ജൈവകൃഷിയിലെ "ഭുവനേശ്വരി സ്പർശം'
ജൈവകൃഷിയിലെ  "ഭുവനേശ്വരി സ്പർശം'
കേര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ​യേ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഒ​രു ജി​ല്ല​യാ​ണു പാ​ല​ക്കാ​ട്. ഇ​വ​ർ പി​ന്തു​ട​രു​ന്ന കാ​ർ​ഷി​കാ​ചാ​ര​ങ്ങ​ളും അ​നു​ഷ്ടാ​ന​ങ്ങ​ളും വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന​താ​ണ്. ഇ​വി​ട​ത്തെ 28 ഏ​ക്ക​റി​ൽ ഇ​രു​പ​തു വ​ർ​ഷ​മാ​യി വി​ഷ​മി​ല്ലാ​ത്ത കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ള​യി​ക്കു​ക​യാ​ണ് ജൈ​വ​ക​ർ​ഷ​ക​യാ​യ ഭു​വ​നേ​ശ്വ​രി​യ​മ്മ.

വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​തി​നൊ​പ്പം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്തന​ങ്ങ​ളി​ലും കാ​ർ​ഷി​കാ​ചാ​ര, അ​നു​ഷ്ടാ​ന​ങ്ങ​ളി​ലു​മെ​ല്ലാം സ​ജീ​വ​മാ​ണി​വ​ർ.

പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ലെ മാ​രു​തി ഗാ​ർ​ഡ​നാ​ണു കൃ​ഷി സ്ഥ​ലം. കൃ​ഷി​യി​ടത്തി​ലു​ള്ള വ​യ​ലി​ൽ പ​ര​ന്പ​രാ​ഗ​ത നെ​ല്ലി ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്നു. ഞാ​റു ന​ടാ​നും ക​ള​പ​റി​ക്കാ​നും കൊ​യ്യാ​നും വ​യ​ലി​ലെ ജോ​ലി​ക​ളി​ലു​മെ​ല്ലാം സ​ജീ​വം. ഒ​രു ക​ർ​ഷ​ക എ​ന്ന​തി​ലു​പ​രി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ലും ആ​തു​ര​സേ​വ​ന​ത്തി​ലു​മു​ള്ള ഇ​ഷ്ട​മാ​ണ് ഭു​വ​നേ​ശ്വ​രി​യ​മ്മ​യെ വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത്.

കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നും രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ച്ചു കൊ​ടു​ക്കാ​നും ഭൂ​വ​നേ​ശ്വ​രി​യ​മ്മ മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​കും.

നെ​ൽ​കൃ​ഷി​യോ​ടൊ​പ്പം വി​വി​ധ​യി​നം മാ​വ്, പ്ലാ​വ്, മ​ഞ്ഞ​ൾ, ഇ​ഞ്ചി, വാ​ഴ, ചേ​ന, ചേ​ന്പ് എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു. ഓ​ണാ​ട്ടു​ക​ര ശൈ​ലി​യി​ൽ തി​ല​റാ​ണി എ​ന്ന​യി​നം എ​ള്ള് ആ​റേ​ക്ക​റി​ൽ കൃ​ഷി ചെ​യ്യു​ന്നു. ഒ​ന്ന​ര​യേ​ക്ക​റി​ലെ കു​ള​ത്തി​ൽ മീ​ൻ വ​ള​ർ​ത്തു​ന്നു. വീ​ടി​നു മു​ന്നി​ൽ വി​വി​ധ​യി​നം ചെ​ടി​ക​ളും ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളും ന​ട്ടു പ​രി​പാ​ലി​ക്കു​ന്നു.


നാ​ട​ൻ പ​ശു​ക്ക​ളാ​യ ഗീ​ർ, വെ​ച്ചൂ​ർ, കാ​സ​ർ​ഗോ​ഡ് കു​ള്ള​ൻ എ​ന്നി​വ​യും വി​വി​ധ​യി​നം നാ​ട​ൻ കോ​ഴി​ക​ളും താ​റാ​വു മൊ​ക്കെ​യു​ള്ള കൃ​ഷി​യി​ടം. ജൈ​വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​ജീ​വ അം​ഗം കൂ​ടി​യാ​ണ് ഭു​വ​നേ​ശ്വ​രി​യ​മ്മ. ഭൂ​മി​യു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ചെ​രി​പ്പ് ഉ​പ​യോ​ഗിക്കാ​റി​ല്ല.

ഭു​വ​നേ​ശ്വ​രി​യ​മ്മ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും റി​ട്ട. അ​ധ്യാ​പ ക​ൻ കൂ​ടി​യാ​യ ഭ​ർ​ത്താ​വ് വെ​ങ്കി​ടാ ച​ല​പ​തി പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. മ​ക്ക​ളാ​യ സ​ജി​ത്, സ​ബി​ത്, സ​ബി​ത, അ​നീ​ഷ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ട്.

ഭു​വ​നേ​ശ്വ​രി​യ​മ്മ​യു​ടെ കൃ​ഷി​യ​റി​വു​ക​ൾ പ​ഠി​ക്കാ​നും മ​ന​സി ലാ​ക്കാ​നും ധാ​രാ​ള​മാ​ളു​ക​ൾ ഫാ​മി​ലെ​ത്തു​ന്നു​ണ്ട്. ഫാ​മി​ൽ താ​മ​സി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

ഫോ​ണ്‍: ഭൂ​വ​നേ​ശ്വ​രി​യ​മ്മ- 9946718866.

സുരേഷ്കുമാർ കളർകോട്