ക​ള​ക​ളെ ചെ​റു​ക്കാ​ൻ ത​വി​ട്ട് വ​ളം
ക​ള​ക​ളെ ചെ​റു​ക്കാ​ൻ ത​വി​ട്ട് വ​ളം
Sunday, September 10, 2023 4:44 PM IST
കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണു കൃ​ഷി​യി​ട​ങ്ങ​ളി​ലെ ക​ള​ക​ൾ. വി​ള​ക​ൾ​ക്കു കൊ​ടു​ക്കു​ന്ന ജ​ല​വും മൂ​ല​ക​ങ്ങ​ളും ക​വ​ർ​ന്നെ​ടു​ക്കു​ന്ന ക​ള​ക​ൾ വി​ള​ക​ളെ​ക്കാ​ൾ പെ​ട്ടെ​ന്നു വ​ള​ർ​ന്നു പൊ​ന്തും.

വി​ള​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഈ ​അ​പ​ക​ട​കാ​രി​ക​ളാ​യ ക​ള​ക​ളെ ന​ശി​പ്പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വി​ള​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ​ള​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന നി​ര​ക്കും, അ​വ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്.

മി​ക​ച്ച വി​ള​വെ​ടു​പ്പി​നു വ​ള​ങ്ങ​ൾ ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ടു​ക​ർ​ഷ​ക​ർ എ​ത്ര വി​ല​കൊ​ടു​ത്തും അ​ത് ക​ന്പോ​ള​ത്തി​ൽ നി​ന്നു വാ​ങ്ങി ഉ​പ​യോ​ഗി​ക്കും. ഇ​തു​വ​ഴി ചെ​ല​വ് വ​ർ​ധി​ക്കു​ക​യും ലാ​ഭം കു​ത്ത​നെ ഇ​ടി​യു​ക​യും ചെ​യ്യും.

രാ​സ​വ​ള​ങ്ങ​ൾ മാ​ത്രം മ​ണ്ണി​ൽ പ്ര​യോ​ഗി​ക്കു​ന്ന​തു​വ​ഴി വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം കൂ​ടു​മെ​ന്ന​തി​ലു​പ​രി മ​ണ്ണി​ന്‍റെ ഗു​ണ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തി​നും മ​ണ്ണി​ലു​ള്ള സൂ​ക്ഷ്മാ​ണു​ക്ക​ൾ ഇ​ല്ലാ​താ​വു​ന്ന​തി​നും കാ​ര​ണ​മാ​കും. ഇ​വി​ടെ​യാ​ണ് ത​വി​ട്ട് വ​ള​പ്ര​യോ​ഗ​ത്തി​ന്‍റെ പ്ര​സ​ക്തി.

1996 ൽ ​ഓ​സ്ട്രേ​ലി​യ​യി​ൽ ഗൂ​ഡ​ൻ​സ് എ​ന്ന ശാ​സ്ത്ര​ജ്ഞ​നാ​ണ് ത​വി​ട്ട് വ​ള​പ്ര​യോ​ഗം എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത്. പ​ച്ചി​ല​വ​ള​പ്ര​യോ​ഗ​ത്തി​ൽ നി​ന്നു വി​ക​സി​പ്പി​ച്ചെ​ടു​ത്ത നൂ​ത​ന വ​ള​പ്ര​യോ​ഗ മാ​ർ​ഗ​മാ​ണി​ത്.

പ​ച്ചി​ല വ​ള​ങ്ങ​ളാ​യ സെ​സ്ബാ​നി​യ, സ​ണ്‍​ഹെ​ന്പ് തു​ട​ങ്ങി​യ വി​ള​ക​ൾ പ്ര​ധാ​ന വി​ള​യു​ടെ ഇ​ട​വി​ള​ക​ളാ​യി വ​ള​ർ​ത്തി​യ​ശേ​ഷം അ​വ​യെ ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ച്ചു വി​ള​ക​ൾ​ക്ക് ത​ന്നെ വ​ള​മാ​യി ന​ൽ​കു​ന്ന രീ​തി​യാ​ണു ത​വി​ട്ടു വ​ള​പ്ര​യോ​ഗം.

മ​ണ്ണി​ള​ക്കി​യാ​ണു പ​ച്ചി​ല വ​ള​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തെ​ങ്കി​ൽ ത​വി​ട്ട് വ​ള​പ്ര​യോ​ഗ​ത്തി​ൽ മ​ണ്ണി​ള​ക്കാ​തെ ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ത​വി​ട്ടു വി​ള​ക​ൾ പൂ​ക്കു​ന്ന​തി​നു മു​ന്പ് ക​ള​നാ​ശി​നി ഉ​പ​യോ​ഗി​ച്ചു ന​ശി​പ്പി​ച്ചു മ​ണ്ണി​ലേ​ക്കു വ​ള​മാ​യി കൊ​ടു​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ക​ള​നാ​ശി​നി പ്ര​യോ​ഗി​ക്കു​ന്ന​തു വ​ഴി ചെ​ടി​ക​ളു​ടെ ഇ​ല​യി​ലു​ള്ള ക്ലോ​റോ​ഫി​ൽ ന​ശി​ക്കു​ക​യും ഇ​ല​ക​ൾ​ക്കു ത​വി​ട്ട് നി​റം ആ​വു​ക​യും ചെ​യ്യും. ഈ ​ഇ​ല​ക​ൾ മ​ണ്ണി​ൽ വീ​ണു പ്ര​ധാ​ന​വി​ള​യ്ക്ക് വ​ള​ങ്ങ​ളാ​യി മാ​റും.



നെ​ല്ലി​ലെ ത​വി​ട്ടു​വ​ള രീ​തി

സാ​ധാ​ര​ണ നെ​ൽ​വ​യ​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ത​വി​ട്ടു​വ​ളം സെ​സ്ബാ​നി​യ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചെ​ടി​ക​ളാ​ണ്. ഇ​വ​യെ നെ​ൽ വി​ത്തു​ക​ൾ​ക്കൊ​പ്പം ത​ന്നെ വ​യ​ലു​ക​ളി​ൽ പാ​കു​ന്നു.


ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തു വ​ഴി നെ​ൽ​വ​യ​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ​ല ക​ള​ക​ൾ​ക്കും പൊ​ട്ടി​മു​ള​ച്ചു വ​ള​രാ​ൻ സ്ഥ​ലം ഇ​ല്ലാ​താ​വു​ക​യും അ​വ സ്വ​യം ന​ശി​ച്ചു പോ​കു​ക​യും ചെ​യ്യും.

ത​വി​ട്ടു വി​ള​ക​ൾ ന​ട്ടു 25 ദി​വ​സ​മാ​കു​ന്പോ​ൾ 2-4 ഉ ​എ​ന്ന ക​ള​നാ​ശി​നി ത​ളി​ക്കു​ക. ഇ​തോ​ടെ ഈ ​ചെ​ടി​ക​ൾ അ​ഴു​കി മ​ണ്ണി​ൽ ചേ​രും. ഇ​ത് വ​ള​മാ​യി നെ​ല്ല് ചെ​ടി​ക​ൾ വി​ലി​ച്ചെ​ടു​ക്കും.

ഗു​ണ​ങ്ങ​ൾ

1. ത​വി​ട്ട് വി​ള​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ ക​ള​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും പ്ര​ധാ​ന​വി​ള​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലെ ക​ള​ക​ളു​ടെ വ​ള​ർ​ച്ച​യെ ത​ട​യു​ക​യും ചെ​യ്യും.
2. ഈ ​വ​ള​പ്ര​യോ​ഗം വ​ഴി മ​ണ്ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നൈ​ട്ര​ജ​ൻ എ​ത്തി​ക്കാ​ൻ ക​ഴി​യും. അ​തു​വ​ഴി നൈ​ട്ര​ജ​ൻ വ​ള പ്ര​യോ​ഗം കു​റ​യ്ക്കാം.
3. വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം കൂ​ടു​ക​യും ക​ർ​ഷ​ക​നു മെ​ച്ച​പ്പെ​ട്ട ലാ​ഭ​മു​ണ്ടാ​കു​ക​യും ചെ​യ്യും.

