പേ​ടി​എ​മ്മി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം ഒ​ഴി​യാ​ൻ ആ​ന്‍റ് ഗ്രൂ​പ്പ്
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യി​​​​ലും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പേ​​​ടി​​​​എ​​​​മ്മി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്തം വി​​​​റ്റൊ​​​​ഴി​​​​യാ​​​​നൊ​​​​രു​​​​ങ്ങി ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​ന്‍റ് ഗ്രൂ​​​​പ്പ്. ജാ​​​​ക് മാ സാ​​​​ര​​​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​ലി​​​​ബാ​​​​ബ ഗ്രൂ​​​​പ്പി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ആ​​​​ന്‍റ് ഗ്രൂ​​​​പ്പി​​​​ന് പേ​​​​ടി​​​​എ​​​​മ്മി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മാ​​​​ണു​​​​ള്ള​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ന​​​​ട​​​​ന്ന മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 480 കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ് ആ​​​​ന്‍റ് ഗ്രൂ​​​​പ്പി​​​​ലെ പേ​​​​ടി​​​​എ​​​​മ്മി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​ക​​​​ളു​​​​ടെ മൊ​​​​ത്ത​​​​വി​​​​ല.


ഇ​​​​ന്ത്യ​​​​ക്കു പു​​​​റ​​​​മേ മ​​​​റ്റു വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പേ​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ലു​​​​ള്ള ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും ആ​​​​ന്‍റ് ഗ്രൂ​​​​പ്പ് വി​​​​റ്റൊ​​​​ഴി​​​​യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യും റോ​​​​യി​​​​ട്ടേ​​​​ഴ്സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം വി​​​​ല്​​​​പ​​ന സം​​​​ബ​​​​ന്ധി​​​​ച്ച് പേ​​​​ടി​​​​എ​​​​മ്മോ ആ​​​​ന്‍റ് ഗ്രൂ​​​​പ്പോ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.