സോഷ്യൽ മീഡിയ കമ്യൂണിറ്റികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സോഷ്യൽമീഡിയ പ്രഫഷണലുകൾക്കായി ഫേസ്ബുക്ക് രൂപകല്പന ചെയ്തിരിക്കുന്ന 5 ആഴ്ച ദൈര്‍ഘ്യമുള്ള ഒരു സൗജന്യ പരിശീലന പരിപാടിയാണ് Facebook Blueprint’’s Empowering Communities Program.
സോഷ്യൽ മീഡിയ കമ്യൂണിറ്റികൾ
സാംസ്കാരികം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, വിനോദം, വിജ്ഞാനം, സിനിമ, സാഹിത്യം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ഗ്രൂപ്പുകളും പേജുകളും എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഉണ്ട്. ഇവയെ വിവിധ കമ്യൂണിറ്റികൾ എന്നാണ് അറിയപ്പെടുന്നത്. ഇത് ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ സഹായിക്കുകയും അവരവർക്ക് താത്പര്യങ്ങളുള്ള വിഷയങ്ങളില്‍ സംവദിക്കുന്നതിനു അവസരം നല്‍കുകയും ചെയ്യുന്നു.
കമ്യൂണിറ്റി മാനേജർ
സോഷ്യല്‍ മീഡിയ, വെബ്, അതാതു രാജ്യത്തെ ഐടി നിയമങ്ങള്‍ തുടങ്ങിയവ അനുസരിച്ചാണ് കമ്യൂണിറ്റികൾ പ്രവർത്തിക്കുന്നത്. ഇത്തരം കമ്യൂണിറ്റികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിയമാവലി നിര്‍മിക്കയും പ്രാവര്‍ത്തികമാക്കുകയും, കമ്യൂ ണിറ്റികൾ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ യഥാര്‍ത്ഥ പ്രേക്ഷകരില്‍ എത്തിക്കയും ചെയ്യുന്ന വ്യക്തികളെ കമ്യൂണിറ്റി മാനേജര്‍മാര്‍ എന്നു വിളിക്കുന്നു.
കമ്യൂണിറ്റി മാനേജരുടെ ഉത്തരവാദിത്വങ്ങൾ
ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ സോഷ്യല്‍ മീഡിയ സാന്നിധ്യത്തിന് പ്രസക്തികൂട്ടുന്നവിധത്തിലുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചുനടപ്പിലാക്കുക, കമ്യൂണിറ്റികളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളുടെ ഉള്ളടക്കങ്ങൾ പരിശോധിക്കുക, ബ്രാന്‍ഡ് മാര്ഗനിര്ദേശങ്ങള്നൽകുക, ആശയവിനിമയ ശൈലി വിലയിരുത്തുക തുടങ്ങിയവയും ഒരു കമ്യൂണിറ്റി മാനേജരുടെ ഉത്തരവാദിത്തമാണ്. ഓണ്‍ലൈന്‍ വഴിയുള്ള കൂടിക്കാഴ്ചകള്‍, ജനാഭിപ്രായം അറിയാനുള്ള ഓണ്‍ലൈന്‍ പോളുകള്‍ (Online opinion Poll) സംഘടിപ്പിക്കുക, വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയും കമ്യൂണിറ്റി മാനേജർമാരുടെ ദൗത്യമാണ്.
ഫേസ്ബുക്ക് സർട്ടിഫൈഡ് കമ്യൂണിറ്റി മാനേജർ
ഫേസ്ബുക്ക് സർട്ടിഫൈഡ് കമ്യൂണിറ്റി മാനേജർമാരാവാന ഫേസ്ബുക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി 49 അമേരിക്കൻ ഡോളർ വിലയുള്ള ഒരു വൗച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ 31 വരെയാണ് (‘’Offer Period’’) ഇതിന്റെ സാധുത. ഇതിനായി പഠിതാവ് താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്
1. കൃത്യമായ വിവരങ്ങള്‍ നല്‍കിയുള്ള ഒരു ഫേസ്ബുക്ക് ബ്ലൂപ്രിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം
2. കമ്യൂണിറ്റി മാനേജര്‍ പ്രോഗ്രാമിനോടനുബന്ധിച്ചുള്ള ബ്ലൂപ്രിന്റ് കോഴ്സുകളില്‍ സജീവമായി പങ്കെടുക്കുകയും 100% പൂര്‍ത്തിയാക്കുകയും ചെയ്യുക
3. ഓഫര്‍ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പ്രാക്ടീസ് പരീക്ഷകളിലൊന്നില്‍ കുറഞ്ഞത് 80% മെങ്കിലും സ്കോര്‍ നേടുക.
