മുത്തൂറ്റ് ഫിനാന്‍സ് വെർച്വൽ അസിസ്റ്റന്‍റ് "മട്ടു' പുറത്തിറക്കി
മുത്തൂറ്റ് ഫിനാന്‍സ് വെർച്വൽ അസിസ്റ്റന്‍റ്  "മട്ടു'  പുറത്തിറക്കി
Tuesday, September 28, 2021 8:31 PM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് "മട്ടു' എന്ന പേരില്‍ വെർച്വൽ അസിസ്റ്റന്‍റ് സൗകര്യം അവതരിപ്പിച്ചു.

വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ഉപയോഗിക്കാവുന്ന ഈ സംവിധാനം ഉപയോക്താക്കള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാനും ആശങ്കകള്‍ പങ്കുവയ്ക്കാനും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും സ്വര്‍ണ വായ്പ പലിശ അടയ്ക്കാനും വായ്പാ ടോപ്പ്-അപ്പ് തുടങ്ങിയ ഇടപാടുകള്‍ക്കും സൗകര്യമുണ്ടായിരിക്കും.

മുത്തൂറ്റ് ഉപഭോക്താക്കള്‍ക്ക് എഐ വെർച്വൽ അസിസ്റ്റന്റുമായി ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാം. വിര്‍ച്ച്വല്‍ അസിസ്റ്റന്‍റ് വാട്ട്സ്ആപ്പിലും ലഭ്യമാണ്.

"മട്ടു' എന്ന ടര്‍ബോ ചാര്‍ജറിന്‍റെ അവതരണത്തിലൂടെ ഈരംഗത്ത് പുതിയ അധ്യായം ആരംഭിക്കുകയാണെന്നും എഐ അധിഷ്ഠിതമായ വെർച്വൽ അസിസ്റ്റന്റിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ ഭാഷകളില്‍ പല ഉപഭോക്തൃ സൗഹൃദ ഫീച്ചറുകളാണ് ലഭ്യമാകുന്നതെന്നും സാധാരണയായി ഉന്നയിക്കാറുള്ള 250 ലധികം ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഉപഭോക്താവിന് ലഭ്യമാകുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

പ്രമുഖ എന്‍ബിഎഫ്സി എന്ന നിലയില്‍ സാങ്കേതിക നവീകരണങ്ങള്‍ എല്ലാം ഉപഭോക്തൃ കേന്ദ്രീകൃതമാണെന്നും "മട്ടു'വിലൂടെ സുരക്ഷിതമായ മറ്റൊരു ആശയ വിനിമയ ചാനല്‍ ഉപഭോക്താക്കള്‍ക്ക് തുറന്നു കിട്ടുകയാണെന്നും ഇത് ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യവര്‍ധനവാണ് നല്‍കുന്നതെന്നും മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഈപ്പന്‍ അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.


വെബ്‌സൈറ്റ് ബ്രൗസ് ചെയ്യാതെ അല്ലെങ്കില്‍ ഒരു ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുവെന്നും മട്ടുവിന്‍റെ അവതരണം ഉപഭോക്താക്കളുടെ ആശങ്ക ഇല്ലാതാക്കുകയും മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലിലെ പ്രധാന സേവനങ്ങള്‍ തല്‍ക്ഷണം ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് സെന്‍സ്ഫോര്‍ത്ത് സിഇഒയും സഹ സ്ഥാപകനുമായ ശ്രീധര്‍ മാരി പറഞ്ഞു.

സ്വര്‍ണ വായ്പ ഉപയോക്താക്കള്‍ക്ക് അവരുടെ വായ്പ തിരിച്ചടയ്ക്കാനോ പലിശ അടയ്ക്കാനോ പേടിഎം,ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയിലൂടെ മുത്തൂറ്റ് ഫിനാന്‍സ് സൗകര്യമൊരുക്കിയിരുന്നു. ഓണ്‍ലൈന്‍ പലിശ അടയ്ക്കുമ്പോള്‍ കാഷ്ബാക്ക് ഓഫറുകളുമുണ്ട്. വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ വായ്പ ടോപ്പ് അപ്പ് ചെയ്യാനും വീട്ടിലിരുന്നു തന്നെ വായപ് ലഭ്യമാക്കാനും സൗകര്യമൊരുക്കിയിരുന്നു.