ജിയോയ്ക്ക് ട്രായിയുടെ പിടി വീണു; സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​ർ പി​ൻ​വ​ലി​ക്കും
മും​ബൈ: വാ​രി​ക്കോ​രി ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച ജി​യോ​യ്ക്കു പി​ടി വീ​ണു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ജി​യോ പ്ര​ഖ്യാ​പി​ച്ച സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​റി​ലൂ​ടെ​യു​ള്ള മൂ​ന്നു മാ​സം സൗ​ജ​ന്യ ഡാ​റ്റാ സേ​വ​ന​മാ​ണ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യി) പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​പ്പം പ്രൈം ​മെം​ബ​ർ​ഷി​പ്പി​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി​യ​തും പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഓ​ഫ​റു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ട്രാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം​ത​ന്നെ​യാ​ണ് ഇ​ന്ന​ലെ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ച​ത്. വരും ദി​വ​സ​ങ്ങ​ളി​ൽ ഓ​ഫ​റു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ജി​യോ അ​റി​യി​ച്ചു. പ്രൈം ​മെം​ബ​ർ​ഷി​പ് എ​ടു​ത്ത് ഇ​തു​വ​രെ 303 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്ത വ​രി​ക്കാ​ർ​ക്ക് മൂ​ന്നു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഡാ​റ്റാ മു​ന്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തു​പോ​ലെ ല​ഭി​ക്കും. ഇ​നി​യു​ള്ള റീ​ചാ​ർ​ജു​ക​ൾ​ക്ക് ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​യി​രി​ക്കി​ല്ല.


ഏ​പ്രി​ൽ 15നു ​മു​ന്പ് പ്രൈം ​മെം​ബ​ർ​ഷി​പ് എ​ടു​ത്ത് 303 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്താ​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് ഡാ​റ്റാ സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​റി​ലൂ​ടെ ജി​യോ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
Loading...