വാ​ഹ​നവി​ല്പ​ന 12 ശ​ത​മാ​നം താ​ണു
വാ​ഹ​നവി​ല്പ​ന 12 ശ​ത​മാ​നം താ​ണു
Wednesday, December 11, 2019 2:02 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​വി​പ​ണി​യി​ലെ മാ​ന്ദ്യം തു​ട​രു​ന്നു. ന​വം​ബ​റി​ലെ വാ​ഹ​നവി​ല്പ​ന 12 ശ​ത​മാ​നം കു​റ​വാ​യി. മൊ​ത്തം 17,92,415 വാ​ഹ​ന​ങ്ങ​ളാ​ണു ന​വം​ബ​റി​ൽ രാ​ജ്യ​ത്തു വി​റ്റ​ത്.

യാ​ത്രാവാ​ഹ​ന വി​ല്പ​ന​യി​ൽ 0.8 ശ​ത​മാ​നം കു​റ​വേ ഉ​ള്ളൂ. 2,66,000 -ന്‍റെ സ്ഥാ​ന​ത്ത് 2,63,773 എ​ണ്ണം. കാ​ർ വി​ല്പ​ന 10.8 ശ​ത​മാ​നം കു​റ​ഞ്ഞു. മൊ​ത്തം വി​ല്പ​ന 1,60,306. യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 30 ശ​ത​മാ​നം വ​ർ​ധി​ച്ച് 92,739 ആ​യി. കി​യാ മോ​ട്ടോ​ഴ്സ്, എം​ജി മോ​ട്ടോ​ർ ഇ​ന്ത്യ എ​ന്നി​വ​യു​ടെ വ​ര​വും പു​തി​യ മോ​ഡ​ലു​ക​ൾ നി​ര​ത്തി​ലി​റ​ക്കി​യ​തു​മാ​ണു യൂ​ട്ടി​ലി​റ്റി വാ​ഹ​നവി​ല്പ​ന വ​ർ​ധി​പ്പി​ച്ച​ത്.


മീ​ഡി​യം-​ഹെ​വി വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 33 ശ​ത​മാ​നം താ​ണ് 17,039 ആ​യി. എ​ൽ​സി​വി വി​ല്പ​ന 5.4 ശ​ത​മാ​ന​മേ കു​റ​ഞ്ഞു​ള്ളൂ. വി​ല്പ​ന 44,868.

ടൂ​വീ​ല​ർ വി​ല്പ​ന 14.2 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 14,10,939 ആ​യി. മോ​ട്ടോ​ർ സൈ​ക്കി​ൾ വി​ല്പ​ന 15 ശ​ത​മാ​നം കു​റ​ഞ്ഞ് 8,93,538 ആ​യ​പ്പോ​ൾ സ്കൂ​ട്ട​ർ വി​ല്പ​ന 12 ശ​ത​മാ​നം താ​ണ് 4,59,851 ആ​യി.