മാളവികാ വിജയം
മാളവിക സിനിമകളിൽ അരങ്ങേറ്റം കുറിച്ചത് നിദ്രയിലൂടെയായിരുന്നു. പിന്നീട് ഹീറോ,916
ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നല്ല വേഷങ്ങൾ ലഭിക്കുന്നു. കരിയറിന്‍റെ തുടക്കത്തിൽതന്നെ ജയറാമിനൊപ്പം നടനിലും, സർ സിപിയിലും അഭിനയിക്കാൻ അവസരം ലഭിച്ചു. മാളവിക മേനോന്‍റെ വിശേഷങ്ങൾ...

സിനിമയിലേറ്റുള്ള വഴി

യാദൃച്ഛികമായാണ് സിനിമയിൽ അവസരം ലഭിച്ചത്. കുട്ടിക്കാലത്ത് അഭിനയമോഹമൊന്നുമില്ലായിരുന്നു. ഡാൻസ് ഇഷ്ടമായിരുന്നു. ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു. ഇപ്പോൾ വെസ്റ്റേണ്‍ ഡാൻസ് പരിശീലിക്കുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്രയായിരുന്നു ആദ്യത്തെ സിനിമ. സരയുവിെൻറ കൂടെയുള്ള ഒരു ചെറിയ വേഷമായിരുന്നു. ഫെയ്സ്ബുക്കിൽ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. സിദ്ധാർത്ഥ് സാർ പറഞ്ഞിരുന്നു, ചെറിയ ഒരു റോൾ ഉണ്ട്. ശ്രമിച്ചു നോക്കൂ എന്ന്. അങ്ങനെയാണ് സരയു ചേച്ചിയുടെ ഒപ്പം അഭിനയിച്ചത്. പിന്നീട് ഹീറോ എന്ന സിനിമയിൽ പൃഥ്വിരാജ്ചേട്ടെൻറ സഹോദരിവേഷത്തിൽ അവസരം ലഭിച്ചു. പിന്നീടങ്ങോട്ട് പല സിനിമകളിലും അവസരം കിട്ടി. 916 എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചതോടെ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. നല്ല അഭിപ്രായങ്ങളും ലഭിച്ചതോടെയാണ് ഈ പ്രഫഷനെക്കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങിയത്. തമിഴിൽ നിന്നും അവസരങ്ങൾ തേടിവരാൻ തുടങ്ങിയത് ഇങ്ങനെയായിരുന്നു.

തമിഴിലെ അനുഭവം

ഫെയ്സ്ബുക്ക് കണ്ടിട്ടും കോ ഓർഡിനേറ്റേഴ്സ് വഴിയുമാണ് തമിഴിൽ അവസരം ലഭിച്ചത്. മലയാളത്തിലും തമിഴിലും ഷൂട്ടിെൻറ കാര്യത്തിൽ വലിയ വ്യത്യാസമൊന്നും തോന്നിയില്ല. ആദ്യത്തെ സിനിമ നിജമാനനിലാ ആണ്. പക്ഷെ റിലീസാവാൻ ലേറ്റായി. 4 പടം തമിഴിൽ ചെയ്തുകഴിഞ്ഞു. വിഴാ എന്ന സിനിമയായിരുന്നു അതിൽ മികച്ചത്. മാസ്റ്റർ മഹേന്ദ്രനാണ് ഹീറോ. സെക്സിനെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു. സ്ക്രിപ്റ്റും അവതരണവുമെല്ലാം വ്യത്യ സ്തമായിരുന്നു. മറ്റൊരു സിനിമയിൽ ഹീറോയിെൻറ സഹോദരി വേഷമായിരുന്നു. സിനിമയുടെ പേര് ഇവൻ വേറെ മാതിരി. വിക്രം, പ്രഭു, സുരഭി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കിലും എെൻറ വേഷത്തിനും നല്ലൊരു പ്രാധാന്യമുണ്ടായിരുന്നു. ചിത്രം ഹിറ്റായിരുന്നു. തമിഴ്ഭാഷ പ്രശ്നമായിരുന്നില്ല. തമിഴ് സിനിമകളും, പ്രോഗ്രാമുകളും പണ്ടു മുതൽ തന്നെ കാണാറുണ്ടായിരുന്നു. സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ലെന്നു മാത്രം.
വിഴ സിനിമയുടെ ഷൂട്ടിെൻറ സെറ്റിൽ 40 ദിവസം ഉണ്ടായിരുന്നു. ക്രമേണ തമിഴ് നന്നായി സംസാരിച്ചു തുടങ്ങി.

