സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ "ഐ​ഫോ​ണ്‍' എ​ത്തി
സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ "ഐ​ഫോ​ണ്‍' എ​ത്തി
Friday, July 12, 2024 1:14 PM IST
സോനു തോമസ്
സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഐ​ഫോ​ണ്‍ എ​ന്ന് വി​ശേ​ഷ​ണ​മു​ള്ള റെ​ഡ്മി പു​തി​യ ബ​ജ​റ്റ് ഫോ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി​ച്ചു. ദ 5​ജി സ്റ്റാ​ര്‍ എ​ന്ന് റെ​ഡ്മി​യും ആ​മ​സോ​ണും വി​ശേ​ഷി​പ്പി​ക്കു​ന്ന റെ​ഡ്മി 13 5ജി​യാ​ണ് വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.

120ഹെ​ഡ്‌​സ് അ​ഡാ​പ്റ്റീ​വ് റി​ഫ്ര​ഷ് റേ​റ്റ് ഉ​ള്ള 6.79-ഇ​ഞ്ച് ഫു​ള്‍​എ​ച്ച്ഡി പ്ല​സ് എ​ല്‍​സി​ഡി സ്‌​ക്രീ​നി​ന് കോ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് 3 പ്രൊ​ട്ട​ക്ഷ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്നു. സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 4 ജെ​ന്‍ 2 ആ​ക്‌​സി​ലേ​റ്റ​ര്‍ എ​ഡി​ഷ​ന്‍ ചി​പ്‌​സെ​റ്റാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

f/1.75 അ​പ്പേ​ര്‍​ച്ച​ര്‍, Samsung SOCELL HM6 1/1.67 ​സെ​ന്‍​സ​ര്‍ എ​ന്നി​വ​യു​ള്ള 108എം​പി മെ​യി​ന്‍ റി​യ​ര്‍ കാ​മ​റ​യും f/2.4 അ​പ്പേ​ര്‍​ച്ച​റു​ള്ള 2എം​പി മാ​ക്രോ കാ​മ​റ, എ​ല്‍​ഇ​ഡി ഫ്‌​ളാ​ഷ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് മെ​യി​ന്‍ കാ​മ​റ യൂ​ണി​റ്റ്. f/2.0 അ​പ്പേ​ര്‍​ച്ച​ര്‍ ഉ​ള്ള 13 എം​പി മു​ന്‍ കാ​മ​റ​യും ന​ല്‍​കി​യി​രി​ക്കു​ന്നു.

6ജി​ബി/8​ജി​ബി LPDDR4X റാം, 128​ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജ്, മൈ​ക്രോ എ​സ്ഡി ഉ​പ​യോ​ഗി​ച്ച് 1ടി​ബി വ​രെ സ്റ്റോ​റേ​ജ് വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യു​മു​ണ്ട്. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹൈ​പ്പ​ര്‍ ഒ​എ​സി​ല്‍ ആ​ണ് പ്ര​വ​ര്‍​ത്ത​നം.


സൈ​ഡ് മൗ​ണ്ട​ഡ് ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍, ഇ​ന്‍​ഫ്രാ​റെ​ഡ് സെ​ന്‍​സ​ര്‍, പൊ​ടി, സ്പ്ലാ​ഷ് പ്ര​തി​രോ​ധ​ത്തി​നാ​യി ഐ​പി53 റേ​റ്റിം​ഗ് എ​ന്നി​വ​യും ഇ​തി​ലു​ണ്ട്. 33വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യോ​ടെ 5,030 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് റെ​ഡ്മി 13 5ജി​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ബ്ലാ​ക്ക് ഡ​യ​മ​ണ്ട്, ഹ​വാ​യി​യ​ന്‍ ബ്ലൂ, ​മൂ​ണ്‍​സ്റ്റോ​ണ്‍ സി​ല്‍​വ​ര്‍ എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ഈ ​സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ല​ഭ്യ​മാ​ണ്. റെ​ഡ്മി 13 5ജി​യു​ടെ 6ജി​ബി + 128ജി​ബി അ​ടി​സ്ഥാ​ന വേ​രി​യ​ന്റി​ന് 13,999 രൂ​പ​യാ​ണ് വി​ല. 8ജി​ബി+ 128ജി​ബി വേ​രി​യ​ന്‍റി​ന് 15,499 രൂ​പ ന​ല്‍​ക​ണം.

തു​ട​ക്ക​ത്തി​ല്‍ ബാ​ങ്ക് ഓ​ഫ​റാ​യി 1000 രൂ​പ ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും. ജൂ​ലൈ 12 മു​ത​ല്‍ ആ​ണ് ഈ ​ഫോ​ണി​ന്‍റെ വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ക. ആ​മ​സോ​ണ്‍, എം​ഐ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്, ഷ​വോ​മി റീ​ട്ടെ​യി​ല്‍ സ്റ്റോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ 5​ജി സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ല​ഭ്യ​മാ​കും.