ബിഐഎസ് മുദ്രയുള്ള ഹെൽമറ്റ് നിർബന്ധമാക്കി
ബിഐഎസ് മുദ്രയുള്ള  ഹെൽമറ്റ് നിർബന്ധമാക്കി
Wednesday, December 2, 2020 3:35 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ്സ് (ബി​ഐ​എ​സ്) നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം നി​ല​വാ​ര​മു​ള്ള ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ക്കി. അ​ടു​ത്ത ജൂ​ണ്‍ ഒ​ന്നി​നാ​വും നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽവ​രി​ക.

നി​ല​വാ​ര​മു​ള്ള, ഭാ​രം കു​റ​ഞ്ഞ ഹെ​ൽ​മ​റ്റു​ക​ൾ മാ​ത്രം ബി​ഐ​എ​സ് മു​ദ്ര​ണ​ത്തോ​ടെ നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം. നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ൽ​മ​റ്റു​ക​ൾ വി​പ​ണി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. ബി​ഐ​എ​സ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു​ള്ള ഹെ​ൽ​മ​റ്റു​ക​ൾ മാ​ത്ര​മാ​വും രാ​ജ്യ​ത്ത് വി​ൽ​ക്കാ​നാ​വു​ക.


നി​ല​വാ​ര​മു​ള്ള ഹെ​ൽ​മ​റ്റു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നാ​വും.
ഭാ​രം കു​റ​ഞ്ഞ ഹെ​ൽ​മ​റ്റു​ക​ളാ​ണ് രാ​ജ്യ​ത്തെ കാ​ലാ​വ​സ്ഥ​യ്ക്ക് ഇ​ണ​ങ്ങു​ന്ന​ത് എ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച റോ​ഡ് സു​ര​ക്ഷാ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​താ​യും കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.