പു​തി​യ ഫോ​ക്​സ് വാഗ​ണ്‍ ടി​ഗ്വാ​ൻ പു​റ​ത്തി​റ​ക്കി; വി​ല 31.99 ല​ക്ഷം രൂ​പ
പു​തി​യ ഫോ​ക്​സ് വാഗ​ണ്‍ ടി​ഗ്വാ​ൻ പു​റ​ത്തി​റ​ക്കി;  വി​ല 31.99 ല​ക്ഷം രൂ​പ
Thursday, December 9, 2021 12:04 AM IST
കൊ​ച്ചി: ഫോ​ക്​സ് വാഗ​ണ്‍ പു​തി​യ എ​സ് യു ​വി​ഡ​ബ്ല്യു ടി​ഗ്വാ​ൻ ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ക്കി. 31.99 ല​ക്ഷ​മാ​ണ് (എ​ക്സ്-​ഷോ​റൂം) പ്രാ​രം​ഭ വി​ല. 7-സ്പീ​ഡ് ഡി​എ​സ്ജി 4 മോ​ഷ​ൻ ട്രാ​ൻ​സ്മി​ഷ​നു​മാ​യി ഘ​ടി​പ്പി​ച്ച 2.0 ലി​റ്റ​ർ ടി​എ​സ്ഐ എ​ഞ്ചി​നു​ള്ള​തും ഫീ​ച്ച​റു​ക​ളാ​ൽ സ​ന്പ​ന്ന​വു​മാ​ണ് ടി​ഗ്വാ​ൻ. നാ​ല് വ​ർ​ഷ​ത്തെ സ്റ്റാ​ൻ​ഡേ​ർ​ഡ് വാ​റ​ണ്ടി, നാ​ല് വ​ർ​ഷ​ത്തെ റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ൻ​സ്, മൂ​ന്ന് സൗ​ജ​ന്യ സ​ർ​വീ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ഫോ​ർ എ​വ​ർ കെ​യ​ർ പാ​ക്കേ​ജു​മാ​യാ​ണ് പു​തി​യ ടി​ഗ്വാ​ൻ വ​രു​ന്ന​ത്.

വാ​റ​ണ്ടി ഏ​ഴ് വ​ർ​ഷ​ത്തേ​ക്കും റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ൻ​സ് 10 വ​ർ​ഷം വ​രെ​യും എ​ക്സ്റ്റ​ൻ​ഡ് ചെ​യ്യാം. എ​ല്ലാ ഫോ​ക്സ്വാ​ഗ​ണ്‍ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും അ​ല്ലെ​ങ്കി​ൽ ബ്രാ​ൻ​ഡ് വെ​ബ്സൈ​റ്റ് വ​ഴി​യും ടി​ഗ്വാ​ൻ ബു​ക്ക് ചെ​യ്യാം. 2022 ജ​നു​വ​രി പ​കു​തി മു​ത​ൽ ഡെ​ലി​വ​റി ആ​രം​ഭി​ക്കും. നൈ​റ്റ് ഷേ​ഡ് ബ്ലു, ​പ്യു​വ​ർ വൈ​റ്റ്, ഒ​റി​ക്സ് വൈ​റ്റ് വി​ത്ത് പേ​ൾ എ​ഫ​ക്ട്, ഡീ​പ് ബ്ലാ​ക്ക്, ഡോ​ൾ​ഫി​ൻ ഗ്രേ, ​റി​ഫ്ള​ക്സ് സി​ൽ​വ​ർ, കിം​ഗ്സ് റെ​ഡ് എ​ന്നി​ങ്ങ​നെ ഏ​ഴു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

എം​ക്യു​ബി പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​മ്മി​ച്ച ഫോ​ക്സ്വാ​ഗ​ണ്‍ ടി​ഗ്വാ​ൻ പ്രീ​മി​യം എ​സ്യു​വി വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മ​ത്സ​രാ​ധി​ഷ്ഠി​ത ഓ​ഫ​റു​ക​ളി​ൽ ഒ​ന്നാ​ണ്. ഏ​റ്റ​വും പു​തി​യ ടി​ഗ്വാ​നി​ലെ ആ​ധു​നി​ക​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ ഡി​സൈ​ൻ ഭാ​ഷ ഇ​ന്ത്യ​യി​ലെ ഞ​ങ്ങ​ളു​ടെ മു​ൻ​നി​ര എ​സ് യു ​വി ഡ​ബ്ലി​യു ഉ​പ​ഭോ​ക്തൃ അ​ടി​ത്ത​റ​യെ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ക​യും ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നു ഫോ​ക്​സ് വാഗ​ണ്‍ പാ​സ​ഞ്ച​ർ കാ​ർ​സ് ഇ​ന്ത്യ​യു​ടെ ബ്രാ​ൻ​ഡ് ഡ​യ​റ​ക്ട​ർ ആ​ശി​ഷ് ഗു​പ്ത പ​റ​ഞ്ഞു.


സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ടി​ഗ്വാ​നി​ൽ ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, ആ​ന്‍റി-​ലോ​ക്ക് ബ്രേ​ക്കി​ങ് സി​സ്റ്റം (എ​ബി​എ​സ്), ഇ​എ​സ്‌​സി, ആ​ന്‍റി-​സ്ലി​പ്പ് റെ​ഗു​ലേ​ഷ​ൻ (എ​എ​സ്ആ​ർ), ഇ​ഡി​എ​ൽ, ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, ഹി​ൽ ഡി​സ​ന്‍റ് ക​ണ്‍​ട്രോ​ൾ, എ​ഞ്ചി​ൻ ഡ്രാ​ഗ് ടോ​ർ​ക്ക് ക​ണ്‍​ട്രോ​ൾ, ആ​ക്റ്റീ​വ് ടി​പി​എം​എ​സ്, പി​ന്നി​ൽ 3 ഹെ​ഡ് റെ​സ്റ്റു​ക​ൾ, 3-പോ​യി​ന്‍റ് സീ​റ്റ് ബെ​ൽ​റ്റു​ക​ൾ, ഐ ​എ​സ് ഒ ​എ​ഫ് ഐ ​എ​ക്സ്, ഡ്രൈ​വ​ർ അ​ലേ​ർ​ട്ട് സി​സ്റ്റം എ​ന്നി​വ​യു​ണ്ട്. 4200-6000 ആ​ർ​പി​എം മു​ത​ൽ 190പി​എ​സ് പ​വ​ർ ഒൗ​ട്ട്പു​ട്ടും 1500 ആ​ർ​പി​എം മു​ത​ൽ ഫ്ലാ​റ്റ് 410 വ​രെ 320 എ​ൻ എ​മ്മി​ന്‍റെ പീ​ക്ക് ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 4 മോ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള 7-സ്പീ​ഡ് ഡി​എ​സ്ജി ട്രാ​ൻ​സ്മി​ഷ​നു​മാ​യി ഘ​ടി​പ്പി​ച്ച 2.0 ലി​റ്റ​ർ ടി​എ​സ്ഐ എ​ഞ്ചി​നാ​ണ് ടി​ഗ്വാ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.