അ​നധികൃത അക്കൗണ്ടുകൾക്ക് ത​ട​യി​ടാ​ൻ വാ​ട്സാ​പ്
അ​നധികൃത അക്കൗണ്ടുകൾക്ക് ത​ട​യി​ടാ​ൻ വാ​ട്സാ​പ്
Saturday, March 9, 2019 2:59 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അനധികൃത വാ​​​​ട്സാ​​​​പ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നൊ​​​​രു​​​​ങ്ങി വാ​​​​ട്സാ​​​​പ്. ജി​​​​ബി വാ​​​​ട്സാ​​​​പ്, വാ​​​​ട്സാ​​​​പ് പ്ല​​​​സ്, ഒ​​​​ജി വാ​​​​ട്സാ​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​പ്പു​​​​ക​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രുടെ അക്കൗ ണ്ടുകൾ വി​​​​ല​​​​ക്കാ​​​​നാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. വി​​​​ല​​​​ക്കി​​​​നു​ മു​​​​ന്നോ​​​​ടി​​​​യാ​​​​യി അ​​​​റി​​​​യി​​​​പ്പു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രി​​ക്കി​​​​ല്ലെ​​​​ന്നും എ​​​​ത്ര​​​​യും പെ​​​​ട്ടെ​​​​ന്ന് അ​​​​നധികൃത വാ​​​​ട്സാ​​​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ യ​​​​ഥാ​​​​ർ​​​​ഥ വാ​​​​ട്സാ​​​​പ്പി​​​​ലേ​​​​ക്കു മാ​​​​റ​​​​ണ​​​​മെ​​​​ന്നും വാ​​​​ട്സാ​​​​പ്പി​​​​ന്‍റെ സൈ​​​​റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

അനധികൃത വാ​​​​ട്സാ​​​​പ് അ​​​​ക്കൗ​​​​ണ്ടി​​​​ലു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ബാ​​​​ക്ക്അ​​​​പ് ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി ക്ര​​​​മ​​​​ങ്ങ​​​​ളും സൈ​​​​റ്റി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​താ സം​​​​രം​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് പു​​​​തി​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നും വാ​​​​ട്സാ​​​​പ്പി​​​​ന്‍റെ നി​​​​യ​​​​മാ​​​​വ​​​​ലി ലം​​​​ഘി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ് അ​​​​നധികൃത വാ​​​​ട്സാ​​​​പ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​ന്നും വാ​​​​ട്സാ​​​​പ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.


യ​​​​ഥാ​​​​ർ​​​​ഥ വാ​​​​ട്സാ​​​​പ്പി​​ൽ ഇ​​​​ല്ലാ​​​​ത്ത പ​​​​ല ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​മു​​​​ള്ള അ​​​​നധികൃത ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കും ആ​​​​രാ​​​​ധ​​​​ക​​​​രേ​​​​റെ​​​​യാ​​​​ണ്. ഇ​​​​തി​​​​ൽ പ​​​​ല​​​​തും പ്ലേ ​​​​സ്റ്റോ​​​​റി​​​​ൽ ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ മ​​​​റ്റു സൈ​​​​റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​ത്. 50 എം​​​​പി വ​​​​രെ​​​​യു​​​​ള്ള വീ​​​​ഡി​​​​യോ ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കാ​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം. ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാ​​​​തെ​​ത​​​​ന്നെ വീ​​​​ഡി​​​​യോ​​​​ക​​​​ളു​​​​ടെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്രി​​​​വ്യു കാ​​​​ണാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം, ഒരേ സ​​​​മ​​​​യം 90 ചി​​​​ത്ര​​​​ങ്ങ​​​​ൾ അ​​​​യ​​​​യ്ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം തു​​​​ട​​​​ങ്ങി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളാ​​​​ണ് അ​​​​നധികൃത വാ​​​​ട്സാ​​​​പ്പു​​​​ക​​​​ൾ​​​​ക്കു പ്ര​​​​ചാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

അ​​യ​​ച്ച​​യാ​​ൾ ഡി​​ലീ​​റ്റ് ചെ​​യ്താ​​ലും ജി​​ബി വാ​​ട്സാപ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ടെ ഫോ​​ണി​​ൽ​​നി​​ന്ന് അ​​തു ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. എ​​​ന്നാ​​​ൽ‌, ഇ​​​വ​​യെ​​ല്ലാം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​താ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു ഭീ​​ഷ​​ണി​​യാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.