വേഷങ്ങൾ തിരഞ്ഞെടുക്കുന്നത്

പ്രധാനമായും കഥയ്ക്കാണ് പ്രാധാന്യം നൽകുന്നത്. കഥാപാത്രവും, സിനിമയിൽ അതിെൻറ പ്രാധാന്യവും ചോദിച്ചറിയും.

ജയറാമിനൊപ്പം

സർ സിപിയിൽ ഒരു ഫ്ളാഷ്ബാക്ക് കാരക്ടറായിരുന്നു. ഹണി റോസും ഉണ്ടായിരുന്നു. ശ്രദ്ധിക്കപ്പെട്ട ഒരു റോളായിരുന്നു എേൻറത്. നടൻ എന്ന സിനിമയിലും ജയറാമേട്ടെൻറയൊപ്പം അഭിനയച്ചതുകൊണ്ട് അഭിനയം കംഫർട്ടബിൾ ആയിരുന്നു. നടൻ സിനിമയിൽ സ്വന്തം മോളോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെയായിരുന്നു എന്നോടും. ജയറാമേട്ടെൻറ കൂടെ കോന്പിനേഷൻ സീനിൽ അഭിനയിക്കുന്പോൾ ടെൻഷനടിയ്ക്കേണ്ട. കൂളായി അഭിനയിച്ചാൽ മതി. അഭിപ്രായങ്ങളും ടിപ്സുമൊക്കെ തരും.

നല്ല അവസരങ്ങൾ നഷ്ടപ്പെട്ടുപോയിട്ടുണ്ടോ?
data-slot="311045" data-position="1" data-section="0" data-ua="M" class="colombia">


എനിക്ക് ഒന്നിൽക്കൂടുതൽ അവസരങ്ങൾ പലപ്പോഴും ഒരുമിച്ച് ലഭിക്കാറുണ്ട്. അതുകൊണ്ടു തന്നെ നല്ല അവസരങ്ങൾ കുറച്ചൊക്കെ നഷ്ടപ്പെട്ടു പോയിട്ടുമുണ്ട്. ചില ഓഫറുകൾ ഇഷ്ടപ്പെടാത്തതുകൊണ്ടും ചില പരിമിതികൾ മൂലവും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

തെലുങ്കിൽ അഭിനയിക്കുന്പോൾ ഭാഷ പ്രശ്നമല്ലേ?

എെൻറ ആദ്യ തെലുങ്കു ചിത്രം റിലീസായി. ദീപക് ആണ് ഹീറോ. എനിക്ക് തെലുങ്ക് അറിയില്ല. കുറച്ചൊക്കെ മനസിലാക്കാൻ സാധിക്കും. സംസാരിക്കാൻ മാത്രമുള്ള അറിവായിട്ടില്ല. അതുകൊണ്ടു തന്നെ വോയ്സ് ഡബ്ബ് വേറെ ആളാണ് ചെയ്തത്. പക്ഷെ തമിഴിൽ ഇറങ്ങിയ സിനിമകളിൽ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്.


ആരാധകരുടെ തിരിച്ചറിയൽ

ചെറുപ്പക്കാരാണ് എന്നെ പെട്ടെന്ന് തിരിച്ചറിയുന്നത്. അവർ എെൻറ അടുത്ത് വന്ന് സംസാരിക്കുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. അതൊക്കെ സന്തോഷം തരുന്ന കാര്യമാണല്ലോ. ഒരു സെലിബ്രിറ്റിയായി എന്നെ അംഗീകരിച്ചതിെൻറ സൂചനയല്ലേ ഇതെല്ലാം. ഫെയ്സ്ബുക്കിലാണെങ്കിലും ഇഷ്ടംപോലെ ആൾക്കാർ ഫോളോ ചെയ്യുന്നതും ലൈക്ക് തരുന്നതും കാണുന്പോൾ ഉള്ളിെൻറ ഉള്ളിൽ സന്തോഷം തന്നെയാണ്. എന്നെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും എഫ്ബി വഴിയുള്ള പരിചയം പലരും പങ്കിടാറുണ്ട്. അടുത്തിടെ ആന്ധ്രയിൽ ഒരു തെലുങ്ക് പടത്തിെൻറ ഷൂിംഗ് നടക്കുന്പോൾ മാളവിക മേനോൻ അല്ലേ, എഫ്ബിയിൽ കണ്ടിട്ടുണ്ട് എന്ന് ഒരാൾ പറഞ്ഞു.

