ചേന കൃഷി ചെയ്യാം, സാങ്കേതിക മികവോടെ
ചേന കൃഷി ചെയ്യാം, സാങ്കേതിക മികവോടെ
Tuesday, November 16, 2021 6:21 AM IST
ഇന്ത്യ, ​ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, ശ്രീ​ല​ങ്ക, തെ​ക്കു കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ വാ​ണി​ജ്യ നാ​ണ്യ​വി​ള​യാ​ണു ചേ​ന.

ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 30,000 ഹെ​ക്ട​ർ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്യു​ന്ന ഈ ​കി​ഴ​ങ്ങു​വി​ള​യു​ടെ മൊ​ത്തം ഉ​ത്പാ​ദ​നം എ​ട്ടു​ല​ക്ഷം ട​ണ്ണാ​ണ്. ഹെ​ക്ട​റൊ​ന്നി​ന് ശ​രാ​ശ​രി 28 ട​ണ്‍ വി​ള​വു​ല​ഭി​ക്കും. കേ​ര​ള​ത്തി​ൽ 7098 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണു ചേ​ന​കൃ​ഷി​യു​ള്ള​ത്. പ​ത്ത​നം​തി​ട്ട, കൊ​ല്ലം, വ​യ​നാ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണു കൃ​ഷി കൂ​ടു​ത​ലാ​യു​ള്ള​ത്.

ഉ​യ​ർ​ന്ന വി​ള​വും ലാ​ഭ​വും ല​ഭി​ക്കു​ന്ന കൃ​ഷി​യാ​ണി​ത്. പോ​ഷ​ക​മൂ​ല്യ​ത്തി​ന്‍റെ ഉ​യ​ർ​ന്ന അ​ള​വും ചേ​ന​കൃ​ഷി​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. തെ​ങ്ങി​ന് ഇ​ട​വി​ള​യാ​ക്കാം. ഭാ​ഗി​ക​മാ​യി ത​ണ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യം. രോ​ഗ​കീ​ട​ങ്ങ​ൾ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന​താ​ണു മ​റ്റൊ​രു പ്ര​ത്യേ​ക​ത. മ​ല​യാ​ളി​യു​ടെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ളാ​യ അ​വി​യ​ലി​ലും സാ​ന്പാ​റി​ലും പ്ര​ധാ​ന ചേ​രു​വ​യാ​യ​തി​നാ​ൽ വ​ർ​ഷം മു​ഴു​വ​ൻ ചേ​ന​യ്ക്ക് ആ​വ​ശ്യ​ക്കാ​രു​ണ്ട്. ഇ​തു ചേ​ന​കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ചേ​ന ഉ​പ​യോ​ഗി​ച്ചു​ള്ള ചി​പ്സു​ക​ൾ വ​ള​രെ രു​ചി​ക​ര​മാ​ണ്. ചേ​ന​യു​ടെ ഇ​ളം​ത​ണ്ടും ഇ​ല​ക​ളും പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ പ​ച്ച​ക്ക​റി​യാ​ണ്. മ​ല​ബ​ന്ധം ഉ​ണ്ടാ​യാ​ൽ സാ​ധാ​ര​ണ മ​ല​ശോ​ധ​ന നി​ല​നി​ർ​ത്താ​ൻ ചേ​ന ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ആ​യു​ർ​വേ​ദ​ത്തി​ൽ പ​റ​യു​ന്നു.

പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം, സെ​ലീ​നി​യം, സി​ങ്ക്, ഫോ​സ്ഫ​റ​സ്, കാ​ൽ​സ്യം തു​ട​ങ്ങി​യ മൂ​ല​ക​ങ്ങ​ളു​ടെ സ​ന്പ​ന്ന​മാ​യ ഉ​റ​വി​ട​മാ​ണു ചേ​ന. ഇ​ത് ശ​രീ​ര​ത്തി​ലെ നീ​രു വീ​ക്ക​ത്തെ കു​റ​യ്ക്കും. വി​ഷാം​ശം ഇ​ല്ലാ​താ​ക്കും. പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​ക​ളു​ടെ വീ​ക്ക​ത്തി​നും പ​രി​ഹാ​ര​മാ​ണ്. വാ​യൂ, വി​ര​ശ​ല്യം എ​ന്നി​വ​യെ കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ദ​ഹ​ന​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​യി നാ​ട​ൻ വൈ​ദ്യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക്ക് മെ​ച്ച​പ്പെ​ട്ട ഇ​ന​ങ്ങ​ൾ

