എ​പ്സ​ണി​ന്‍റെ ഇ​ക്കോ ടാ​ങ്ക് പ്രി​ന്‍റ​ർ ശ്രേ​ണി
എ​പ്സ​ണി​ന്‍റെ ഇ​ക്കോ ടാ​ങ്ക് പ്രി​ന്‍റ​ർ ശ്രേ​ണി
Monday, March 4, 2019 12:59 PM IST
പ്ര​മു​ഖ ഡി​ജി​റ്റ​ൽ ഇ​മേ​ജി​ങ്ങ് പ്രി​ന്‍റി​ങ്ങ് സൊ​ലൂ​ഷ​ൻ​സ് സേ​വ​ന ദാ​താ​ക്ക​ളാ​യ എ​പ്സ​ണ്‍, പു​തി​യ മൂ​ന്ന് മോ​ണോ​ക്രോം ഇ​ക്കോ ടാ​ങ്ക് പ്രി​ന്‍റ​റു​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചു. ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളോ​ടു കൂ​ടി​യ എം 1100, ​എം 1120, എം 2140 ​എ​ന്നി​വ​യാ​ണ് പു​തി​യ മോ​ണോ​ക്രോം ഇ​ക്കോ ടാ​ങ്ക് പ്രി​ന്‍റ​റു​ക​ൾ. വി​ല യ​ഥാ​ക്ര​മം 12,999 രൂ​പ​യും 12999 രൂ​പ​യും 19,899 രൂ​പ​യും വീ​ത​മാ​ണ്.

മോ​ണോ ലേ​സ​ർ പ്രി​ന്‍റ​റു​ക​ളെ അ​പേ​ക്ഷി​ച്ച്, പ്രി​ന്‍റിം​ഗ് ചെ​ല​വ് പു​തി​യ പ്രി​ന്‍റ​റി​ൽ വ​ള​രെ കു​റ​വാ​യി​രി​ക്കും. കേ​വ​ലം 12 പൈ​സ ആ​ണ് പു​തി​യ എം ​സീ​രി​സി​ൽ നി​ന്നു​ള്ള പ്രി​ന്‍റ് ചെ​ല​വ്. മ​റ്റു പ്ര​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള ചെ​ല​വി​നെ അ​പേ​ക്ഷി​ച്ച് 23 ശ​ത​മാ​നം ചെ​ല​വ് കു​റ​വാ​ണി​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം എ​ന്ന പ​രി​സ്ഥി​തി​ന​യം മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് പ്രി​ന്‍റ​ർ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. റീ​ഫി​ൽ ഇ​ങ്ക് ബോ​ട്ടി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത് ഒ​രു കു​പ്പി​ക്ക് 6000 പേ​ജാ​ണ്. ലേ​സ​ർ പ്രി​ന്‍റ​റി​ന്‍റെ ഒ​രു ടോ​ണ​റി​ൽ നി​ന്ന് 2000 പേ​ജു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എം ​സീ​രീ​സ് പ്രി​ന്‍റ​റി​ൽ ഇ​ട​യ്ക്കി​ടെ ടോ​ണ​ർ മാ​റ്റേ​ണ്ട ആ​വ​ശ്യ​വും ഇ​ല്ല.


ലേ​സ​ർ പ്രി​ന്‍റ​റു​ക​ളെ അ​പേ​ക്ഷി​ച്ച് വൈ​ദ്യു​തി ചെ​ല​വും പു​തി​യ പ്രി​ന്‍റ​റി​ന് വ​ള​രെ കു​റ​വാ​ണ്. ലേ​സ​ർ പ്രി​ന്‍റ​റി​ന് 250 വാ​ട്സ് വൈ​ദ്യു​തി ആ​വ​ശ്യ​മാ​ണ​ന്നി​രി​ക്കേ, പു​തി​യ മോ​ണോ​ക്രോ​മി​ന് 14 വാ​ട്സ് വൈ​ദ്യു​തി മാ​ത്രം മ​തി​യാ​കും.

മ​ഷി ടാ​ങ്കു​ക​ൾ ഏ​കീ​കൃ​ത​മാ​യ​തി​നാ​ൽ റീ​ഫി​ല്ലി​ങ്ങു​ക​ൾ എ​ളു​പ്പ​മാ​ണ്. ഒ​തു​ക്കം ഉ​ള്ള പ്രി​ന്‍റ​ർ ആ​യ​തി​നാ​ൽ ഏ​തു ചെ​റി​യ ഓ​ഫീ​സി​ലും അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാം. വൈ​ഫൈ ഡ​യ​റ​ക്ട്, ഫാ​സ്റ്റ് സ്പീ​ഡ് ഡ്യൂ​പ്ലെ​ക്സ് പ്രി​ന്‍റിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. മൂ​ന്നു വ​ർ​ഷ​ത്തേ​യോ 50,000 പ്രി​ന്‍റു​ക​ളു​ടെ​യോ വാ​റ​ന്‍റി​യും ഉ​ണ്ട്.