വരുന്നൂ വന്പൻ വിസ്മയങ്ങൾ; എക്സ്60, എക്സ്60 പ്രോ, പ്രോ പ്ലസ്
വരുന്നൂ വന്പൻ വിസ്മയങ്ങൾ; എക്സ്60, എക്സ്60 പ്രോ, പ്രോ പ്ലസ്
Tuesday, August 24, 2021 3:17 PM IST
എന്തെല്ലാം പുതുമകൾൾ അവതരിപ്പിക്കാമെന്ന് നിമിഷംപ്രതി ഗവേഷണം നടക്കുന്ന മേഖലയാണ് മൊബൈണ്‍ ഫോണുകളുടേത്. ദിവസേനയെന്നോണം പുതിയ മോഡലുകൾ പുത്തൻ സവിശേഷതകളുമായി വിപണിയിലെന്നു. കോവിഡ് കാലം അല്പം വേഗത കുറഞ്ഞുവെങ്കിലും ആ ടെംപോ വീണ്ടെടുത്തിരിക്കുകയാണ് ഇപ്പോൾൾ മൊബൈണ്‍ വിപണി.

തകർപ്പൻ പ്രകടനം പ്രതീക്ഷിക്കാവുന്ന ശ്രദ്ധേയമായ ഫീച്ചറുകൾ അടങ്ങുന്ന ഒട്ടേറെ പുതിയ മോഡലുകൾ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ തയാറെടുത്തു നിൽക്കുകയാണ് കന്പനികൾ. അവയിൽ ഏതാനും എണ്ണം പരിചയപ്പെടാം.

വിവോ എക്സ്60 സീരീസ്

മിക്കവാറും ഈ കുറിപ്പ് അച്ചടിച്ചുവരും മുന്പ് വിവോയുടെ എക്സ്60 സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കും. എക്സ്60, എക്സ്60 പ്രോ, പ്രോ പ്ലസ് മോഡലുകൾൾ ഇതിനകംതന്നെ കന്പനി ചൈനയിൽ അവതരിപ്പിച്ചതാണ്. ഇവ മൂന്നും ഇന്ത്യൻ വിപണിയിണ്‍ എത്തുമെന്നാണ് കന്പനി നൽകുന്ന വിവരം. ഫ്ളിപ് കാർട്ട്, ആമസോണ്‍ സൈറ്റുകൾ വഴിയാണ് ഇന്ത്യയിലെ വിൽപന.

ചൈനയിലെ വിലകളുമായി താരതമ്യപ്പെടുത്തിയാൽ എക്സ് 60, എക്സ് 60 പ്രോ, പ്രോ പ്ലസ് എന്നിവയ്ക്ക് യഥാക്രമം 39,300 രൂപ, 50,600 രൂപ, 56,500 രൂപ എന്നിങ്ങനെയാവും വില.

സ്പെസിഫിക്കേഷനുകൾ ഇങ്ങനെയാണ്. ഫോട്ടോഗ്രാഫിയെ പുനർനിർവചിക്കാം എന്നാണ് എക്സ് 60 സീരീസിന്‍റെ ടാഗ് ലൈൻ, പ്രോ പ്ലസിന് 50 എപി പ്രൈമറി സെൻസർ, 48 എംപി അൾട്ര വൈഡ് ആംഗിൾ സെൻസർ, 32 എംപി പോർട്രെയ്റ്റ് ഷൂട്ടർ, 8 എംപി പരിസ്കോപ് കാമറ എന്നിവയുമുണ്ട്. മുൻവശത്ത് 32 എംപി സെൻസറാണുള്ളത്. സെൻട്രൽ ഹോൾ-പഞ്ച് കട്ടൗട്ട് രീതിയിലാണ് ഇത്.

സ്നാപ്ഡ്രാഗണ്‍ പ്രോസസർ അഡ്രിനോ ജിപിയു, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. എക്സ്60, എക്സ് 60 പ്രോ എന്നിവയിലുള്ളത് എക്സിനോസ് പ്രോസസറാണ്. 12 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയുമുണ്ട്.


33 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4,200 എംഎഎച്ച് ബാറ്ററിയാണ് എക്സ്60 പ്രോയിൽ, പ്രോ പ്ലസ് 55 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യും. എക്സ്60 ൽ 33 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4300 എംഎഎച്ച് ബാറ്ററിയാണ് എക്സ് 60 ഉള്ളത്.

മൂന്നു മോഡലുകൾക്കും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സെൻസറുണ്ട്. ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 5 ജി സപ്പോർട്ട് ചെയ്യുന്നതാണ് ഈ സീരീസ്.

ഒപ്പോ ഫൈൻഡ് എക്സ്3 സീരീസ്



മുന്പു പറഞ്ഞതുപോലെ അത്യുഗ്രൻ ഫീച്ചറുകളുമായാണ് ഒപ്പോ ഫൈൻഡ് എക്സ്3 സീരിസിലെ പ്രോ, നിയോ, ലൈറ്റ് എന്നീ മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആൻഡ്രോയ്ഡ് 11ൽ പ്രവർത്തിക്കുന്ന ഇവ മൂന്നിലും ക്വാഡ് കാമറ സെറ്റപ്പ്, ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്‍റ് സെൻസർ എന്നിവയുമുണ്ട്. മനുഷ്യന്‍റെ കാഴ്ചയ്ക്കു സമാനമായ മൈക്രോലെൻസ് സെൻസർ അടക്കമുള്ള കാമറയാണ് എക്സ്3 പ്രോയിൽ ഉള്ളതെന്ന് കന്പനി അവകാശപ്പെടുന്നു.വസ്തുക്കളെ 60 മടങ്ങ് സമീപമായി കാണാനുള്ള സൗകര്യമാണ് മൈക്രോലെൻസ് നൽകുക.

ഏറ്റവും പ്രീമിയം മോഡലായ എക്സ്3 പ്രോ ഇന്ത്യൻ നിലവാരമനുസരിച്ച് ഏതാണ്ട് ഒരു ലക്ഷം രുപ വിലവരുന്നതാണ്. നിയോ 67,700, ലൈറ്റ് 39,000 എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ വില.

യൂറോപ്പിൽ ഫോണുകളുടെ വില്പന കഴിഞ്ഞമാസം അവസാനത്തോടെ തുടങ്ങി. ചൈനയിൽ വില്പന തുടങ്ങിയ എക്സ്3 മോഡലിന് ഇന്ത്യയിൽ ഏതാണ്ട് അരലക്ഷം രൂപ വിലവരും.

തേജശ്രീ