വീ​ണ്ടും കു​റ്റ​സ​മ്മ​തം!
സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ: ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ സു​​​​ര​​​​ക്ഷാ വീ​​​​ഴ്ച തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​കു​​​​ന്നു. ത​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള 100 ആ​​പ് ഡെ​​​​വ​​​​ല​​​പ്പ​​​​ർ​​​​മാ​​​​ർ ഫേ​​​​സ്ബു​​​​ക്ക് ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യ​​​​താ​​​​യി ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു.

2018ലെ ​​​കേം​​​ബ്രി​​​ജ് അ​​​ന​​​ല​​​റ്റി​​​ക്ക വി​​​വാ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ്രൂ​​​പ്പ് വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ആ​​പ് ഡെ​​​വ​​​ല​​​പ്പ​​​ർ​​​മാ​​​ർ​​​ക്കു ഫേ​​​സ്ബു​​​ക്ക് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ‌, ഈ ​​​വി​​​ല​​​ക്കും സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും നൂ​​​റോ​​​ളം ആ​​​പ് ഡെ​​​വ​​​ല​​​പ്പ​​​ർ​​​മാ​​​ർ മ​​​റി​​​ക​​​ട​​​ക്കു​​​ക‍യാ​​​യി​​​രു​​​ന്നു.


ഗ്രൂ​​​പ്പ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ്രൊ​​ഫൈ​​ൽ നെ​​​​യിം, പ്രൊ​​​​ഫൈ​​​​ൽ പി​​​​ക്ച​​​​ർ തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​പ് ഡെ​​​​വ​​​​ല​​​​പ്പ​​​​ർ​​​​മാ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.