ഹീ​​​റോ ഇ​​​ല​​​ക്‌​​​ട്രി​​​ക്കി​​​ന്‍റെ ബു​​​ക്കിം​​​ഗി​​​ല്‍ വൻ വ​​​ര്‍​ധ​​​ന
ഹീ​​​റോ ഇ​​​ല​​​ക്‌​​​ട്രി​​​ക്കി​​​ന്‍റെ ബു​​​ക്കിം​​​ഗി​​​ല്‍ വൻ വ​​​ര്‍​ധ​​​ന
കൊ​​​ച്ചി: ഇ​​​ല​​​ക്‌​​​ട്രി​​​ക് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഹീ​​​റോ ഇ​​​ല​​​ക്‌​​​ട്രി​​​ക്കി​​​ന്‍റെ ബു​​​ക്കിം​​​ഗി​​​ല്‍ വൻ വ​​​ര്‍​ധ​​​ന​​​. ഒ​​​പ്റ്റി​​​മ എ​​​ച്ച്എ​​​ക്‌​​​സ്, നൈ​​​ക്‌​​​സ് എ​​​ച്ച്എ​​​ക്‌​​​സ് എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ള്‍​ക്ക് രാ​​​ജ്യ​​​ത്തെ നൂ​​​റി​​​ല​​​ധി​​​കം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ വൻ ഡി​​​മാ​​​ൻ​​​ഡു​​​ള്ള​​​താ​​​യി ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ലെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​പ​​​യോക്താ​​​ക്ക​​​ളെ പ്ര​​​ധാ​​​ന ഗ​​​താ​​​ഗ​​​ത മാ​​​ര്‍​ഗ​​​മാ​​​യി ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്തി​​​ടെ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഫെ​​​യിം 2 ന​​​യ​​​ത്തി​​​ല്‍ വ​​​രു​​​ത്തി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന അ​​​ധി​​​ക സ​​​ബ്‌​​​സി​​​ഡി​​​ക​​​ളും ഇ​​​ല​​​ക്‌​​​ട്രി​​​ക് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.