ബൈ,ബൈ ബ്ലാക്ബെറി
ബൈ,ബൈ ബ്ലാക്ബെറി
ഒ​​​രു ബ്ലാ​​​ക് ബെ​​​റി ഫോ​​​ൺ വാ​​​ങ്ങ​​​ണം... ഏ​​​താ​​​നും വ​​​ർ​​​ഷം മു​​​ന്പ് പ​​​ല​​​രു​​​ടെ​​​യും സ്വ​​​പ്ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ത്. കാ​​​ല​​​മേ​​​റെ​​​ക്ക​​​ഴി​​​ഞ്ഞു ഇ​​​ന്നി​​​പ്പോ​​​ൾ ബ്ലാ​​​ക്ബെ​​​റി ഫോ​​​ണു​​​ക​​​ൾ ആ​​​രു​​​ടെ​​​യും സ്വ​​​പ്ന​​​ത്തി​​​ലി​​​ല്ല; കീ​​​ശ​​​യി​​​ലും.

അ​​​തെ, വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ പ്രി​​​​യ ബ്രാ​​​​ൻ​​​​ഡ് ആ​​​​യി​​​​രു​​​​ന്ന ബ്ലാ​​​​ക് ബെ​​​​റി ക​​​​ള​​​​മൊ​​​​ഴി​​​​യു​​​​ന്നു. ബ്ലാ​​​​ക്ക് ബെ​​​​റി ഔ​​ദ്യോ​​​​ഗി​​​​ക സോ​​​​ഫ്​​​​റ്റ്‌​​​വേ​​​​റു​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഡി​​​​വൈ​​​​സു​​​​ക​​​​ൾ​​​​ക്കു​​​​ള്ള പി​​​​ന്തു​​​​ണ ക​​​​ന്പ​​​​നി ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. ഇ​​​​തോ​​​​ടെ ഒ​​​​റി​​​​ജി​​​​ന​​​​ൽ ബ്ലാ​​​​ക് ബെ​​​​റി ഒ​​​​എ​​​​സി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​ക്ഷ​​​​മ​​​​മ​​​​ല്ലാ​​​​താ​​​​വും. എ​​​​ന്നാ​​​​ൽ, ബ്ലാ​​​​ക് ബെ​​​​റി ബ്രാ​​​​ൻ​​​​ഡി​​​​ലു​​​​ള്ള ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഫോ​​​​ണു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തു ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

ക​​​​നേ​​​​ഡി​​​​യ​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ബ്ലാ​​​​ക്ബെ​​​​റി വീ​​​​തി​​​​യേ​​​​റി​​​​യ, ഫി​​​സി​​​ക്ക​​​ൽ കീ​​​​ബോ​​​​ർ​​​​ഡു​​​​ള്ള സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​ളു​​​മാ​​​​യാ​​ണു വി​​​​​പ​​​​ണി​​​​യി​​​​ലെ താ​​​​ര​​​​മാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ആ​​​​പ്പി​​​​ൾ ട​​​​ച്ച് ഫോ​​​​ണു​​​​ക​​​​ളുടെ വ​​​​ര​​​​വും ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഫോ​​​​ണു​​​​ക​​​​ളുടെ രം​​​​ഗ​​​​പ്ര​​​​വേ​​​​ശ​​​​വും ബ്ലാ​​​​ക് ബെ​​​​റി​​​​യെ പി​​​​ന്നി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2013 ൽ ​​​​ഒ​​​​എ​​​​സ് പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും 2015 ൽ ​​​​ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഡി​​​​വൈ​​​​സു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു​​​ക​​​​ട​​​​ന്നും ക​​​ന്പ​​​നി ഉ​​​​യി​​​​ർ​​​​ത്തെ​​​​ഴു​​​​ന്നേ​​​​ൽ​​​​പ്പി​​​​നു ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല.


നി​​​​ല​​​​വി​​​​ൽ ടെ​​​​ക്സ​​​​സി​​​​ലെ ഒ​​​​ൻ​​​​വാ​​​​ർ​​​​ഡ് മൊ​​​​ബി​​​​ലി​​​​റ്റി എ​​​​ന്ന സ്റ്റാ​​​​ർ​​​​ട്ട​​​​പ്പി​​​​നാ​​​​ണ് ബ്ലാ​​​​ക് ബെ​​​​റി മൊ​​​​ബൈ​​​​ൽ ബ്രാ​​​​ൻ​​​​ഡി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ള്ള​​​​ത്. ബ്ലാ​​​​ക് ബെ​​​​റി​​​​യു​​​​ടെ മാ​​​​തൃ ക​​​​ന്പ​​​​നി​​​​യാ​​​​ക​​​ട്ടെ സു​​​​ര​​​​ക്ഷാ സോ​​​​ഫ്റ്റ്‌​​വേ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​ലേ​​​ക്കു മാ​​​ത്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​നം ചു​​​രു​​​ക്കു​​​ക​​​യും ചെ​​​യ്തു.