ഇലക്‌ട്രിക് സ്കൂട്ടർ ഫാക്ടറിയുമായി ഒല
ഇലക്‌ട്രിക് സ്കൂട്ടർ ഫാക്ടറിയുമായി ഒല
മും​​​ബൈ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ല​​​ക്‌​​​ട്രി​​​ക് സ്കൂ​​​ട്ട​​​ർ നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നൊ​​​രു​​​ങ്ങി ഇ​​​ന്ത്യ​​​ൻ റൈ​​​ഡ് ഷെ​​​യ​​​റിം​​​ഗ് ക​​​ന്പ​​​നി​​​യാ​​​യ ഒ​​​ല. ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഇ​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ പ​​​ത്രം ഒ​​​പ്പി​​​ട്ടു​​​വെ​​​ന്നും 2400 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ്രാ​​​രം​​​ഭ നി​​​ക്ഷേ​​​പ​​​മെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.

പു​​​തി​​​യ ഫാ​​​ക്ട​​​റി​​​വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ 10000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ർ​​​ഷം 20 ല​​​ക്ഷം യൂ​​​ണി​​​റ്റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണ് ക​​​ന്പ​​​നി​​​യു​​​ടെ പ​​​ദ്ധ​​​തി.


യൂറോ​​​പ്പ്, ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക, ന്യു​​​സി​​​ല​​​ൻ​​​ഡ്, ഏ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ല​​​ക്ട്രി​​​ക് സ്കൂ​​​ട്ട​​​റു​​​ക​​​ൾ ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​മെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ് ജാ​​​പ്പ​​​നീ​​​സ് വ​​​ന്പ​​​ൻ സോ​​​ഫ്റ്റ് ബാ​​​ങ്ക് ഒ​​​ല​​​യി​​​ൽ 25 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​ത്.