നിസാൻ 10,000 ജീവനക്കാരെ പിരിച്ചുവിടും
ടോ​​ക്കി​​യോ: ജാ​​പ്പ​​നീ​​സ് കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ നി​​സാ​​ൻ ജീ​​വ​​നക്കാ​​രെ പി​​രി​​ച്ചു​​വി​​ടാ​​നൊ​​രു​​ങ്ങു​​ന്നു. ലോ​​ക​​വ്യാ​​പ​​ക​​മാ​​യി 10,000 പേ​​രെ ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ പി​​രി​​ച്ചു​​വി​​ടാ​​നാ​​ണ് തീ​​രു​​മാ​​നം. ചെ​​ല​​വു​​ചു​​രു​​ക്ക​​ലും ബാ​​ല​​ൻ​​സ്ഷീ​​റ്റ് മെ​​ച്ച​​പ്പെ​​ടു​​ത്ത​​ലു​​മാ​​ണ് നീ​​ക്ക​​ത്തി​​നു പി​​ന്നി​​ൽ.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 4,800 ജീ​​വ​​നക്കാ​​രെ പി​​രി​​ച്ചു​​വി​​ടാ​​നു​​ള്ള പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്ന് ക​​ന്പ​​നി മേ​​യി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. എ​​ണ്ണം കു​​റ​​ച്ചാ​​ൽ ക​​ന്പ​​നി​​യു​​ടെ ജ​​പ്പാ​​നു പു​​റ​​ത്തു​​ള്ള പ്ലാ​​ന്‍റു​​ക​​ളെ സാ​​ര​​മാ​​യി ബാ​​ധി​​ക്കും. പി​​രി​​ച്ചു​​വി​​ട​​ലി​​നൊ​​പ്പം ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​നും പ​​ദ്ധ​​തി​​യു​​ണ്ട്.


ക​​ന്പ​​നി​​യു​​ടെ നി​​ല​​വി​​ലെ സാ​​ന്പ​​ത്തി​​ക പ്ര​​ശ്ന​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലൊ​​രു ആ​​ലോ​​ച​​ന​​യ്ക്കു പി​​ന്നി​​ൽ. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം നി​​സാ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭം 40 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. യൂ​​റോ​​പ്പി​​ലും അ​​മേ​​രി​​ക്ക​​യി​​ലും വി​​ല്പ​​ന കു​​റ​​ഞ്ഞ​​താ​​ണ് അ​​തി​​നു കാ​​ര​​ണം.

വെ​​ട്ടി​​പ്പു​​ക​​ളും മു​​ൻ സി​​ഇ​​ഒ കാ​​ർ​​ലോ​​സ് ഘോ​​ന്‍റെ അ​​റ​​സ്റ്റു​​മെ​​ല്ലാം ക​​ന്പ​​നി​​യെ ത​​ള​​ർ​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ക​​ന്പ​​നി​​യു​​ടെ ഘ​​ട​​ന ഉ​​ട​​ച്ചു​​വാ​​ർ​​ത്ത് കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.