85 ഇ​ഞ്ച് പി8 ​എം 4കെഎ​ഐ ടി​വി​യു​മാ​യി ടി​സിഎൽ
തൃ​​​ശൂ​​​ർ: ടി​​​സി​​​എ​​​ൽ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി ഉൗ​​​ർ​​​ജം പ​​​ക​​​രു​​​ന്ന 4കെ ​​​എ​​​ഐ സ്മാ​​​ർ​​​ട്ട് ടി​​​വി ശ്രേ​​​ണി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. 85 ഇ​​​ഞ്ച് പി8 ​​​എം 4കെ ​​​എ​​​ഐ ടി​​​വി​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യം. ‘ജീ​​​വി​​​ത​​​ത്തേ​​​ക്കാ​​​ൾ വ​​​ലു​​​ത്’​ എ​​ന്നാ​​​ണ് ഈ ​​​ടി​​​വി​​​ക്കു ന​​​ൽ​​​കി​​​യ വി​​​ശേ​​​ഷ​​​ണം. ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ള​​​വു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ടി​​​വി​​​യു​​​ടെ പി​​​ക്ച​​​ർ എ​​​ൻ​​​ജി​​​ൻ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യു​​​ള്ള അ​​​ൽ​​​ഗോ​​​രി​​​ഥം ആ​​​ണ്. ഗു​​​ണ​​​മേ​​​ന്മ​​യും തെ​​ളി​​ച്ച​​വു​​മു​​ള്ള ചി​​ത്ര​​ങ്ങ​​ൾ​​ക്കൊ​​​പ്പം സൗ​​​ണ്ട് എ​​​ൻ​​​ജി​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തു മി​​​ക​​​ച്ച ശ​​​ബ്ദ​​​മാ​​​ണ്. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ അ​​​ധി​​​ക വാ​​​റ​​​ന്‍റി​​​യു​​​ണ്ട്. 43 ഇ​​​ഞ്ച് ടി​​​വി​ വി​​​ല-24,990 രൂ​​​പ​, 50 ഇ​​​ഞ്ച്-29,990 രൂ​​​പ, 55 ഇ​​​ഞ്ച്-31,990 രൂ​​​പ, 65 ഇ​​​ഞ്ച്-49,990 രൂ​​​പ, 85 ഇ​​​ഞ്ച്-51,990 രൂ​​​പ.


ടി​​​സി​​​എ​​​ലി​​​ന് 9,50,000 മ​​​ണി​​​ക്കൂ​​​റു​​​ക​​​ളു​​​ടെ പ്രീ​​​മി​​​യം ഡി​​​ജി​​​റ്റ​​​ൽ എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് ക​​​ണ്ട​​​ന്‍റ് ആ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 25 ഭാ​​​ഷ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടും. നെ​​​റ്റ്ഫ്ളി​​​ക്സ്, യൂ​​​ട്യൂ​​​ബ്, ഹോ​​​ട്ട്സ്റ്റാ​​​ർ, ജി​​​യോ സി​​​നി​​​മ, ഇ​​​റോ​​​സ് നൗ, ​​​സീ5, യു​​​പ്പ് ടി​​​വി, വൂ​​​ട്ട്, ഓ​​ൾ​​​ട്ട് ബാ​​​ലാ​​​ജി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ക​​​ണ്ട​​​ന്‍റ് പ​​​ങ്കാ​​​ളി​​​ക​​​ളു​​​മു​​​ണ്ട്.