4. മ​ണ്ണി​ലു​ള്ള ഓ​ർ​ഗാ​നി​ക് കാ​ർ​ബ​ണി​ന്‍റെ അ​ള​വ് കൂ​ടും.
5. ക​ള​നാ​ശി​നി​യും ത​വി​ട്ടു വി​ള​ക​ളും ഇ​ഴു​കി ചേ​രു​ന്ന​തു വ​ഴി ധാ​ന്യ​ങ്ങ​ളി​ലെ പ്രോ​ട്ടീ​ൻ അ​ള​വ് കൂ​ടും.
6. ത​വി​ട്ട് വി​ള​ക​ൾ മ​ണ്ണൊ​ലി​പ്പ് ത​ട​യും.
7. പ്ര​ധാ​ന​വി​ള​യ്ക്ക് ഉ​ണ്ടാ​കു​ന്ന പ​ല രോ​ഗ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​ൻ ത​വി​ട്ടു വി​ള​ക​ൾ സ​ഹാ​യി​ക്കു​ന്നു.

ത​വി​ട്ട് വി​ള​ക​ൾ​ക്കു വേ​ണ്ട ഗു​ണ​ങ്ങ​ൾ

1. ചു​രു​ങ്ങി​യ വി​ല​യ്ക്ക് ക​ന്പോ​ള​ത്തി​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​വ​ണം.
2. പ്ര​ധാ​ന വി​ള​യേ​ക്കാ​ൾ പെ​ട്ടെ​ന്നു വ​ള​രു​ന്ന​വ​യാ​വ​ണം.
3. ത​വി​ട്ട് വി​ള​ക​ളു​ടെ ജീ​വി​ത കാ​ല​യ​ള​വ് പ്ര​ധാ​ന വി​ള​യേ​ക്കാ​ൾ കു​റ​ഞ്ഞ​താ​യി​രി​ക്ക​ണം.
4. മ​റ്റു ക​ള​ക​ളേ​ക്കാ​ൾ ഉ​യ​ർ​ന്ന വ​ള​ർ​ച്ചാ​ശേ​ഷി ഉ​ണ്ടാ​ക​ണം.

ത​വി​ട്ട് വി​ള​ക​ൾ ര​ണ്ടു​ത​രം

ര​ണ്ടു ത​ര​ത്തി​ലു​ള്ള ത​വി​ട്ടു വി​ള​ക​ളു​ണ്ട്. 1. മ​ണ്ണി​ലേ​ക്ക് ജൈ​വ​പ​ദാ​ർ​ഥം മാ​ത്രം കൊ​ടു​ക്കു​ന്ന പ​യ​ർ വ​ർ​ഗ​മ​ല്ലാ​ത്ത വി​ള​ക​ൾ ഉ​ദാ: നൈ​ഗ​ർ, വൈ​ൽ​ഡ് ഇ​ൻ​ഡി​ഗോ. 2. മ​ണ്ണി​ലേ​ക്ക് ജൈ​വ​പ​ദാ​ർ​ഥ​വും നൈ​ട്ര​ജ​നും കൊ​ടു​ക്കു​ന്ന പ​യ​ർ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ .ഉ​ദാ: സ​ണ്‍ ഹെ​ന്പ്, ഡൈ​ഞ്ച.

ഒ​രു പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​മീ​പ​നം എ​ന്ന​തി​നൊ​പ്പം വ​ർ​ധി​ച്ചു​വ​രു​ന്ന രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​ന്ന മാ​ർ​ഗ​വും കൂ​ടി​യാ​ണ് ത​വി​ട്ട് വ​ള​പ്ര​യോ​ഗം.

ഫോ​ണ്‍: 9747402537

ആ​ന​ന്ദ് ആ​ർ. ദാ​സ്
കാ​ർ​ഷി​ക കോ​ള​ജ്, വെ​ള്ളാ​യ​ണി