4. കോഴ്സുമായി ബന്ധപ്പെട്ട തത്സമയ വെര്‍ച്വല്‍ പരിശീലന സെഷനില്‍ പങ്കെടുക്കുക
5. ഫേസ്ബുക്ക് സര്‍ട്ടിഫൈഡ് കമ്യൂണിറ്റി മാനേജര്‍ പരീക്ഷയ്ക്ക് ഡിസംബര്‍ 31 നകം (11:59:59 പിഎം) രജിസ്റ്റര്‍ ചെയ്യുക.
ആവശ്യമായ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി വൗച്ചറിനായി അപേക്ഷിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഇമെയിലേക്ക് ഒരു മെസേജ് ലഭിക്കുന്നതാണ്. ഈ ലിങ്കില്‍ വൗച്ചര്‍ ക്ലെയിം ചെയ്യേണ്ട വിവരങ്ങള്‍ ലഭ്യമാണ്.
ഇത്തരത്തിൽ ലഭിക്കുന്ന വൗച്ചര്‍ കൈമാറ്റം ചെയ്യാനോ, റിഡീം (Redee m) ചെയ്യാനോ കഴിയുന്നതല്ല. ഓരോ പരീക്ഷാര്‍ഥിക്കും ഒരു വൗച്ചര്‍ എന്ന രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. കോഴ്സ് സംബന്ധമായി നല്കുന്ന വിവരങ്ങള്‍ Facebook- ന്റെ ഡാറ്റ നയത്തിനു (https://www.faceboo k.co m/ policy.php) വിധേയമായിരിക്കും. ഇതേ വിഷയത്തില്‍ താത്പര്യമുള്ള മറ്റുള്ള വ്യക്തികളുമായി സംവദിക്കാനും, പഠനാവശ്യത്തിനായ സഹായം ലഭിക്കുന്നതിനും Facebook കമ്യൂയൂണിറ്റി മാനേജര്‍ സര്ട്ടിഫിക്കേഷന് ലേണിംഗ് ഗ്രൂപ്പില്‍ ചേരാവുന്നതാണ്(htt ps://www.fa cebook.com/groups/cmcertificationlearning/).
പഠന വിഷയങ്ങൾ
Define and Establish a Comm unity, Develop Community Strategies and Processes, Make Strategic Con tent Decisions for a Community, Engage and Moderate a Community, Measure and Analyze Community Success എന്നീ വിഷയങ്ങളാണ് കോഴ്സിന്റെ പ്രധാന ഘടകങ്ങള്‍. ഓണ്‍ലൈന്‍ കമ്യൂണിറ്റിയുടെ ദൗത്യം, ലക്ഷ്യം, വിജയ മാനദണ്ഡങ്ങള്‍ എന്നിവ നിര്‍വചിക്കാനും നിര്‍മിക്കാനും കമ്യൂണിറ്റി നിയമങ്ങള്‍ സൃഷ്ടിക്കാനും പഠിക്കുക. അതോടൊപ്പംതന്നെ കമ്യൂണിറ്റികളിൽ മികച്ച രീതിയില്‍ ഇടപഴകാനും മോഡറേറ്റ് ചെയ്യാനും പഠിപ്പിക്കുന്നു. കമ്യൂണിറ്റിയുടെ ഫലപ്രാപ്തി വിലയിരുത്താനുള്ള ഡാറ്റ അവലോകനം, കമ്യൂണിറ്റി വഴിയുള്ള ധനസമ്പാദന സാധ്യതകള്‍ തുടങ്ങിയവയിലും പരിശീലനം ലഭിക്കുന്നു.
കോഴ്സ് രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ലിങ്ക് സന്ദര്‍ശിക്കുക htt ps://ww w.facebookblueprint.com/student/path/205897-facebook-comm unity-manager-online-courses.