ആപ്റ്റാണ് ഈ ആപ്പുകള്‍
ആപ്റ്റാണ് ഈ ആപ്പുകള്‍
Friday, June 18, 2021 3:51 PM IST
ആപ്പുകള്‍ ആര്‍ക്കും ഉപയോഗിക്കാം. അതില്‍ സ്ത്രീപുരുഷ ഭേദമൊന്നുമില്ല. എന്നാല്‍ കൂടുതല്‍ സ്മാര്‍ട്ടായി മുന്നോുപോകാന്‍ സ്ത്രീകളെ സഹായിക്കുന്ന ചില ആപ്പുകളുണ്ട്. വളരെ ജനപ്രിയമായ ആപ്പുകള്‍ ഇതിനകം പരിചിതമായിക്കാണും. എന്നാല്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തവര്‍ തീര്‍ച്ചയായും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ചിലതുണ്ട്. ദൈനംദിന ജോലികള്‍, സാമ്പത്തികം, ആരോഗ്യം, സുരക്ഷ, റിലാക്‌സിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഏറെ സഹായകമാവും ഇവ.

മിന്‍റ്

ഒരുപാടുപേര്‍ വളരെ ശ്രദ്ധയോടെ കൈകാര്യംചെയ്യുന്ന വിഷയമാണ് സാമ്പത്തികം. വരവു ചെലവുകള്‍ കൃത്യമായി നിരീക്ഷിക്കുക, സേവിംഗ്‌സ് കാര്യക്ഷമമാക്കുക എന്നതാണ് വ്യക്തിപരമായ ധനകാര്യത്തിന്റെ അടിസ്ഥാനം. ചെലവാക്കുന്ന ചില്ലറക്കാശുപോലും കൃത്യമായി എഴുതിവയ്ക്കുന്ന ആളുകളുണ്ട്. ഇവിടെയിതാ നിങ്ങളെ സഹായിക്കാന്‍ മിന്റ് എന്ന ആപ്പ് എത്തുന്നു. വളരെക്കാലമായി ഉപയോഗത്തിലുള്ള ഒന്നാണിത്. ഇതിലൂടെ വരവും ചെലവും കൃത്യമായി പ്ലാന്‍ ചെയ്യാം. ആവശ്യത്തിനു മാത്രം ചെലവാക്കുക, മുന്‍കൂട്ടിക്കണ്ട് ഒരാവശ്യത്തിനു പൈസ മാറ്റിവയ്ക്കുക, ലോണുകള്‍ എളുപ്പത്തില്‍ നിരീക്ഷിക്കുക തുടങ്ങി എല്ലാത്തരം സാമ്പത്തിക കാര്യങ്ങള്‍ക്കും മന്റ് ഉപയോഗിക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കറന്‍സി ഏതെന്നു തെരഞ്ഞെടുത്ത് ഉപയോഗിച്ചു തുടങ്ങാം. ആന്‍ഡ്രോയ്ഡിലും ആപ്പിലും പ്രവര്‍ത്തിക്കുന്ന പതിപ്പുകള്‍ ലഭ്യമാണ്.

ടുഡുഇസ്റ്റ്

വളരെക്കാലമായി ഒരുപാടുപേര്‍ വിജയകരമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ചെയ്യേണ്ട കാര്യങ്ങള്‍ എന്ന അര്‍ഥം വരുന്ന ടു ഡു ലിസ്റ്റില്‍നിന്നാണ് ഇതിന്റെ പേര് വന്നിട്ടുള്ളത്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ ഒരു ചെറിയ പുസ്തകത്തില്‍ എഴുതി പോക്കറ്റിലോ ബാഗിലോ വയ്ക്കുന്ന ശീലം പണ്ടുമുതല്‍തന്നെ പലര്‍ക്കുമുണ്ടായിരിക്കും. അതിന്റെ കുറച്ചുകൂടി വിപുലമായ ഡിജിറ്റല്‍ പതിപ്പാണ് ഇത്. ഇന്നോ നാളെയോ ചെയ്യേണ്ട കാര്യങ്ങള്‍ അടുക്കും ചിട്ടയോടുംകൂടി അടയാളപ്പെടുത്തുന്നതിനു പുറമേ വിഷ് ലിസ്റ്റുകളും ഐഡിയ ലോഗുകളും പ്ലാനിംഗും എല്ലാം ഇതിലൂടെ നിര്‍വഹിക്കാനുള്ള സൗകര്യമുണ്ടാകും. ആന്‍ഡ്രോയ്ഡിലും ആപ്പിള്‍ ഡിവൈസുകളിലും ഉപയോഗിക്കാനാവും.

