രാജ്യത്തെ ആദ്യ ഇലക്‌ട്രിക് എസ്‌യുവിക്ക് 25.3 ലക്ഷം
രാജ്യത്തെ ആദ്യ  ഇലക്‌ട്രിക്  എസ്‌യുവിക്ക്  25.3 ലക്ഷം
Wednesday, July 10, 2019 5:24 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി കോ​ന ഹ്യു​ണ്ടാ​യ് മോ​ട്ടോ​ഴ്സ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 452 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വാ​ഹ​നം ഡി​സി ക്വി​ക് ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ അ​തി​വേ​ഗം ചാ​ർ​ജ് ചെ​യ്യാം. 80 ശ​ത​മാ​നം ചാ​ർ​ജ് ചെ​യ്യാ​ൻ 57 മി​നി​റ്റ് മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ. ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത, ചെ​ന്നൈ തു​ട​ങ്ങി​യ നഗരങ്ങളിലെ ഹ്യു​ണ്ടാ​യ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഈ ​ചാ​ർ​ജിം​ഗ് സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്കു​ക. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ചാ​ർ​ജിം​ഗ് കേ​ന്ദ്ര​ങ്ങ​ളും ഹ്യു​ണ്ടാ​യ് ഒ​രു​ക്കു​ന്നു​ണ്ട്.

7.2 കി​ലോ​വാ​ട്ട് ലെ​വ​ൽ-2 എ​സി വാ​ൾ​ബോ​ക്സ് ചാ​ർ​ജ​ർ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ സ്ഥാ​പി​ക്കാ​ൻ ക​ഴി​യും. ഈ ​രീ​തി​യി​ലു​ള്ള ചാ​ർ​ജിം​ഗ് പോ​ർ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പൂ​ർ​ണ​മാ​യും ചാ​ർ​ജ് ആ​കാ​ൻ ആ​റു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം വേ​ണം. സാ​ധാ​ര​ണ ഇ​ല​ക്‌​ട്രി​ക് സം​വി​ധാ​ന​ത്തി​ലും ചാ​ർ​ജ് ചെ​യ്യാ​മെ​ങ്കി​ലും പൂ​ർ​ണ​മാ​യും ചാ​ർ​ജ് ആ​കാ​ൻ 19 മ​ണി​ക്കൂ​ർ വേ​ണം.

സ്പോ​ർ​ട്ടി രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ മു​ൻ ഗ്രി​ല്ലി​ലാ​ണ് ചാ​ർ​ജിം​ഗ് പോ​ർ​ട്ട് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സ്പ്ലി​റ്റ് ടൈ​പ്പ് ഹെ​ഡ് ലാ​ന്പു​ക​ളും ഡി​ആ​ർ​എ​ലു​ക​ളും, റൂ​ഫ് റെ​യി​ലു​ക​ളും സ്മാ​ർ​ട്ട് ഇ​ല​ക്‌​ട്രി​ക് റൂ​ഫും വാ​ഹ​ന​ത്തി​ന്‍റെ അ​ഴ​ക് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ബ്രി​ഡ്ജ് ടൈ​പ് സെ​ൻ​ട്ര​ൽ ക​ണ്‍സോ​ൾ, ലെ​ത​റി​ൽ പൊ​തി​ഞ്ഞ സ്റ്റീ​യ​റിം​ഗ് വീ​ലും സീ​റ്റു​ക​ളും, സോ​ഫ്റ്റ് ട​ച്ച് ഡാ​ഷ്ബോ​ർ​ഡ് എ​ന്നി​വ ഉ​ള്ളി​ൽ ന​ല്കി​യി​രി​ക്കു​ന്നു. വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ മാ​ത്ര​മേ​യു​ള്ളൂ​വെ​ങ്കി​ൽ ഡ്രൈ​വ​ർ ഒ​ൻ​ലി എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സി​സ്റ്റം തെ​ര​ഞ്ഞെ​ടു​ക്കാം. 10 വി​ധ​ത്തി​ൽ അ​ഡ്ജ​സ്റ്റ് ചെ​യ്യാ​വു​ന്ന പ​വ​ർ ഡ്രൈ​വ​ർ സീ​റ്റാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.


അ​ഞ്ചു നി​റ​ങ്ങ​ളി​ൽ (ഫാ​ന്‍റം ബ്ലാ​ക്ക്, പോ​ളാ​ർ വൈ​റ്റ്, മ​രീ​ന ബ്ലൂ, ​ടൈ​ഫൂ​ണ്‍ സി​ൽ​വ​ർ, പോ​ളാ​ർ വൈ​റ്റ്-​ബ്ലാ​ക്ക് റൂ​ഫ്) എ​ത്തു​ന്ന കോ​ന​യു​ടെ 100 കി​ലോ​വാ​ട്ട് എ​ൻ​ജി​ൻ 136 പി​എ​സ് പ​വ​റി​ൽ 395 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ നൂ​റു കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ 9.7 സെ​ക്ക​ൻ​ഡ് മാ​ത്രം മ​തി. 39.2 ലി​ഥി​യം പോ​ളി​മ​ർ ബാ​റ്റ​റി​യാ​ണ് വാ​ഹ​ന​ത്തി​ന് ന​ല്കി​യി​രി​ക്കു​ന്ന​ത്. നാ​ല് ഡ്രൈ​വിം​ഗ് മോ​ഡു​ക​ളും (എ​ക്കോ, എ​ക്കോ പ്ല​സ്, കം​ഫ​ർ​ട്ട്, സ്പോ​ർ​ട്സ്) വാ​ഹ​ന​ത്തി​ലു​ണ്ട്.

അ​പ​ക​ട​ങ്ങ​ളു​ടെ ആ​ഘാ​തം കാ​ബി​നി​ലേ​ക്കെ​ത്തു​ന്ന​ത് കു​റ​യ്ക്കു​ന്ന വി​ധ​ത്തി​ലാ​ണ് വാ​ഹ​നം ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ, വെ​ഹി​ക്കി​ൾ സ്റ്റെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്, ഹി​ൽ അ​സി​സ്റ്റ് ക​ണ്‍ട്രോ​ൾ, ഐ​സോ​ഫി​ക്സ്, കൃ​ത്രി​മ എ​ൻ​ജി​ൻ സൗ​ണ്ട് സി​സ്റ്റം തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡാ​ർ​ഡ് മോ​ഡ​ൽ മു​ത​ലു​ണ്ട്.

മൂ​ന്നു വ​ർ​ഷം വാ​റ​ന്‍റി​യും 24X7 റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ൻ​സും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന കോ​ന ഇ​ല​ക്‌​ട്രി​ക്കി​ന് 25.3 ല​ക്ഷം രൂ​പ​യാ​ണ് വി​ല. ഡു​വ​ൽ ടോ​ൺ ഓ​പ്ഷ​ന് 20,000 രൂ​പ അ​ധി​കം ന​ല്ക​ണം.

നി​ല​വി​ൽ കോ​ന ഇ​ല​ക്‌​ട്രി​ക് ര​ണ്ട് എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ (100 കി​ലോ​വാ​ട്ട്, 150 കി​ലോ​വാ​ട്ട്) ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ണ്. 2018 ജ​നീ​വ മോ​ട്ടോ​ർ​ഷോ​യി​ലാ​ണ് വാ​ഹ​നം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.