പുത്തൻ മോഡലുകൾ വരവായി
പുത്തൻ  മോഡലുകൾ വരവായി
Friday, November 27, 2020 5:04 PM IST
വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ സജീവ മാകുന്ന ചില സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണ്‍ മോ​​​​ഡ​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടാം.

വി​​​​വോ വി 20 ​​​​പ്രോ

ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ വി​​​​വോ നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ വി​​​​വോ വി 20 ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ അ​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ പ്രോ ​​​​മോ​​​​ഡ​​​​ൽ അ​​​​ടു​​​​ത്ത​​​​മാ​​​​സം ര​​​ണ്ടി​​​ന് ​എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 6.44 ഇ​​​​ഞ്ച് ഫു​​​​ൾ​​​​എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 765 ജി ​​​​പ്രോ​​​​സ​​​​സ​​​​ർ, 4000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 11, ട്രി​​​​പ്പി​​​​ൾ റി​​​​യ​​​​ർ കാ​​​​മ​​​​റ(64​​​​എം​​​​പി,8എം​​​​പി, 2എം​​​​പി) 44 എം​​​​പി സെ​​​​ൻ​​​​സ​​​​റും എ​​​​ട്ട് എം​​​​പി സെ​​​​ൻ​​​​സ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഫ്ര​​​​ണ്ട് കാ​​​​മ​​​​റ സം​​​​വി​​​​ധാ​​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഫീ​​​ച്ച​​​റു​​​ക​​​ൾ. വി​​​​ല: ഏ​​​​ക​​​​ദേ​​​​ശം 29,990 രൂ​​​​പ

നോ​​​​കി​​​​യ 2.4

എച്ച് എംഡി ഗ്ലോബലിന്‍റെ നോ​​​​കി​​​​യ 2.4 ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. 6.5 ഇ​​​​ഞ്ച് എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, മീ​​​​ഡി​​​​യ ടെ​​​​ക് ഹീ​​​​ലി​​​​യോ പി 22 ​​​​പ്രോ​​​​സ​​​​സ​​​​ർ, 4500 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 10, 13 എം​​​​പി സെ​​​​ൻ​​​​സ​​​​റും 2 എം​​​​പി സെ​​​​ൻ​​​​സ​​​​റു​​​​മു​​​​ള്ള പി​​​​ൻ കാ​​​​മ​​​​റ​​​ക​​​ൾ, 5 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ എ​​​ന്നി​​​വ ഫീ​​​ച്ച​​​റു​​​ക​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്നു. വി​​​​ല: 10,399 രൂ​​​​പ

നോ​​​​കി​​​​യ 3.4

6.39 ഇ​​​​ഞ്ച് എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 460 എ​​​​സ്ഒ​​​​സി, 4000എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, 13 എം​​​​പി സെ​​​​ൻ​​​​സ​​​​റും 5എം​​​​പി സെ​​​​ൻ​​​​സ​​​​റും 2എം​​​​പി ഡെ​​​​പ്ത് സെ​​​​ൻ​​​​സ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന റി​​​​യ​​​​ർ കാ​​​​മ​​​​റ സം​​​​വി​​​​ധാ​​​​നം. എ​​​​ട്ട് എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് നോ​​​​കി​​​​യ 3.4ന്‍റെ ഫീ​​​ച്ച​​​റു​​​ക​​​ൾ.​​​ ഏ​​​​ക​​​​ദേ​​​​ശ വി​​​​ല: 10,000 രൂ​​​​പ


മോ​​​​ട്ടോ​​​​റോ​​​​ള മോ​​​​ട്ടോ ജി 5 ​​​​ജി

6.7 ഇ​​​​ഞ്ച് ഫു​​​​ൾ​​​​എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ണ്‍ 750 ജി ​​​​പ്രോ​​​​സ​​​​സ​​​​ർ, 5,000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി (ട​​​​ർ​​​​ബോ ഫാ​​​​സ്റ്റ് ചാ​​​​ർ​​​​ജിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള​​​​ത്), 48 എം​​​​പി കാ​​​​മ​​​​റ​​​​യും എ​​​ട്ട് ​എം​​​​പി വൈ​​​​ഡ് സെ​​​​ൻ​​​​സ​​​​റും 2 എം​​​​പി മാ​​​​ക്രോ സെ​​​​ൻ​​​​സ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പി​​​​ൻ കാ​​​​മ​​​​റ സം​​​​വി​​​​ധാ​​​​നം, 16 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, ഡ​​​​സ്റ്റ് പ്രൊ​​​​ട്ട​​​​ക്ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. ഈമാസം 30ന് വിപണിയിലെത്തും.ഏ​​​​ക​​​​ദേ​​​​ശ വി​​​​ല: 25,000.

മോ​​​​ട്ട​​​​റോ​​​​ള മോ​​​​ട്ടോ ജി9 ​​​​പ​​​​വ​​​​ർ

മോ​​​​ട്ടോ ജി 5 ​​​​ജി​​​​യു​​​​ടെ​​​​യും മോ​​​​ട്ടോ ജി9 ​​​​പ​​​​വ​​​​റി​​​​ന്‍റെ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ലെ ലോ​​​​ഞ്ച് തീ​​​​യ​​​​തി ക​​​​ന്പ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല.

ഉ​​​​ട​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. 6.8 ഇ​​​​ഞ്ച് എ​​​​ച്ച്ഡി ഐ​​​പി​​​എ​​​സ് ഡി​​​​സ്പ്ലെ, സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 662 പ്രോ​​​​സ​​​​സ​​​​ർ, ട്രി​​​​പ്പി​​​​ൾ റി​​​​യ​​​​ർ കാ​​​​മ​​​​റ(64 എം​​​​പി പ്രൈ​​​​മ​​​​റി സെ​​​​ൻ​​​​സ​​​​ർ, 2 എം​​​​പി മാ​​​​ക്രോ സെ​​​​ൻ​​​​സ​​​​ർ, 2 എം​​​​പി ഡെ​​​​പ്ത് സെ​​​​ൻ​​​​സ​​​​ർ), 16 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 6000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.
വി​​​​ല: ഏ​​​​ക​​​​ദേ​​​​ശം 17,500 രൂ​​​​പ.