ആ​ൻ​ഡ്രോ​യ്​ഡ് ക്യു ബീറ്റാ വേർഷൻ ​അ​വ​ത​രി​പ്പി​ച്ചു
മും​​​ബൈ: ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​ൻ - ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡ് ക്യു ​​​​ഗൂ​​​​ഗി​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പ​​​​ഠി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡ് ക്യു​​​​വി​​​​ന്‍റെ ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​നാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ആ​​​​പ് ഡെ​​​​വ​​​​ല​​​​പ്പേ​​​​ഴ്സി​​​​നു​​​​ മാ​​​​ത്ര​​​​മാ​​​​യാ​​​​ണ് ഗൂ​​​​ഗി​​​​ൾ ബീ​​​​റ്റാ​​​​ വേ​​​​ർ​​​​ഷ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ക്കു​​​​റി ആ​​​​പ് ഡെ​​വ​​​​ല​​​​പ്പേ​​​​ഴ്സ് ആ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കും ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡ് ക്യു ​​​​ഒ​​​​ഫീ​​​​ഷ്യ​​​​ൽ സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്നു ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് പ​​​​രീ​​​​ക്ഷി​​​​ക്കാം.

യൂ​​​​സ​​​​ർ​​​​മാ​​​​രു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​താ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​ധാ​​​​ന്യം ന​​​​ല്​​​​കി​​​​യാ​​​​ണ് ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡ് ക്യു ​​​​ബീ​​​​റ്റാ​​​​വേ​​​​ർ​​​​ഷ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രിക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഫോ​​​​ൾ​​​​ഡ​​​​ബി​​​​ൾ സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​നി​​​​ലു​​​​ണ്ട്. സാം​​​​സം​​​​ഗും വാ​​​​വെ​​​​യും ഫോ​​​​ൾ​​​​ഡ​​​​ബി​​​​ൾ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.


1പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ച​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ മേ​​​​യ് ഏ​​​​ഴി​​​​നു ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഗൂ​​​​ഗി​​​​ൾ ഡെ​​​​വ​​​​ല​​​​പ്പേ​​​​ഴ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഗൂ​​​​ഗി​​​​ൾ ആ​​​​പ് ഡെ​​​​വ​​​​ല​​​​പ്പേ​​​​ഴ്സി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ക്യു​​​​വി​​​​ന്‍റെ അ​​​​ടു​​​​ത്ത ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കും. ഇ​​​​തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​കും ഒൗ​​​​ദ്യോ​​​​ഗി​​​​ക ക്യു ​​​​വേ​​​​ർ​​​​ഷ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക.