ഓണം ഓഫറുകളുമായി ഹ്യുണ്ടായ്
Saturday, August 31, 2019 3:32 PM IST
കൊച്ചി: നന്പർ വണ്‍ കാർ എക്സ്പോർട്ടേഴ്സായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് കേരളത്തിലെ ഉപഭോക്താക്കൾക്കായി അത്യാകർഷകമായ ഓണം ഓഫറുകൾ ഒരുക്കുന്നു.
ഗോൾഡ് കോയിൻസ്, കാർ എക്സ്ചേചഞ്ച്, രണ്ടു ലക്ഷം രൂപ വരെ ഡിസ്കൗണ്ട് (എലാൻട്ര, ട്യുസോണ്‍, ക്രെറ്റ്, എക്സന്റ്, ഗ്രാന്റ് ഐ10, സാൻട്രോ എന്നീ കാറുകൾക്ക്) തുടങ്ങിയ ഓഫറുകൾക്കു പുറമെ ഈ ഓണം സീസണിൽ ഹ്യുണ്ടായ് കാർ ബുക്ക് ചെയ്യുന്നവർക്ക് ഉറപ്പായ ബുക്കിംഗ് ഗിഫ്റ്റുകളും സ്ക്രാച്ച് ആൻഡ് വിന്നിലൂടെ എൽജി 55 നാനോസെൽ ടിവി, എൽജി റെഫ്രിജറേറ്റർ, എൽജി വാഷിംഗ് മെഷീൻ, എൽജി മൈക്രോവേവ് ഓവൻ, എൽജി ബ്ലൂടൂത്ത് സ്പീക്കർ, ട്രോളി ബാഗ് തുടങ്ങിയ വിലയേറിയ സമ്മാനങ്ങളും നേടാം. സെപ്റ്റംബർ 15 വരെ ഹ്യുണ്ടായിയുടെ എല്ലാ പ്രോഡക്ടുകൾക്കും ഈ ഓഫറുകൾ ഉണ്ടായിരിക്കും.
ഹ്യുണ്ടായിയുടെ പ്രധാന മാർക്കറ്റുകളിലൊന്നാണ് കേരളമെന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ നാഷണൽ സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 78290 88589.