കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ ആപ്പുകള്‍ പുറത്തിറക്കി
കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ ആപ്പുകള്‍ പുറത്തിറക്കി
ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ സ്‌റ്റോറായ കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ ഷോപ്പിംഗ് മികച്ചതാക്കാൻ മൊബൈല്‍ ആപ്പുകള്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ വഴിയാണ് ഇവ പ്രവർത്തിക്കുന്നത്.

ഡിജിറ്റല്‍ കാലത്ത് മൊബൈലിലൂടെ ലോകത്ത് എവിടെയുമുള്ളവർക്ക് കുറഞ്ഞ ചെലവില്‍ ക്രിസ്മസ് സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ വഴി അയക്കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

വൈവിധ്യമാര്‍ന്ന പുതിയ കേക്കുകളും ട്രീയും സമ്മാനങ്ങളും കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനില്‍ ക്രിസ്മസിനോടനുബന്ധിച്ച് ലഭ്യമാണ്. മാത്രവുമല്ല പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് സമ്മാനവും കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ വഴി പ്രത്യേകം നല്‍കാന്‍ സാധിക്കും. ഏറ്റവും കുറഞ്ഞ പണത്തിന് ഏറ്റവും കൂടിയ മൂല്യം എന്നതാണ് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിന്‍റെ പ്രത്യേകത.

ഏറ്റവും മികച്ച സര്‍വീസാണ് കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിനെ വ്യത്യസ്തമാക്കുന്നത്. പരാതികള്‍ക്കിട നല്‍കാതെ മികച്ച വിധത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസും ഉള്ളതിനാല്‍ ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈന്‍ പ്രതിനിധിയുമായി ബന്ധപ്പെടാൻ കഴിയും. ‌


രുചിയേറിയതും വ്യത്യസ്തവുമായ ക്രിസ്മസ് കേക്കുകളാണ് കേരള ഗിഫ്റ്റ്സ് ഓണ്‍ലൈനിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും പ്ലസ് പോയിന്‍റും. കേരളത്തിലെ ഏറ്റവും മികച്ച ബേക്കര്‍മാരാണ് ഇവ നിര്‍മിക്കുന്നത്. ഏത് സന്ദര്‍ഭത്തിനും ആവശ്യമായ കേക്കുകള്‍ നിങ്ങള്‍ക്ക് ലോകത്ത് എവിടെയിരുന്നും കേരളത്തിലുള്ളവര്‍ക്ക് വേണ്ടി സമ്മാനിക്കാം. കേരള ഗിഫ്റ്റ്‌സ് ഓണ്‍ലൈനിന്‍റെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ നിങ്ങള്‍ പ്രത്യേകം ആവശ്യപ്പെടുന്ന കേക്കുകളും നിര്‍മിച്ചു നല്‍കാനും സാധിക്കും.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍:
Apple : https://apps.apple.com/app/kerala-gifts-online/id1598854182
Android : https://play.google.com/store/apps/details?id=com.bigboatcreation.kgo