ശാ​സ്ത്രീ​യ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ മൂ​ന്ന് പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​ണ് ഗ​ജേ​ന്ദ്ര, ശ്രീ ​ആ​തി​ര, ശ്രീ ​പ​ത്മ എ​ന്നി​വ. ഗ​ജേ​ന്ദ്ര, ഇ​ടു​ക്കി ലോ​ക്ക​ൽ, മ​ല​പ്പു​റം ലോ​ക്ക​ൽ എ​ന്നി​വ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഇ​ന​ങ്ങ​ളാ​ണ്. ഉ​യ​ർ​ന്ന വി​ള​വും (40-42 ട​ണ്‍/​ഹെ​ക്ട​ർ) ന​ല്ല പാ​ച​ക ഗു​ണ​വു​മു​ള്ള ഇ​ന​ങ്ങ​ളാ​യ ശ്രീ ​ആ​തി​ര, ശ്രീ ​പ​ത്മ എ​ന്നി​വ​യു​ടെ ന​ടീ​ൽ വ​സ്തു​ക്ക​ൾ ക​ർ​ഷ​ക​ർ വ​ൻ​തോ​തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ഗജേന്ദ്ര

പുറത്തിറക്കിയ വർഷം : 1991
കാലാവധി : 7-8 മാസം
വിളവ് : 42 ടണ്‍/ഹെക്ടർ
പുറത്തിറക്കിയത് : എ.പി.എ.യു
ഇലവാട്ടം രോഗം കുറവ്

ശ്രീ ആതിര

പുറത്തിറക്കിയ വർഷം : 2006
കാലാവധി : 9-10 മാസം
വിളവ് : 40.5 ടണ്‍/ഹെക്ടർ
പുറത്തിറക്കിയത്: ഐസിഎആർ-സിടിസിആർഐ

ശ്രീ പത്മ

പുറത്തിറക്കിയ വർഷം : 1998
കാലാവധി : 8-9 മാസം
വിളവ് : 42 ടണ്‍/ഹെക്ടർ
പുറത്തിറക്കിയത് : ഐസിഎആർ-സിടിസിആർഐ
മൊസൈക്, കടചീയൽ രോഗങ്ങൾ കുറവ്

കൃ​ഷി രീ​തി​ക​ൾ

കേ​ര​ള​ത്തി​ൽ ഫെ​ബ്രു​വ​രി-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​ണു ചേ​ന ന​ടു​ന്ന​ത്. ജ​ല​സേ​ച​നം ന​ൽ​കി​യും മ​ഴ​യെ ആ​ശ്ര​യി​ച്ചും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ലി​പ്പ​റ​ന്പ്, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മാ​ഞ്ഞാ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ന​ച്ചേ​ന​കൃ​ഷി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്നു. ഇ​വ​ർ ഡി​സം​ബ​ർ-​ജ​നു​വ​രി മാ​സ​ത്തി​ലാ​ണു കൃ​ഷി​യി​റ​ക്കു​ന്ന​ത്.

ശാ​സ്ത്രീ​യ കൃ​ഷി​യി​ൽ ന​ടീ​ൽ സ​മ​യം ഫെ​ബ്രു​വ​രി - ഏ​പ്രി​ൽ മാ​സ​ങ്ങ​ളാ​ണ്. ന​ടീ​ൽ വ​സ്തു​വാ​യി 750 ഗ്രാം ​തൂ​ക്ക​മു​ള്ള ചേ​ന ക​ഷ ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. 500 ഗ്രാ​മു​ള്ള മു​ഴു​വ​ൻ ചേ​ന​യും ന​ടീ​ൽ വ​സ്തു​വാ​ക്കാം. 60 × 60 × 45 സെ​ന്‍റീ​മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള കു​ഴി​ക​ളെ​ടു​ത്ത് അ​തി​ൽ വേ​ണം ന​ടാ​ൻ. കു​ഴി​ക​ൾ ത​മ്മി​ൽ 90 × 90 ​സെ​ന്‍റീ​മീ​റ്റ​ർ അ​ക ലം ​ആ​വ​ശ്യ​മാ​ണ്. ഒ​രു ഹെ ​ക്ട​റി​ന് 25 ട​ണ്‍ കാ​ലി വ​ള​മോ ക​ന്പോ​സ്റ്റോ ചേ​ർ​ക്ക​ണം.

