ഹ്യു​ണ്ടാ​യ് ഓ​റ വി​പ​ണി​യി​ൽ
കൊ​​​ച്ചി:​ ഹ്യൂ​​​ണ്ടാ​​​യി​​​യു​​​ടെ പു​​​തി​​​യ മോ​​ഡ​​ൽ കാ​​​റാ​​​യ ഓ​​​റ വി​​പ​​ണി​​യി​​ലി​​റ​​ക്കി. സെ​​​ഡാ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന ഓ​​​റ​​​യ്ക്ക് പ​​​വ​​​ര്‍ ട്രെ​​​യി​​​ന്‍ ഓ​​​പ്ഷ​​​ന്‍, പ്രീ​​​മി​​​യം കാ​​​ബി​​​ന്‍ ഡി​​​സൈ​​​ന്‍ തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ണ്ട്.

അ​​​ത്യാ​​​ധു​​​നി​​​ക സെ​​​ന്‍​സു​​​വ​​​സ് സ്‌​​​പോ​​​ര്‍​ട്ടി​​​നെ​​​സ് ഡി​​​സൈ​​​നി​​​ല്‍ രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഓ​​​റ നാ​​​ഗ​​​രി​​​ക മി​​​ല്ലേ​​​നി​​​യ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ത​​​യാ​​റാ​​​ക്കി​​​യ​​​താ​​​ണെ​​​ന്ന് ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്.​ കിം ​​അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


5,79,900 രൂ​​​പ മു​​​ത​​​ല്‍ വി​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന ഓ​​​റ ബി​​​എ​​​സ് 6 പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. പെ​​​ട്രോ​​​ള്‍ വേ​​​രി​​​യ​​ന്‍റി​​​ലും ഡീ​​​സ​​​ല്‍ വേ​​​രി​​​യ​​​ന്‍റി​​​ലും ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മാ​​​നു​​​വ​​​ല്‍ ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ (എ​​​എം​​​ടി) ഉ​​​ണ്ട്. 1.2 ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ല്‍ ബി​​​എ​​​സ് 6 എ​​​ന്‍​ജി​​​നി​​​ല്‍ ആ​​​ദ്യ​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന കാ​​​ര്‍ കൂ​​​ടി​​​യാ​​​ണ് ഓ​​​റ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ​

കൂ​​​ടാ​​​തെ ഒ​​​രു ലി​​​റ്റ​​​ര്‍ ട​​​ര്‍​ബോ ബി​​​എ​​​സ് 6 എ​​​ന്‍​ജി​​​നി​​​ല്‍ പെ​​​ട്രോ​​​ള്‍ വേ​​​രി​​​യ​​​ന്‍റും ല​​​ഭ്യ​​​മാ​​​ണ്.