പു​തി​യ നി​റ​ത്തി​ല്‍ ആ​പ്പി​ള്‍ ഹോം​പോ​ഡ് മി​നി
പു​തി​യ നി​റ​ത്തി​ല്‍ ആ​പ്പി​ള്‍ ഹോം​പോ​ഡ് മി​നി
Thursday, July 18, 2024 1:11 PM IST
സോനു തോമസ്
പു​തി​യ നി​റ​ത്തി​ലു​ള്ള ആ​പ്പി​ള്‍ ഹോം​പോ​ഡ് മി​നി ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. മി​ഡ്നൈ​റ്റ് എ​ന്ന ക​ള​റി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ച​ത്.

ആ​പ്പി​ളി​ന്‍റെ ത​ന്നെ എ​സ്5 ചി​പ്പ്സെ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​സ്മാ​ര്‍​ട്ട് സ്പീ​ക്ക​റി​ല്‍ അ​ള്‍​ട്രാ വൈ​ഡ് ബാ​ന്‍റി​ന് വേ​ണ്ടി പ്ര​ത്യേ​കം യു1 ​ചി​പ്പും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ട​ച്ച് സെ​ന്‍​സി​റ്റീ​വ് ലൈ​റ്റ് എ​മി​റ്റിം​ഗ് പാ​ന​ലോ​ടു​കൂ​ടി​യ സ്മാ​ര്‍​ട് സ്പീ​ക്ക​റാ​ണി​ത്.


ട​ച്ച് പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ചും ശ​ബ്ദ​ത്തി​ലൂ​ടെ​യും സ്പീ​ക്ക​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാം. ഐ​ഫോ​ണ്‍, ഐ​പാ​ഡ്, ആ​പ്പി​ള്‍ വാ​ച്ച്, കാ​ര്‍​പ്ലേ എ​ന്നി​വ​യി​മാ​യെ​ല്ലാം ഇ​ത് ബ​ന്ധി​പ്പി​ക്കാ​നാ​വും. 10,900 രൂ​പ​യാ​ണ് ഇ​തി​ന് വി​ല.

നീ​ല, ഓ​റ​ഞ്ച്, വെ​ള്ള, മ​ഞ്ഞ നി​റ​ങ്ങ​ളി​ല്‍ നേ​ര​ത്തെ ത​ന്നെ ആ​പ്പി​ള്‍ ഹോം​പോ​ഡ് മി​നി ല​ഭ്യ​മാ​യി​രു​ന്നു.