സോഫ്റ്റ്‌വേറിനും അച്ചടിക്കും കുറഞ്ഞ നികുതിയില്ല
ന്യൂ​ഡ​ൽ​ഹി: സേ​ഫ്റ്റ്‌​വേ​ർ വി​ക​സ​നം, ഖ​ന​നം, അ​ച്ച​ടി തു​ട​ങ്ങി​യ​വ​യി​ലേ​ർ​പ്പെ​ടു​ന്ന പു​തി​യ ക​ന്പ​നി​ക​ൾ​ക്കു കോ​ർ​പ​റേ​റ്റ് നി​കു​തി​യി​ലെ താ​ഴ്ന്ന നി​ര​ക്കു ബാ​ധ​ക​മാ​കി​ല്ല. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം (മാ​നു​ഫാ​ക്‌​ച​റിം​ഗ്) ഉ​ള്ള ക​ന്പ​നി​ക​ൾ​ക്കു മാ​ത്ര​മാ​ണ് 15 ശ​ത​മാ​നം എ​ന്ന കു​റ​ഞ്ഞ നി​കു​തി ബാ​ധ​ക​മാ​കൂ. ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ നി​കു​തി ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ച​ർ​ച്ച​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ച​താ​ണി​ത്.


2019 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ശേ​ഷം രൂ​പീ​ക​രി​ച്ചു2023 നു ​മു​ന്പ് ഉ​ത്പാ​ദ​നം തു​ട​ങ്ങു​ന്ന ക​ന്പ​നി​ക​ൾ​ക്കു മാ​ത്ര​മാ​ണു കു​റ​ഞ്ഞ​നി​കു​തി.

സെ​പ്റ്റം​ബ​ർ പ​കു​തി​ക്കു പ്ര​ഖ്യാ​പി​ച്ച ഈ ​ആ​നു​കൂ​ല്യം സെ​പ്റ്റം​ബ​ർ 20-ന് ​ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ന​ട​പ്പാ​ക്കി.

അ​തി​നു​ പ​ക​ര​മു​ള്ള ബി​ൽ ലോ​ക്സ​ഭ ക​ഴി​ഞ്ഞ​ദി​വ​സം പാ​സാ​ക്കി.