കാര്‍ഷിക കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കാര്‍ഷിക കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
Wednesday, March 20, 2019 2:50 PM IST
2019ലെ എന്‍ജിനിയറിംഗ്, മെഡിക്കല്‍, കാര്‍ഷിക അനുബന്ധ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

കാര്‍ഷിക കോഴ്‌സുകളിലേക്ക് താത്പര്യമുള്ളവരും അപേക്ഷി ക്കേണ്ടതുണ്ട്. നീറ്റ് പരീക്ഷയെഴുതുന്ന എല്ലാവരും അപേക്ഷിക്കണം. കാര്‍ഷിക കോഴ്‌സുകള്‍ ക്കുള്ള അഡ്മിഷന്‍ നീറ്റ് പരീ ക്ഷാ സ്‌കോറിന്റെ അടിസ്ഥാന ത്തിലാണെങ്കിലും കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ KEAM ലേക്ക് അപേക്ഷിക്കണം.

കാര്‍ഷിക കോഴ്‌സുകളെ കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ട്. ഇവയിലേക്കുള്ള കോഴ്‌സുകള്‍, പാഠ്യവിഷയങ്ങള്‍, ഉപരിപഠന സാധ്യത, തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചാണ് സംശയ ങ്ങളേറെയും.

കോഴ്‌സുകള്‍

നാലു വര്‍ഷ ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ ബി എസ്‌സി (ഓണേഴ്‌സ്) ഫോറ സ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീ സ് സയന്‍സ്, അഞ്ച് വര്‍ഷ ബാ ച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍ സ് & അനിമല്‍ ഹസ്ബന്ററി എ ന്നിവയ്ക്കുള്ള സെലക്ഷന്‍ നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നാണ്. ബി എസ്‌സി അഗ്രിക്കള്‍ച്ചര്‍, ഫോ റസ്ട്രി എന്നിവ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലാണ്. ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് - കേരള യൂണിവേഴ് സിറ്റി ഫോര്‍ ഫിഷറീസ് & ഓഷ്യനോഗ്രാഫിക്ക് സ്റ്റഡീസിന്റെ കീഴിലുമാണ്. ബിവിഎസ്‌സി& എഎച്ച് കേരള വെറ്ററിനറി സര്‍വ കലാശാലയുടെ കീഴിലാണ്.

1.ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍

ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ പഠി ക്കാന്‍ കേരളത്തില്‍ വെള്ളായ ണി (തിരുവനന്തപുരം) വെള്ളാ നിക്കര (തൃശൂര്‍), പടന്നക്കാട് (കാസര്‍ഗോഡ്) എന്നിവിടങ്ങളില്‍ മൂന്നു കോളജുകളുണ്ട്. അ ഗ്രോണമി, പ്ലാന്റ് ജനറ്റിക്‌സ്, സോയില്‍ സയന്‍സ്, എന്റമോളജി, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീ യറിംഗ്, കാലാവസ്ഥാ ശാസ്ത്രം, പാത്തോളജി, ഹോര്‍ട്ടിക്കള്‍ച്ചര്‍, അഗ്രിക്കള്‍ച്ചര്‍, എക്‌സറ്റന്‍ഷന്‍ എന്നിവ കോഴ്‌സിലെ പാഠ്യവിഷ യങ്ങളാണ്. കാര്‍ഷിക തൊഴില്‍ നൈപുണ്യ പരിശീലനവും വിദ്യാ ര്‍ഥികള്‍ക്ക് ലഭിക്കും. മേല്‍ സൂ ചിപ്പിച്ച കോഴ്‌സുകളില്‍ ബിരുദ, ബിരുദാനന്തര പഠനവും ഡോക്ടറല്‍ ഗവേഷണ സൗകര്യങ്ങളുമുണ്ട്. അഗ്രിബിസിനസ് മികച്ച ഉപരിപഠന മേഖലയാണ്.

തൊഴില്‍

കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, പ്ലാന്റേ ഷന്‍ മാനേജര്‍, അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സയന്റിസ്റ്റ്, അഗ്രിക്കള്‍ ച്ചര്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, അഗ്രിബിസിനസ് മാനേജര്‍, അസിസ്റ്റന്റ് പ്രഫസര്‍, ബാങ്ക് ഓഫീസര്‍, ഇന്‍ഷ്വറന്‍സ് ഓഫീ സര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാം. അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സയന്റിസ്റ്റ്, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയ്ക്ക് ബിരു ദാനന്തര ബിരുദ പഠനവും യഥാ ക്രമം ARS/NET പരീക്ഷയും പൂര്‍ത്തിയാക്കണം. കാര്‍ഷിക ഗവേ ഷണത്തില്‍ താത്പര്യമുള്ളവ ര്‍ക്ക് വിദേശപഠനത്തിന് ശ്രമി ക്കാം.