N:P205:K20 (പാ​ക്യ​ജ​ന​കം:​ഭാ​വ​കം:​ക്ഷാ​രം) ഹെ​ക്ട​റി​ന് 100:50:150 കി​ലോ എ​ന്ന അ​നു​പാ​ത​ത്തി​ൽ ന​ൽ​ക​ണം.

കൃ​ഷി പ​രി​പാ​ല​ന മു​റ​ക​ൾ

പു​ത​യി​ട​ൽ, ക​ള​നി​യ​ന്ത്ര​ണം എ​ന്നി​വ ന​ട്ട് 45 ദി​വ​സം ക​ഴി ഞ്ഞും ​വീ​ണ്ടും ഒ​രു മാ​സ​ത്തി​നു​ശേ​ഷ​വും ന​ട​ത്ത​ണം. 8-10 മാ​സം കൊ ​ണ്ട് ഹെ​ക്ട​റി​ന് 35-40 ട​ണ്‍ ശ​രാ​ശ​രി വി​ള​വു ല ​ഭി​ക്കും.

കൂ​ടു​ത​ൽ വി​ള​വി​ന് എ​സ്എ​സ്എ​ൻ.എം ​സാ​ങ്കേ​തി​ക വി​ദ്യ

ഇ​ന്ത്യ​യി​ൽ ചേ​ന​കൃ​ഷി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പോ​ഷ​ക പ​രി​പാ​ല​ന​ത്തി​നാ​യി സി​റ്റി​സി​ആ​ർ ഐ ​സ്ഥാ​നാ​ധി​ഷ്ഠി​ത ചേ​ന​വ​ള​മി​ശ്രി​ത​വും മൈ​ക്രോ​ഫു​ഡ് മി​ശ്രി​ത​വും വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 2018-19 ൽ ​ചേ​ന​യു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ലാ​ഭ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഈ ​പു​തി​യ വ​ള​മി​ശ്രി​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി. പ​ത്തു മു​ൻ​നി​ര പ​രീ​ക്ഷ​ണ തോ​ട്ട​ങ്ങ​ളി​ൽ സി​റ്റി​സി​ആ​ർ​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ കൂ​ട്ടാ​യ യോ​ഗ​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ വ​ഴി പ്രാ​ഥ​മി​ക, ദ്വി​തീ​യ, സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ള​ട​ങ്ങി​യ രാ​സ​വ​ള മി​ശ്രി​തം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള നൈ​പു​ണ്യം വ​ള​ർ ത്തി​യെ​ടു​ക്കാ​ൻ സാ ധി​ച്ചു.


ചേ​ന​യ്ക്കും മ ​റ്റു പ്ര​ധാ​ന കി​ഴ​ങ്ങു​വ​ർ​ഗ വി​ള​ക​ൾ​ക്കു മാ​യി ത​യാ​റാ​ക്കി​യ മൈ​ക്രോ​ഫു​ഡ് (മൈ​ക്രോ​ണോ​ൾ) നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ മ​ധു​ര ആ​സ്ഥാ​ന​മാ​യി​ട്ടു​ള്ള ലിം​ഗാ കെ​മി​ക്ക​ൽ​സ് എ​ന്ന ക​ന്പ​നി​ക്കു കൈ​മാ​റി.

ഇ​വ​ർ ഇ​തു മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​വ ഇ ​പ്പോ​ൾ ഇ​ക്കോ​ഷോ​പ്പു​ക​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ണ്ണി ന്‍റെ​യും വി​ള​യു​ടെ ആ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉ​ത്പാ​ദ​നം 10-15 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യി​ക്കു​ന്നു.

നി​ർ​ദ്ദി​ഷ്ട​രാ​സ​വ​ള​വും മൈ​ക്രോ​ഫു​ഡ് (മൈ​ക്രോ​ണോ​ൾ) മി​ശ്രി​ത​വും ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം ചേ​ന ത​ഴ​ച്ചു വ​ള​രാ​നും പോ​ഷ​ക​ങ്ങ​ളു​ടെ അ​ഭാ​വം ഇ​ല്ലാ​താ​ക്കാ​നും ഉ​യ​ർ​ന്ന വി​ള​വു ല​ഭി​ക്കാ​നും സ​ഹാ​യി​ക്കും. ചേ​ന​യ്ക്ക് ന​ല്ല വ​ലി​പ്പ​വും ആ​കൃ​തി​യും തൂ​ക്ക​വും ല​ഭി​ക്കും.