ഹോബീസ്

അയ്യോ...കണ്‍ഫ്യൂഷൻ ആയല്ലോ...കൂടുതൽ സമയവും എെൻറ ഫാമിലിയായിട്ടും സുഹൃത്തുക്കളുമായിട്ടും സമയം ചെലവഴിക്കുക എന്നതാണ് പ്രധാന ഹോബി. പിന്നെ ഞാൻ ഇപ്പോഴും വിദ്യാർഥിയല്ലേ. പഠനം കഴിഞ്ഞുള്ള ഹോബിയേ ഉള്ളൂ മറ്റെന്തും.

ഇഷ്ടം ചോറും മീൻകറിയും

വീട്ടിലുള്ളപ്പോൾ അളവൊന്നും നോക്കാതെ തട്ടിവിടും. അമ്മ ഉണ്ടാക്കിത്തരുന്ന ചോറും മീൻകറിയും കഴിഞ്ഞേ ഉള്ളു മറ്റെന്തും. പക്ഷെ ഷൂട്ടിെൻറ സമ യമാകുന്പോഴേക്കും വണ്ണം വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കും. പാചകം ചെയ്യാറില്ല. പക്ഷെ തേങ്ങ ചിരകുക എന്നീ ചെറിയ ജോലികളൊക്കെ ചെയ്യും.

വിവാഹസ്വപ്നം

വിവാഹം കഴിക്കാനുള്ള പ്രായമായില്ലല്ലോ... വിവാഹത്തെക്കുറിച്ച് ആലോചിക്കാറുണ്ട്. സ്വപ്നമൊന്നുമില്ല. പ്രേമവിവാഹം, വീട്ടിൽ ഉറപ്പിച്ച കല്യാണം.. ഇതൊന്നും ഉറപ്പ് പറയാൻ എനിക്ക് സാധിക്കില്ല. ഒരു അപരിചിതനെക്കുറിച്ച് ചിന്തിക്കാൻ വയ്യ... ഈ ഫീൽഡിൽത്തന്നെയുള്ള ആളാവണമെന്നു നിർബന്ധമില്ല. പക്ഷെ ഫ്രണ്ട്ലിയായിട്ടുള്ള ഒരു ടൈപ്പ് ആയിരിക്കണമെന്നുണ്ട്.

യാത്രകളോടു പ്രിയം

ഒരുപാട് ഇഷ്ടമാണ് യാത്രകൾ. ഷൂട്ടിംഗ് പലതും പല സ്ഥലങ്ങളിലായിട്ട് നടക്കുന്പോൾ യാത്രകളെ സ്നേഹിക്കാതെ പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പുതിയ സ്ഥലങ്ങളൊക്കെ കാണാൻ ഭയങ്കര കൊതിയാണ്. തമിഴ്നാട് എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. പ്രത്യേകിച്ചും ചെന്നൈ. ഷൂട്ടിംഗ് ഉള്ളതിനാൽ ഇടയ്ക്കിടെ ചെന്നൈയിലേക്ക് പോകാനുള്ള അവസരവും ലഭിക്കുന്നുണ്ട്. ആന്ധ്രയും ഇഷ്ടമാണ്. ഒരു സിനിമയ്ക്കു വേണ്ടി ദുബായിലേയ്ക്കു പോയി. കണ്‍സ്ട്രക്ഷൻ ഫീൽഡിലുള്ള അച്ഛനാണ് എനിക്ക് യാത്രകളിൽ കൂട്ട്.

ഫാഷൻ ഫ്രണ്ട് ലി

എെൻറ ശരീരത്തിന് ഏറ്റവും യോജിച്ചതായിട്ട് തോന്നിയിട്ടുള്ളത് കുർത്തിയും ടോപ്പും ആണ്. ജീൻസും ടോപ്പും ഇഷ്ടം തന്നെ.

സുനിൽ