റിയൽമി ധനകാര്യ സേവനരംഗത്തേക്ക്
Thursday, December 19, 2019 2:43 PM IST
മുംബൈ: രാജ്യത്ത് ധനകാര്യ സേവനങ്ങൾ ആരംഭിച്ച് ചൈനീസ് സ്മാർട്ഫോണ്‍ നിർമാതാക്കളായ റിയൽമി. ഗൂഗിൾ പ്ലേ സ്റ്റോറിലും റിയൽമി ആപ്പ് സ്റ്റോറിലും ലഭ്യമായ റിയൽമീ പെസ എന്ന ആപ്പാണ് കന്പനി അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ആപ്പ് അടുത്ത വർഷത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഫിൻടെക് സ്റ്റാർട്ടപ്പ്, ലെൻഡിംഗ് കാർട്ട്, ക്രെഡിറ്റ് മന്ത്രി എന്നിവയാണ് പങ്കാളികൾ.
ഒരു ലക്ഷം രൂപവരെയുള്ള ഡിജിറ്റൽ പേഴ്സണൽ ലോണുകളും അഞ്ചുലക്ഷം രൂപവരെയുള്ള എസ്എംഇ ലോണുകളുമാണ് റിയൽമീ പെ ആപ്പിലൂടെ ലാഭ്യമാവുക. മൊബൈൽ ഫോണുകൾക്കുള്ള സ്ക്രീൻ ഡാമേജ് ഇൻഷുറസും ലഭ്യമാണ്. ഫിൻടെക് സ്റ്റാർട്ടപ്പ്, ലെൻഡിംഗ് കാർട്ട്, ക്രെഡിറ്റ് മന്ത്രി എന്നിവയാണ് റിയൽമിയുടെ പങ്കാളികൾ.