വി​ള സം​ര​ക്ഷ​ണം

1. ക​ട ചീ​യ​ൽ

മ​ണ്ണി​ലു​ള്ള സ്ക്ലെ​റോ​ഷ്യം റോ​ൾ​ഫ്സി എ​ന്ന കു​മി​ളാ​ണ് ഈ ​രോ​ഗ​മു​ണ്ടാ​കു​ന്ന​ത്. വെ​ള്ളം കെ​ട്ടി​നി​ൽ​ക്ക​ൽ, നീ​ർ വാ​ർ​ച്ച കു​റ​വ്, ചേ​ന​യു​ടെ ക​ട​ഭാ​ഗ​ത്തി​നേ​റ്റ കേ​ടു​പാ​ടു​ക​ൾ എ​ന്നി​വ രോ​ഗ​ബാ​ധ വ​ർ​ധി​പ്പി​ക്കു​ന്നു. ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള മു​റി​വ് ചേ​ന​യു​ടെ ക​ട​ഭാ​ഗ​ത്തു പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ ണു ​പ്രാ​രം​ഭ ല​ക്ഷ​ണം. പി​ന്നീ​ട് ത​ണ്ടു മു​ഴു​വ​ൻ വ്യാ​പി​ച്ച് മ​ഞ്ഞ​നി​റ​മാ​കു​ന്നു. രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യാ​ൽ പൂ​ർ​ണ വി​ള​ന​ഷ്ട​മാ​കും ഫ​ലം.

രോ​ഗ​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ

• രോ​ഗ​വി​മു​ക്ത​മാ​യ ന​ടീ​ൽ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

• രോ​ഗം ബാ​ധി​ച്ച ഭാ​ഗ​ങ്ങ​ൾ, അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യു​ക

• ശ​രി​യാ​യ നീ​ർ​വാ​ർ​ച്ച ഒ​രു​ക്കു​ക, വേ​പ്പി​ൻ പി​ണ്ണാ​ക്ക് ഉ​പ​യോ​ഗി​ക്കു​ക.

• ന​ടീ​ൽ വ​സ്തു​ക്ക​ൾ സം​ഭ​ര​ണ​ത്തി​നു മു​ന്പ് 0.1 ശ​ത​മാ​നം വീ​ര്യ​മു​ള്ള മാ​ങ്കോ​സെ​ബ്+​കാ​ർ​ബെ​ൻ​ഡാ​സിം കു​മി​ൾ​നാ​ശി​നി​യി​ൽ മു​ക്കു​ക.

• ട്രൈ​ക്കോ​ഡെ​ർ​മ ആ​സ്പെ​റ​ല്ലം അ​ഞ്ചു ഗ്രാം ​ഒ​രു കി​ലോ ചേ​ന​ക്ക് എ​ന്ന തോ​തി​ൽ ക​ല​ർ​ത്തി​യ ചാ​ണ​ക പാ​ലി​ൽ ന​ടീ​ൽ വ​സ്തു​ക്ക​ൾ ന​ടു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മു​ന്പ് മു​ക്കി​വ​യ്ക്കു​ക.

• ര​ണ്ടു ത​വ​ണ​ക​ളാ​യി മാ​ങ്കോ​സെ​ബ്+​കാ​ർ​ബെ​ൻ ഡാ​സിം കു​മി​ൾ​നാ​ശി​നി (0.2%) അ​ഥ​വാ ട്രൈ​ക്കോ​ഡെ​ർ​മ+​വെ​ർ​മി​ക്ക​ന്പോ​സ്റ്റ് ലാ​യ​നി ചു​വ​ട്ടി​ൽ ഒ​ഴി​ക്കു​ക.

2. നി​മാ​വി​ര

റൂ​ട്ട് നോ​ട്ട് നി​മാ​വി​ര ചേ​ന​യി​ൽ വി​ള​നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. ഇ​തി​നാ​യി താ​ഴെ​പ​റ​യു​ന്ന സം​യോ​ജി​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

► ഇ​ത​ര വി​ള​ക​ൾ​ക്കൊ​പ്പം വി​ള പ​രി​ക്ര​മ​ണം ന​ട​ത്തു​ക
► ജൈ​വ വ​ള​ങ്ങ​ൾ, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, കാ​ലി​വ​ളം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക
► മ​ണ്ണ് സൂ​ര്യ​താ​പീ​ക​ര​ണം ന​ട​ത്തു​ക.
► ആ​ഴ​ത്തി​ലു​ള്ള ഉ​ഴ​ൽ നി​മാ​വി​ര​യു​ടെ വ്യാ​പ​നം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു ന്നു.
► ​ന​ടു​ന്ന​തി​നു മു​ന്പ് ന​ടീ​ൽ വ​സ്തു ചെ​റു ചൂ​ടു​വെ​ള്ള​ത്തി​ൽ മു​ക്കു​ക.

