റി​യ​ല്‍​മി എ​ക്സ്, 3ഐ ​ മോ​ഡ​ലു​ക​ള്‍ വി​പ​ണി​യി​ല്‍
കൊ​​​ച്ചി: രൂ​​​പ​​​ക​​​ല്‍​പ്പ​​​ന​​​യി​​​ലും പ്ര​​​ക​​​ട​​​ന​​​ത്തി​​​ലും ഗു​​​ണ​​​മേ​​​ന്മ​​​യി​​​ലും വേ​​​റി​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന റി​​​യ​​​ല്‍​മി എ​​​ക്സ്, റി​​​യ​​​ല്‍​മി 3 ഐ ​​​ഫോ​​​ണു​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍. ‌ഫി​​​ംഗര്‍ പ്രി​​​ന്‍റ് ടെക്നോളജി, സ്നാ​​​പ്ഡ്രാ​​​ഗ​​​ണ്‍ 710 പ്രോ​​​സ​​​സ​​​ര്‍, 3,765 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി, ഡുവ​​​ല്‍ റി​​​യ​​​ര്‍ കാ​​​മ​​​റ (48+5 എം​​​പി), 16 എം​​​പി മുൻ കാ​​​മ​​​റ എ​​​ന്നി​​​വ പ്രധാന പ്രത്യേകതകൾ. 4 ജി​​​ബി റാ​​​മും 128 ജി​​​ബി റോ​​​മു​​​മു​​​ള്ള റി​​​യ​​​ല്‍​മി എ​​​ക്സി​​​ന് 16,999 രൂ​​​പ​​​യും 8 ജി​​​ബി റാം + 128​ ​​ജി​​​ബി റോമിന് 19,999 രൂ​​​പ​​​യു​​മാ​​ണ് വി​​​ല​.

4230 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യുള്ള റി​​​യ​​​ല്‍​മി 3ഐ​​​ ഡ​​​യ​​​മ​​​ണ്ട് ബ്ലാ​​​ക്ക്, ഡ​​​യ​​​മ​​​ണ്ട് ബ്ലൂ, ​​​ഡ​​​യ​​​മ​​​ണ്ട് റെ​​​ഡ് എ​​​ന്നീ വ​​​ര്‍​ണ​​​ങ്ങ​​​ളി​​​ല്‍ ലഭ്യമാണ്. 3 ജി​​​ബി റാം + 32 ​​​ജി​​​ബി റോമിന് ​​​7,999 രൂ​​​പ​​​യും 4 ജി​​​ബി റാം + 64​​​ജി​​​ബി റോ​​​മി​​​ന് 9,999 രൂ​​​പ​​​യുമാണ് വില. 13 എം​​​പി + 2 എം​​​പി സെ​​​ക്ക​​​ന്‍​ഡ​​​റി കാ​​​മ​​​റ​​​ക​​​ള്‍ നൈ​​​റ്റ്സ്പെ​​​യ്സ് മോ​​​ഡി​​​ല്‍ ന​​​ല്‍​കു​​​ന്ന ഈ ​​​വി​​​ല​​​യി​​​ലെ ആ​​​ദ്യ ഫോ​​​ണാ​​​ണി​​​ത്.


റി​​​യ​​​ല്‍​മി എ​​​ക്സിന്‍റെ ആ​​​ദ്യ വി​​​ല്പ​​​ന 24ന് ​​​ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ഫ്ലിപ്കാ​​​ര്‍​ട്ടി​​​ലും റി​​​യ​​​ല്‍​മി.​​​കോം/​​​ഇ​​​ന്‍ വെ​​​ബ്സൈ​​​റ്റി​​​ലും ന​​​ട​​​ക്കും.