വയർ കുറയ്ക്കാം
ഇന്ന് സ്ത്രീകളെ അലുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വയർചാടൽ. മുൻപ് സ്ത്രീകളിൽ വയർതള്ളൽ പ്രശ്നങ്ങളും അതുസംബന്ധിച്ചുണ്ടാകുന്ന വിഷമതകളും ഇത്രയധികം ഉണ്ടായിരുന്നില്ല. പൊതുവേ പറഞ്ഞാൽ പ്രസവശേഷമാണ് സ്ത്രീകളിൽ വയർചാടൽ കൂടുതലായും കാണുന്നത്. വയറു ചാടലിനുള്ള പരിഹാര മാർഗങ്ങൾ അറിയാം...

ജീവിതശൈലിയിലെ മാറ്റം

ഇന്നത്തെ ജീവിത ശൈലിയും ആഹാരരീതിയും കൊണ്ടാണ് അമിതവണ്ണവും വയർ തള്ളലും ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ ഗർഭിണികളായ സ്ത്രീകൾ കുടുംബത്തിലെ എല്ലാ ജോലികളും ചെയ്തിരുന്നു. ഇതിൽ കിണറിൽ നിന്നു വെള്ളം കോരുക, നെല്ല് കുത്തുക, അമ്മിക്കല്ലിൽ അരയ്ക്കുക തുടങ്ങിയ ഭാരിച്ച പണികളും ഉൾപ്പെിരുന്നു. ശരീരത്തിന് ഏറ്റവും നല്ല വ്യായാമമാണ് ഇത്തരം ജോലികൾ നൽകുന്നത്.
ഗർഭാവസ്ഥ ഒരു സാധാരണ ജീവിത പ്രക്രിയയായി മാത്രമേ അന്നു കണ്ടിരുന്നുള്ളു. പ്രസവശേഷമുള്ള വിശ്രമം കഴിഞ്ഞാൽ വീണ്ടും പഴയപോലെ ജോലി ചെയ്യും. എന്നാൽ ഇന്നു പലരും ഗർഭാവസ്ഥ ഒരു രോഗാവസ്ഥയായോ വിശ്രമാവസ്ഥയായോ ആയിട്ടാണ് കാണുന്നത്. പല കാരണങ്ങൾ കൊണ്ടും പല ഗർഭിണികൾക്കും ബെഡ് റെസ്റ്റാണ് ഡോക്ടർമാർ വിധിക്കുന്നതും. പിന്നെ പ്രസവത്തിനു മുൻപും പിൻപും യാതൊരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിക്കുന്നുണ്ട്. പ്രസവശേഷമുള്ള നീണ്ടകാലത്തെ കിടപ്പും, അമിത ഭക്ഷണവും ശരീരം തടിക്കുന്നതിനും വയർ ചാടുന്നതിനും കാരണമാകുന്നു.

വ്യായാമത്തിന്‍റെ അഭാവം


കൊഴുപ്പ് നിറഞ്ഞ അമിത ഭക്ഷണം കഴിച്ച് യാതൊരുവിധ ജോലിയോ വ്യായാമമോ ചെയ്യാതെ ജീവിക്കുന്ന സ്ത്രീകളിലാണ് വയർചാടൽ പ്രശ്നം കാണുന്നത്. ടുവീലറിലോ, കാറിലോ യാത്രചെയ്യുകയും ഓഫീസിൽ കസേരയിൽ മണിക്കൂറുകൾ ഇരുന്നു ജോലി ചെയ്യുകയും ചെയ്യുന്പോൾ ശരീരത്തിന് യാതൊരു വ്യായാമവും ലഭിക്കുന്നില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സാഹചര്യത്തിൽ കൊഴുപ്പ് വയറിലടിയുവാനുള്ള സാധ്യതയും ഏറെയാണ്.

ആയുർവേദ പരിഹാരം

ആയുർവേദ ശാസ്ത്രമനുസരിച്ച് പ്രസവം നടന്നു രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഗർഭപാത്രശുദ്ധീകരണത്തിനും വായുകോപമകറ്റുവാനുംവേണ്ടി പഞ്ചകോലം ചൂർണം നൽകാറുണ്ട്. ചൂർണം (രണ്ടോ മൂന്നോ ദിവസം) ചൂടുവെള്ളത്തിൽ കലക്കി രാവിലെയും വൈകുന്നേരവും ഓരോ സ്പൂണ്‍ നൽകുന്നത് സ്ത്രീ ശരീരാരോഗ്യത്തിനു നല്ലതാണ്. അതുപോലെ രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷം വയറിൽ ധന്വന്തരം കുഴന്പ് തേച്ചശേഷം തുണിയോ ബാൻഡേജോ കൊം. മുൻകാലങ്ങളിൽ കികുറഞ്ഞ തുണി മടക്കി സാമാന്യം ഇറുക്കി (അധികം ഇറുക്കുവാൻ പാടില്ല) കെട്ടുന്ന പതിവുണ്ടായിരുന്നു. ഇന്നു ബാൻഡേജാണ് പൊതുവേ കെുന്നത്.

പ്രസവശേഷം അശോകാരിഷ്ടം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, കുറിഞ്ഞി കുഴന്പ് (ലേഹ്യം), എന്നിവയും ധന്വന്തരം കഷായവും നൽകുന്നുണ്ട്. ഇതെല്ലാം തന്നെ സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തിന് ഉത്തമമാണ്.

തയാറാക്കിയത്
എസ്. മഞ്ജുളാ ദേവി