വി​ള​വെ​ടു​പ്പ്

ഏ​ക​ദേ​ശം 9-10 മാ​സ​മാ​കു​ന്പോ​ൾ ചേ​ന വി​ള​വെ​ടു​പ്പി​നു ത​യാ​റാ​കും. ഒ​രു ഹെ​ക്ട​റി​ന് 35-40 ട​ണ്ണാ​ണ് ശ​രാ​ശ​രി വി​ള​വ്. ഇ​ല പൂ​ർ​ണ​മാ​യും മ​ഞ്ഞ​ളി​ച്ച് ഉ​ണ​ങ്ങി​ക​ഴി​യു​ന്പോ​ൾ ചേ​ന വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കു​ന്നു. വി​ള​വെ​ടു​പ്പു സ​മ​യ​ത്ത് കി​ഴ​ങ്ങു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ കം ​ശ്ര​ദ്ധി​ക്ക​ണം. കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത കി​ഴ​ങ്ങു​ക​ൾ വി​പ​ണ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​ണ്.

സം​ഭ​ര​ണ രീ​തി

പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ, രോ​ഗ​വി​മു​ക്ത​വും, ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ ചേ​ന​ക​ൾ മാ​ത്ര​മേ സം​ഭ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​വൂ. സം​ഭ​ര​ണ സ്ഥ​ലം ന​ന്നാ​യി വാ​യൂ​സ​ഞ്ചാ​ര​മു​ള്ള​തും ത​ണു​ത്ത​തു​മാ​യി​രി​ക്ക​ണം. കി​ഴ​ങ്ങു​ക​ൾ ഒ​രൊ​റ്റ പാ​ളി​യാ​യി അ​ടു​ക്കി സൂ​ക്ഷി​ക്കാം. എ​ന്നാ​ൽ സം​ഭ​ര​ണ സ്ഥ​ലം അ​പ​ര്യാ​പ്ത​മെ​ങ്കി​ൽ, അ​വ ര​ണ്ട് അ​ടു​ക്കു​ക​ളാ​യും സൂ​ക്ഷി ക്കാം.

വി​പ​ണ​നം

കി​ഴ​ങ്ങു​ക​ൾ പ്രാ​ദേ​ശി​ക​മാ​യും ചെ​ന്നൈ, മും​ബൈ, ബം​ഗ​ളൂ​രൂ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​പ​ണ​നം ചെ​യ്യു​ന്നു. ഗ​ൾ​ഫ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ചെ​റി​യ തോ​തി​ൽ ക​യ​റ്റു​മ​തി​യു​ണ്ട്.

ചേനയുടെ മുഖ്യ പോഷകഗുണങ്ങൾ


ഡ്രൈ മാറ്റർ : 11.5 - 25 %
അന്നജം : 7-17 %
പഞ്ചസാര : 0.14%
മാംസ്യം : 0.56 -3.1 %
ഭക്ഷ്യ നാരുകൾ : 0.74 %
കൊഴുപ്പ് : 0.06-0.74 %
വിറ്റാമിൻ- എ (100 ഗ്രാമിൽ) : 0-0.15 മില്ലിഗ്രാം
വിറ്റാമിൻ- സി (100 ഗ്രാമിൽ) : 1.5 -6.0 മില്ലിഗ്രാം



കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ഡോ. ​ജി.​ബൈ​ജു
പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ്
കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം
ശ്രീ​കാ​ര്യം, തി​രു​വ​ന​ന്ത​പു​രം- 695017
ഇ​മെ​യി​ൽ:​[email protected]
ഫോ​ണ്‍: ഡോ. ​ബൈ​ജു- 85474 41067.

ജി. ബൈജു
ഡി. ജഗനാഥൻ
ബി.ജി. സംഗീത
എ.വി.വി. കൗണ്ടിന്യ

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ശ്രീകാര്യം, തിരുവനന്തപുരം