കൊച്ചി: മിറർലെസ് കാമറകളുടെ ശ്രേണിയിലേക്ക് പാനസോണിക് മറ്റൊരു മോഡൽ കൂടി അവതരിപ്പിച്ചു. ഹൈ റെസലൂഷൻ 4കെ വീഡിയോ ഔട്ട്പുട്ടുള്ള ലൂമിക്സ് ജി95 ആണ് പാനസോണിക്ക് പുതുതായി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വ്ലോഗർമാരെ ഉദ്ദേശിച്ച് ഇൻ-ബിൽറ്റായി വ്ലോഗ് എൽ സെറ്റിംഗും കാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫേസ്, ഐ ഡിറ്റക്ഷൻ സംവിധാനം, 4കെ ലൈവ് ക്രോപ്പിംഗ്, 3.5 എംഎം മൈക്രോഫോൺ ജാക്ക്, ഹെഡ്ഫോൺ സോക്കറ്റ്, ഡെപ്ത്ത് ഫ്രം ഡീഫോക്കസ് സാങ്കേതികവിദ്യ, വേഗത്തിൽ പോകുന്ന വസ്തുക്കളെ ഫോക്കസ് ചെയ്ത് ചിത്രമാക്കാനുള്ള വീനസ് എൻജിൻ, രാത്രിയിൽ ഫോട്ടോ എടുക്കാൻ സഹായിക്കുന്ന ലോ ലൈറ്റ് എഎഫ്, എസി അല്ലെങ്കിൽ യുഎസ്ബി ചാർജിംഗ്, 250 ഡിഗ്രി തിരിക്കാവുന്ന ഫ്ലിപ് സ്ക്രീൻ, വൈഫൈ, ബ്ലൂടൂത്ത്, ഓട്ടോമാറ്റിക്ക് ജിയോടാംഗിംഗ്, 20 എംഎം ഐ പോയിന്റ് തുടങ്ങിയ ഫീച്ചറുകൾ കാമറയിലുണ്ട്. ഡുവൽ കിറ്റ് ഓപ്ഷനുള്ള കാമറയുടെ ജി95 എച്ച് മോഡലിന് 1,09,990 രൂപയും ജി95 എം മോഡലിന് 94,990 രൂപയുമാണ് വില.