മാരുതി സുസുക്കിയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു
മാരുതി സുസുക്കിയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു
Friday, August 2, 2019 5:15 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ വാ​​​​ഹ​​​​ന​​​​വി​​​​പ​​​​ണി ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ര്‍മാ​​​​താ​​​​വാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​ക്കി​​​​യു​​​​ടെ വി​​​​ല്‍പ്പ​​​​ന കു​​​​ത്ത​​​​നെ ഇ​​​​ടി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ജൂ​​​​ലൈ മാ​​​​സ​​​​ത്തി​​​​ല്‍ 33.5 ശ​​​​ത​​​​മാ​​​​നം വി​​​​ല്‍പ്പ​​​​ന​​​​യി​​​​ടി​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ജൂ​​​​ണ്‍ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച പാ​​​​ദ​​​​ത്തി​​​​ല്‍ മാ​​​​രു​​​​തി​​​​യു​​​​ടെ അ​​​​റ്റ​​​​ലാ​​​​ഭം ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ര്‍ഷ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ താ​​​​ഴ്ച​​​​യി​​​​ലാ​​​​ണ്. 109264 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ജൂ​​​​ലൈ​​​​യി​​​​ല്‍ മാ​​​​രു​​​​തി വി​​​​റ്റ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം ഇ​​​​തേ മാ​​​​സം 164369 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​റ്റി​​​​രു​​​​ന്നു. ആ​​​​ള്‍ട്ടോ, വാ​​​​ഗ​​​​ന്‍ ആ​​​​ര്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ല്പ​​​​ന 69.3 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞു. ഈ ​​​​ര​​​​ണ്ടു മോ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ല്‍ ആ​​​​കെ വി​​​​റ്റ​​​​ത് 11577 യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​ണ്. സ്വി​​​​ഫ്റ്റ്, സെ​​​​ലേ​​​​റി​​​​യോ, ഇ​​​​ഗ്‌​​​​നി​​​​സ്, ബ​​​​ലെ​​​​നോ, ഡി​​​​സ​​​​യ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ വി​​​​ല്പ​​​​ന 22 .7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് കു​​​​റ​​​​ഞ്ഞ​​​​ത്. വി​​​​റ്റാ​​​​ര ബ്രീ​​​​സ്, എ​​​​സ് ക്രോ​​​​സ്സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സെ​​​​യി​​​​ല്‍സ് 38 .1 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് കു​​​​റ​​​​ഞ്ഞ​​​​ത്. എ​​​​ന്നാ​​​​ല്‍ സി​​​​യാ​​​​സിന്‍റെ വി​​​​ല്പ​​​​ന വ​​​​ലി​​​​യ തോ​​​​തി​​​​ല്‍ കൂ​​​​ടി. 48 യു​​​​ണി​​​​റ്റ് വി​​​​റ്റി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് ജൂ​​​​ലൈ​​​​യി​​​​ല്‍ 2397 എ​​​​ന്ന​​​​തി​​​​ന്‍റെ വി​​​​ല്പ​​​​ന ന​​​​ട​​​​ന്നു. മാ​​​​രു​​​​തി​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും ജൂ​​​​ലൈ​​​​യി​​​​ല്‍ കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.


9 . 4 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്. ഡീ​​​​സ​​​​ല്‍ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍ പി​​​​ന്‍വ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് യൂ​​​​ട്ടി​​​​ലി​​​​റ്റി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്‍പ്പ​​​​ന​​​​യി​​​​ടി​​​​വി​​​​ന് പ്ര​​​​ധാ​​​​ന​​​​മാ​​​​യും കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്.