ഐ​ഡി3 ഇ​ലക്‌ട്രി​ക് കാ​റു​മാ​യി ഫോ​ക്സ്‌വാ​ഗ​ണ്‍
കൊ​​​ച്ചി: ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മോ​​​ട്ടോ​​​ർ ഷോ (​​​ഐ​​​എ​​​എ) 2019ൽ ​​​ഫോ​​​ക്സ്‌വാ​​​ഗ​​​ണ്‍ പു​​​തി​​​യ ഐ​​​ഡി3 ഇ​​​ല​​​ക്‌ട്രിക് കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഫോ​​​ക്സ് വാ​​​ഗ​​​ണി​​ന്‍റെ ഐ​​​ഡി കു​​​ടും​​​ബ​​​ത്തി​​​ൽനി​​​ന്നു​​​ള്ള ആ​​​ദ്യ ഇ​​​ലക്‌ട്രിക് കാ​​​റാ​​​യ ഐ​​​ഡി3, കാ​​​ർ​​​ബ​​​ണ്‍​ഡ​​​യോ​​​ക്സൈ​​​ഡ് ന്യൂ​​​ട്ര​​​ൽ ഫു​​ട് പ്രി​​​ന്‍റോ​​​ടു​​​കൂ​​​ടി​​​യ ലോ​​​ക​​​ത്തെ പ്ര​​​ഥ​​​മ ഇ​​​ലക്‌ട്രി​​​ക് കാ​​​റു​​മാ​​​ണ്. 30,000 യൂ​​​റോ​​​യാ​​​ണ് വി​​​ല. ഒരു തവണ ചാർജ് ചെയ്താൽ 260 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ സഞ്ചരിക്കും.