2. ബാച്ചിലര്‍ ഓഫ്

സയന്‍സ് ഇന്‍ ഫോറസ്ട്രി ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ ഫോറസ്ട്രി തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയിലുള്ള കോളജ് ഓഫ് ഫോറസ്ട്രിയിലാണ്. പാരിസ്ഥിതിക പഠനം, ഡെന്‍ ഡ്രോളജി, ബയോ കെമിസ്ട്രി, സൈറ്റോളജി, കാലാവസ്ഥാ പഠനം, കംപ്യൂട്ടര്‍ പഠനം, ഫോറസ്റ്റ് മാനേജ്‌മെന്റ്, വുഡ് സയന്‍സ്, വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റ്, ഫോറസ്റ്റ് പോളിസി ലെജിസ്ലേ ഷന്‍, പാത്തോളജി തുടങ്ങിയ നിരവധി വിഷയങ്ങളുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വനം വകുപ്പ്, സുവോളജിക്കല്‍ പാര്‍ക്കുകള്‍, പ്ലാന്റേഷന്‍സ്, ഫോറസ്റ്റ് നഴ്‌സറികള്‍, നാഷ ണല്‍ പാര്‍ക്കുകള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ഗവേ ഷണ സ്ഥാപനങ്ങള്‍ എന്നിവിട ങ്ങളില്‍ പ്രവര്‍ത്തി ക്കാം.

ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ARS നു ശേഷം അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സയന്റി സ്റ്റാകാം. NETപൂര്‍ത്തി യാക്കിയാ ല്‍ ഫോറസ്ട്രി കോളജുകളില്‍ അസിസ്റ്റന്റ് പ്രഫസറാകാം. ഗവേ ഷണത്തിനും, വിദേശ പഠനത്തി നും സാധ്യതയേറെയുണ്ട്.

3. ബിവിഎസ്‌സി & എഎച്ച്

വെറ്ററിനറി സയന്‍സ് പഠിക്കാന്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തിയിലും വയനാട് ജില്ലയിലെ പൂക്കോ ടും വെറ്ററിനറി കോളജുകളുണ്ട്. അഞ്ചുവര്‍ഷ കോഴ്‌സില്‍ അവ സാന സെമസ്റ്റര്‍ ഇന്റേണ്‍ഷി പ്പാണ്. ഫിസിയോളജി, ബയോ കെമിസ്ട്രി, ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്, മൈക്രോ ബയോളജി, എക്‌സ്റ്റന്‍ഷന്‍, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പബ്ലിക് ഹെല്‍ത്ത്, ജനറ്റിക്‌സ്, മീറ്റ് സയന്‍സ്, പൗള്‍ട്രി സയന്‍സ്, ഡയറി സയന്‍സ്, ഫോഡര്‍ പ്രൊഡക്ഷന്‍ തുടങ്ങി നിരവധി വിഷയങ്ങളുണ്ട്.


കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാരി ന്റെ കീഴില്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കാം. ക്ഷീരോത്പാദക യൂണിയനുകള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, സ്വകാര്യ ഫാമുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ വര്‍ക്ക് സയന്റിസ്റ്റ്, അസിസ്റ്റന്റ് പ്രഫസറാകാം. ഏറെ വിദേശ പഠന ഗവേഷണ സാധ്യതയുള്ള കോഴ്‌സാണിത്.

4.ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്

ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് കൊച്ചിയിലെ പനങ്ങാട് കോളജിലുണ്ട്. അക്വാ ക്കള്‍ച്ചര്‍, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ഇക്കണോ മിക്‌സ്, ന്യൂട്രീഷന്‍, ഫുഡ് ടെക്‌നോളജി, ഇക്കോ സ്റ്റാറ്റി സ്റ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കോളജി, പാത്തോളജി, ഡിസാ സ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങി നിര വധി കോഴ്‌സുകളുണ്ട്.

കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മത്സ്യഫെഡ്, സന്നദ്ധ സംഘടനകള്‍, ഹാച്ചറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ സര്‍വകലാശാലകള്‍, ഫിഷറീസ് കോളജുകള്‍, എന്നിവിടങ്ങളില്‍ രാജ്യത്തിനകത്തും വിദേശത്തും പ്രവ ര്‍ത്തിക്കാം.

ബാങ്കുകളിലും, ഇന്‍ഷ്വറന്‍സ് കമ്പനികളിലും സാധ്യതകളുണ്ട്. എല്ലാ കാര്‍ഷിക വെറ്ററിനറി, ഫിഷറീസ് ബിരുദധാരികള്‍ക്കും സിവില്‍ സര്‍വീസസ്, ബാങ്കിംഗ്, വിദേശ പഠന പരീക്ഷകളില്‍ മികച്ച സ്‌ഗോര്‍ നേടി ഉന്നത പദവിയിലെത്താം. ഇന്ത്യന്‍ ഫോ റസ്റ്റ് സര്‍വീസ് KAS, ARS, NETപരീക്ഷകളെഴുതാം. ഇഅഠ പരീക്ഷ യെഴുതി IIM ല്‍ അഗ്രി ബിസിനസ്സ് മാനേജ്‌മെന്റിന് പഠിക്കാം.

GRE, TOEFL എഴുതി അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ഉപരിപഠനവും ഗവേഷണവും നടത്തി മികച്ച തൊഴില്‍ നേടാം.

5.കാര്‍ഷിക എന്‍ജിനിയറിംഗ്

എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയിലുള്‍പ്പെടുത്തി കാര്‍ഷിക, ഡയറി, ഫുഡ്‌ടെക്‌നോളജി ബിടെക്ക് പ്രോഗ്രാമുകളുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാ ലയുടെ കീഴില്‍ തവന്നൂരിലുള്ള കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിംഗില്‍ ബിടെക്ക് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിംഗ്, ഫുഡ് എന്‍ജിനിയറിംഗ് പ്രോഗ്രാമുകളുണ്ട്.

വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തി, പൂക്കോട്, കോലാഹലമേട് (ഇടുക്കി) ചെറ്റച്ചല്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ ബിടെക് ഡയറി ടെക്‌നോളജി പഠിക്കാനുതകുന്ന ഡയറി സയന്‍സ് കോളജുകളും മണ്ണുത്തിയില്‍ ഫുഡ് ടെക്‌നോളജി കോളജുമുണ്ട്.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യാനോഗ്രാ ഫിക്ക് സ്റ്റഡീസിന്റെ കീഴില്‍ കൊച്ചിയിലെ പനങ്ങാട് ഫിഷറീസ് കോളജില്‍ ബി.ടെക് ഫുഡ് ടെക്‌നോളജി പ്രോഗ്രാമുണ്ട്.

തൊഴില്‍ സാധ്യതകള്‍

കാര്‍ഷിക, ക്ഷീര, ഭക്ഷ്യസംസ് കരണ മേഖലകളിലെ യന്ത്രവത് കരണം, സാങ്കേതിക വിദ്യ, പ്രിസിഷന്‍ രീതികള്‍ എന്നിവ അഗ്രി, ഡയറി ഫുഡ് ടെക്‌നോളജി കോഴ്‌സുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

ക്ഷീരമേഖലയില്‍ ഉയര്‍ന്നു വരുന്ന കോള്‍ഡ് ചെയിന്‍ പ്രോജക്ടുകള്‍, ഫുഡ് പാര്‍ക്കുകള്‍, സംസ്‌കരണ യൂണിറ്റുകള്‍, കാര്‍ഷിക പ്രിസിഷന്‍ ഫാമിംഗ്, അഗ്രി ബിസിനസ് എന്നിവ, കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തി നകത്തും, വിദേശത്തും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നു.

ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ARS/NET നു ശേഷം സയന്റിസ്റ്റ്/ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാം. ഫുഡ് പാര്‍ക്കുകളിലും അവസരങ്ങളുണ്ട്. വിദേശ പഠനം, ഗവേഷണം എന്നിവ യ്ക്ക് ഏറെ സാധ്യതകളുള്ള കോഴ്‌സുകളാണിവ. എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റില്‍ നിന്നാണ് അഡ്മിഷന്‍ നടത്തുന്നത്.

ഡോ. ടി. പി. സേതുമാധവന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട സൈറ്റുകള്‍:

www.kufos.ac.in, www.kvasu.ac.in, www.kau.in
phone: Dr. sethu:808622 3999.