ലാസ്റ്റ്പാസ്

ജീവിതം ഓണ്‍ലൈനിലായതോടെ മിക്കവാറും പേരെ ഏറ്റവും പ്രയാസപ്പെടുത്തുന്ന കാര്യമാണ് പാസ് വേഡുകള്‍ ഓര്‍ത്തുവയ്ക്കുക എന്നത്. ഗൂഗിള്‍ പേ പോലുള്ള യുപിഐ ഇടപാടുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഷോപ്പിംഗ്, മെയിലുകള്‍, മറ്റു സബ്‌സ്‌ക്രിപ്ഷനുകള്‍, സ്വകാര്യമായ ഡാറ്റ, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ പാസ്‌വേഡുകള്‍ സെറ്റ് ചെയ്തു സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. ഇവയെല്ലാം ഓര്‍ത്തുവയ്ക്കുക എന്നത് വലിയ പ്രയാസവുമാണ്. എളുപ്പത്തില്‍ ഓര്‍ക്കാവുന്ന ഒരേ പാസ്‌വേഡുകള്‍ എല്ലാ അക്കൗണ്ടുകള്‍ക്കും നല്‍കുക എന്ന എളുപ്പപ്പണിയാകും മിക്കവാറുംപേര്‍ ചെയ്യുക. എന്നാല്‍ ഇത് ആഹത്യാപരവുമാണ്. എളുപ്പത്തില്‍ ഓര്‍ക്കാവുന്നത് തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാനാവും. ഒന്നിലേറെ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡ് ഉപയോഗിച്ചാല്‍ അവയെല്ലാം തകര്‍ക്കപ്പെടാനുള്ള സാധ്യതയും ഏറും. പാസ്‌വേഡുകള്‍ ഓര്‍മിക്കാനുള്ള ആപ്പാണ് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമായ ലാസ്റ്റ്പാസ്. ഏറ്റവും മികച്ച പാസ്‌വേഡ് മാനേജര്‍ എന്നറിയപ്പെടുന്ന ഇത് ഉയര്‍ന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരിക്കിലും നിബന്ധനകള്‍ വായിച്ചുനോക്കിയശേഷം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നതാകും ഉചിതം.

ബഫര്‍

ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ തീരെക്കുറവായിരിക്കും. നേരംപോക്കിനും ഗൗരവമുള്ള കാര്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുന്നവരുണ്ട്. ചിലര്‍ വെറുതെ സെല്‍ഫികള്‍ മാത്രം പോസ്റ്റ് ചെയ്യും. മറ്റുചിലര്‍ ഗൗരവമായ വിഷയങ്ങളെക്കുറിച്ച് എഴുതാനും ചര്‍ച്ചകള്‍ ചെയ്യാനും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍ തുടങ്ങിയവയിലെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. ഇവയിലെല്ലാം നടത്തുന്ന പോസ്റ്റിംഗ് എളുപ്പത്തില്‍ മാനേജ് ചെയ്യാനാണ് ബഫര്‍ എന്ന ആപ്പ് സഹായിക്കുന്നത്. ഇത് സൗജന്യമായും, പണംകൊടുത്താല്‍ കൂടുതല്‍ ഫീച്ചറുകളോടെയും ഉപയോഗിക്കാനാവും. തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം കൂടുതല്‍ ഗുണപരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതു സഹായകരമാവും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.

മിന്നു