വാവേയെ അനുവദിച്ചത് അപകടം: എസ്ജെഎം
ന്യൂ​ഡ​ൽ​ഹി: 5ജി ​മൊ​ബൈൽ സ​ർ​വീ​സി​ന്‍റെ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ത്തി​ൽ ചൈ​നീ​സ് ക​ന്പ​നി വാ​വേ​യെ അ​നു​വ​ദി​ച്ച​തി​നെ​തി​രേ സ്വ​ദേ​ശി ജാ​ഗ​ര​ൺ മ​ഞ്ച് (എ​സ്ജെ​എം).
സം​ഘ​പ​രി​വാ​റി​ൽ​പ്പെ​ടു​ന്ന എ​സ്ജെ​എം, വാ​വേ​യ്ക്കു പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു പ്ര​സ്താ​വി​ച്ചു.

വാ​വേ​യ്ക്ക് അ​മേ​രി​ക്ക​യും ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ജ​പ്പാ​നും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ചൈ​നീ​സ് സൈ​ന്യ​വു​മാ​യി വ​ള​രെ അ​ടു​പ്പ​മു​ള്ള​വ​രു​ടേ​താ​ണു വാ​വേ ക​ന്പ​നി. വാ​വേ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ൽ അ​തു​വ​ഴി ചൈ​ന വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തുമെ​ന്നാ​ണ് ആ​ശ​ങ്ക. ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യ്ക്കു വാ​വേ ഭീ​ഷ​ണി​യാ​ണെ​ന്ന് എ​സ്ജെ​എം കോ-​ക​ൺ​വീ​ന​ർ അ​ശ്വ​നി മ​ഹാ​ജ​ൻ പ​റ​ഞ്ഞു.


ത​മി​ഴ്നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​ര​ത്തു ന​ട​ന്ന ന​രേ​ന്ദ്ര​മോ​ദി - ഷി ​ചി​ൻ​പിം​ഗ് കൂ​ടി​ക്കാ​ഴ്ച​യി​ലെ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​വേ​യെ അ​നു​വ​ദി​ച്ച​തെ​ന്നു ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ടെ​ലി​കോം വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തെ ചൈ​ന സ്വാ​ഗ​തം ചെ​യ്തു.

അ​മേ​രി​ക്ക​ൻ, യൂ​റോ​പ്യ​ൻ ക​ന്പ​നി​ക​ളെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും ന​ല്കാ​ൻ വാ​വേ​യ്ക്കു ക​ഴി​യും. വാ​വേ​യ്ക്കു പ്ര​വേ​ശ​ന​മ​നു​വ​ദി​ച്ച​തി​നാ​ൽ പാ​ശ്ചാ​ത്യ​ ക​ന്പ​നി​ക​ൾ നി​ര​ക്കു കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ പ​ല​ർ​ക്കു​മു​ണ്ട്. ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​താ​ക്ക​ളാ​ണു വാ​വേ.