പു​തി​യ ബി​എം​ഡ​ബ്ല്യു എ​ക്സ് 3 എ​ത്തി
പു​തി​യ ബി​എം​ഡ​ബ്ല്യു എ​ക്സ് 3 എ​ത്തി
കൊ​​​ച്ചി: പു​​​തി​​​യ ബി​​​എം​​​ഡ​​​ബ്ല്യു എ​​​ക്സ് 3 ഇ​​​ന്ത്യ​​​യി​​​ല്‍ എ​​​ത്തി. പു​​​തി​​​യ ഡി​​​സൈ​​​ന്‍ ഘ​​​ട​​​ക​​​ങ്ങ​​​ളും ആ​​​ധു​​​നി​​​ക ഇ​​​ന്‍റീ​​​രി​​​യ​​​റു​​​ക​​​ളും ആ​​​ഡം​​​ബ​​​ര​​​വും സ്പേ​​​സും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണു പു​​​തി​​​യ മോ​​​ഡ​​​ല്‍. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ സ്പോ​​​ര്‍​ട്സ് ആ​​​ക്റ്റി​​​വി​​​റ്റി വെ​​​ഹി​​​ക്കി​​​ളി​​​ന്‍റെ സ​​​മ​​​ഗ്ര​​​മാ​​​യ പു​​​തു​​​ക്കി​​​യ രൂ​​​പ​​​മാ​​​ണി​​​ത്.

പു​​​തി​​​യ എ​​​ക്വി​​​പ്മെ​​​ന്‍റ് ഫീ​​​ച്ച​​​റു​​​ക​​​ളു​​​ള്ള പ്രീ​​​മി​​​യം ഇ​​​ന്‍റീ​​​രി​​​യ​​​ര്‍, അ​​​പ്ഡേ​​​റ്റ​​​ഡ് ഇ​​​ന്‍​ഫോ​​​ടെ​​​യ്ന്‍​മെ​​​ന്‍റ് എ​​​ന്നി​​​വ​​​യു​​​ള്ള എ​​​ക്സ് 3 സ്പോ​​​ര്‍​ട്ടി​​​യ​​​റും കൂ​​​ടു​​​ത​​​ല്‍ ആ​​​ധു​​​നി​​​ക​​​വു​​​മാ​​​ണ്.


പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി നി​​​ര്‍​മി​​​ക്കു​​​ന്ന ര​​​ണ്ടു പെ​​​ട്രോ​​​ള്‍ വേ​​​രി​​​യ​​​ന്‍റുക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ പു​​​തി​​​യ എ​​​ക്സ് 3, ബി​​​എം​​​ഡ​​​ബ്ല്യു ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കും. 5590000 ആ​​​ണു പ്രാ​​​രം​​​ഭ എ​​​ക്സ് ഷോ​​​റും വി​​​ല.