ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ വി​ജ​യ​ഗാ​ഥ പു​സ്ത​ക​രൂ​പ​ത്തി​ൽ
തൃ​ശൂ​ർ: ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ വി​ജ​യ​ഗാ​ഥ ആ​ലേ​ഖ​നം ചെ​യ്ത ഒ​രു കോ​ഫി ടേ​ബി​ൾ പു​സ്ത​കം എ ​ഗ്ലി​റ്റ​റിം​ഗ് സ​ക്സ​സ് സ്റ്റോ​റി (A Glittering Success Story) ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ ഡോ.​അ​മ​ൻ പു​രി പ്ര​കാ​ശ​നം ചെ​യ്തു. ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​കോ​പ്പി ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​യ് ആ​ലു​ക്കാ​സി​ൽ​നി​ന്നും ഡോ. ​പു​രി ഏ​റ്റു​വാ​ങ്ങി.

ജോ​യ്ആ​ലു​ക്കാ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നും മാ​ർ​ഗ​ദ​ർ​ശി​യും അ​മ​ര​ക്കാ​ര​നും പ്ര​ചോ​ദ​ന​വു​മാ​യി​രു​ന്ന, ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ പി​താ​വ് ആ​ലു​ക്ക ജോ​സ​ഫ് വ​ർ​ഗീ​സി​ന് ആ​ദ​ര​മ​ർ​പ്പി​ക്കു​ക​യാ​ണ് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ. ച​ട​ങ്ങി​ൽ ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജോ​ണ്‍ പോ​ൾ ആ​ലു​ക്കാ​സ്, ജാ​സിം മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ ഹ​സ​വി അ​ൽ ത​മീ​മി, മു​സ്ത​ഫ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ ഷ​രീ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ ആ​രം​ഭ​ഘ​ട്ടം മു​ത​ലു​ള​ള അ​വി​സ്മ​ര​ണീ​യ​മാ​യ എ​ല്ലാ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യും സു​വ​ർ​ണ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള ജൈ​ത്ര​യാ​ത്ര​യാ​ണ് ഈ ​കോ​ഫീ ടേ​ബി​ൾ പു​സ്ത​ക​മെ​ന്നു ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

1987 ൽ ​മി​ഡി​ൽ ഈ​സ്റ്റി​ലെ യു​എ​ഇ​യി​ൽ വെ​റും ഒ​രു ജ്വ​ല്ല​റി സ്റ്റോ​റാ​യി ആ​രം​ഭി​ച്ച ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ ജൈ​ത്ര​യാ​ത്ര ഇ​ന്നു ലോ​ക​മെ​ന്പാ​ടു​മു​ള്ള 11 രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഒ​രു അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്.