മൈഗ്രെയിന് ഹോമിയോ ചികിത്സ
ഏവരേയും അലട്ടുന്ന രോഗമാണ് തലവേദന. അസഹനീയമായ ഈ വേദന നിസാരമാവില്ല. ചില്ലപ്പോഴത് മൈഗ്രെയ്നിെൻറ തുടക്കമാകാം.

എന്താണ് മൈഗ്രെയ്ൻ അഥവാ കൊടിഞ്ഞി

പൂർവികർ കൊടിഞ്ഞി എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന മൈഗ്രെയ്നെ നിസാരമായി തള്ളിക്കളയാനാവില്ല. അതിശക്തമായ തലവേദന, പ്രധാനമായും തലയുടെ ഒരുവശത്ത്, വേദന മണിക്കൂറുകൾ പിന്തള്ളി ചിലപ്പോൾ ദിവസങ്ങൾ വരെ നീണ്ടുപോകാം. ശക്തമായ തലവേദനയോ തുടർന്ന് ഛർദ്ദി, അമിതമായ ദേഷ്യം, വെളിച്ചം, ശബ്ദം എന്നിവയോടുള്ള അമർഷം, ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ, ചിലപ്പോൾ പ്രിയപ്പെവരുടെ സാന്നിധ്യംപോലും അസ്വാസ്ഥ്യം ഉളവാക്കുന്ന സാഹചര്യം ഇവയെല്ലാം മൈഗ്രെയ്െൻറ രോഗലക്ഷണങ്ങളാണ്. അതിശക്തമായ തലവേദനയും തുടർന്ന് രോഗി നേരിടുന്ന ശാരീരിക അസ്വസ്ഥതയുമാണ് മൈഗ്രെയ്െൻറ പ്രധാന രോഗലക്ഷണം.

കാരണങ്ങൾ

വ്യക്തമായ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിില്ലെങ്കിലും പല ഘടകങ്ങൾ മൈഗ്രെയ്ന് കാരണമാകുന്നുണ്ട്. ജനിതകമായി ഈ രോഗം ലഭിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ ഇന്നത്തെ ജീവിത രീതിയിൽ നിന്ന് മൈഗ്രെയ്ൻ കൂടെ കൂടിയവരും കുറവല്ല. ഈ രോഗത്തിെൻറ ഉള്ളറകൾ തിരഞ്ഞുപോകുന്പോൾ കാരണങ്ങൾ നിസാരമാണ്. തിരക്കി ജീവിതം, ഭക്ഷണക്രമം, ടെൻഷൻ, സ്ട്രെസ്, ശബ്ദമലിനീകരണം തുടങ്ങിയവയെല്ലാം മൈഗ്രെയിനിനുള്ള കാരണങ്ങളാണ്.


ഹോമിയോപ്പതി ചികിത്സ

തികച്ചും ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരമാണ് ഹോമിയോപ്പതിയിലൂടെ മൈഗ്രെയ്നുള്ള ചികിത്സ. രോഗിയുടെ വേദനയും മൈഗ്രെയ്ൻ ഉണ്ടാകുന്പോഴുള്ള മറ്റു ശാരീരിക അസ്വസ്ഥതകളും പൂർണമായും ഹോമിയോപ്പതിയിലൂടെ നീക്കാൻ കഴിയും. ഹോമിയോ ചികിത്സയിലൂടെ ദീർഘകാല ആശ്വാസം രോഗിക്ക് ലഭിക്കുന്നു.

മൈഗ്രെയിന് ഇന്ന് ഹോമിയോപ്പതിയിലൂടെ വളരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. മൈഗ്രെയിെൻറ ലക്ഷണങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തമായതിനാൽ ചികിത്സയും തികച്ചും വ്യത്യസ്തമാണ്.
രോഗിയുടെ സാമൂഹ്യവും സാംസ്കാരികവും വൈകാരികവുമായ സവിശേഷതകൾ പഠിച്ചാണ് ഹോമിയോപ്പതി ചികിത്സ കൽപിക്കുന്നത്.

ബെല്ലഡോണ, ഗ്ലനോയ്സ്, സഗ്ഗീനനീയോ തുടങ്ങിയവയാണ് പ്രധാനമായും ഹോമിയോപ്പതിയിൽ മൈഗ്രെയ്ന് എതിരായി ഉപയോഗിക്കുന്ന മരുന്നുകൾ. മാനസിക സർദ്ദമാണ് മൈഗ്രെയ്െൻറ പ്രധാന കാരണമായി കരുതുന്നത്. അതുകൊണ്ടുതന്നെ വൈകാരികവും സമഗ്രവുമായി പഠിച്ച് ചികിത്സിക്കുന്ന ഹോമിയോപ്പതി ക്ഷമയോടെ കാത്തിരുന്നു ഫലം കാണേണ്ട ചികിത്സാരീതിയാണെന്ന് ചുരുക്കി പറയാം.

വിവരങ്ങൾക്ക് കടപ്പാട്
ഡോ.ദീപക് കുമാർ
ഗവ.ഹോമിയോ ആശുപത്രിചുരുളി, ഇടുക്കി
തയാറാക്കിയത്: അഞ്ജു തോമസ്