സു​ര​ക്ഷാവീ​ഴ്ച ഒ​ഴി​യാ​തെ ഫേ​സ്ബു​ക്ക്
സു​ര​ക്ഷാവീ​ഴ്ച  ഒ​ഴി​യാ​തെ ഫേ​സ്ബു​ക്ക്
Saturday, December 21, 2019 3:18 PM IST
ക​​​ലി​​​ഫോ​​​ർ​​​ണി​​​യ: വീ​​​​ണ്ടും സു​​​​ര​​​​ക്ഷാവീ​​​​ഴ്ച​​​​യു​​​​ടെ പേ​​​​രി​​​​ൽ പ​​​​ഴി​​​​കേ​​​​ട്ടു സോ​​​​ഷ്യ​​​​ൽ ​​മീ​​​​ഡി​​​​യാ വ​​​​ന്പ​​​​ൻ ഫേ​​​​സ്ബു​​​​ക്ക്. 267 മി​​​​ല്യ​​​​ണ്‍ (26.7 കോ​​​​ടി) ഫേ​​​​സ്ബു​​​​ക്ക് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്താ​​​​യ​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ഐ​​​ഡി, ഫോ​​​​ണ്‍ ന​​​​ന്പ​​​​റു​​​​ക​​​​ൾ, പേ​​​​ര് തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ര​​​​ണ്ടും ആ​​​​ഴ്ച​​​​യോ​​​​ളം ഓ​​​​ണ്‍​ലൈ​​​​ൻ ഡേ​​​​റ്റാബേ​​​​സി​​​​ൽ ആ​​​​ർ​​​​ക്കും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​വു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ​​​​ക്കും മ​​​​റ്റും ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാ​​​​ൻ പാ​​​​ക​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നും വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണു കൂ​​​​ടു​​​​ത​​​​ലാ​​​​യും സു​​​​ര​​​​ക്ഷാ വീ​​​​ഴ്ച​​​​യ്ക്കി​​​​ര​​​​യാ​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.


എ​​​​ന്നാ​​​​ൽ, സുര​​​​ക്ഷാ വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​വ​​​രി​​​ക​​​​യാ​​​​ണെ​​​​ന്നും പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​നു ​മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പു​​​​റ​​​​ത്താ​​​​യ​​​​തെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.