വാഹന നിർമാണം കുറയ്ക്കുന്നത് തുടരും
വാഹന നിർമാണം കുറയ്ക്കുന്നത് തുടരും
Monday, August 12, 2019 3:25 PM IST
മും​ബൈ: വാ​ഹ​ന​വി​ല്പ​ന കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ന്ന​ത് തു​ട​രും. പ്ര​മു​ഖ യൂ​ട്ടി​ലി​റ്റി വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ ത​ങ്ങ​ളു​ടെ പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ എ​ട്ടു മു​ത​ൽ 14 ദി​വ​സം വ​രെ കു​റ​വ് വ​രു​ത്തും. ഈ ​കാ​ല​യ​ള​വി​ൽ പ്ലാ​ന്‍റു​ക​ൾ അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം.

ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ൽ മാ​രു​തി സു​സു​കി, ടൊ​യോ​ട്ട, ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ, ടാ​റ്റാ മോ​ട്ടോ​ഴ്സ് എ​ന്നി​വ ഉ​ത്പാ​ദ​നം 7-18 ശ​ത​മാ​നം കു​റ​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത്രൈ​മാ​സ​മാ​ണ് മ​ഹീ​ന്ദ്ര ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ന്ന​ത്.

ഏ​പ്രി​ൽ-​ജൂ​ലൈ കാ​ല​യ​ള​വി​ൽ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ആ​കെ ആ​ഭ്യ​ന്ത​ര വാ​ഹ​ന വി​ല്പ​ന എ​ട്ടു ശ​ത​മാ​നം ത​ലേ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ 1.62 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് മ​ഹീ​ന്ദ്ര​യി​ൽ​നി​ന്ന് നി​ര​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ 30 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ല്പ​ന​യി​ടി​വാ​ണി​ത്. കൊ​മേ​ഴ്സ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ലാ​വ​ട്ടെ പ​ത്തു ശ​ത​മാ​ന​മാ​ണ് കു​റ​വ്.


അ​തേ​സ​മ​യം, ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ പൂ​ന​യി​ലും ജം​ഷ​ഡ്പു​രി​ലു​മു​ള്ള പ്ലാ​ന്‍റു​ക​ൾ ഈ ​മാ​സം എ​ട്ടു മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ ബു​ക്കിം​ഗ് അ​നു​സ​രി​ച്ച് ഉ​ത്പാ​ദ​നം ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​രു​ടെ ഷി​ഫ്റ്റ് ക്ര​മീ​ക​രി​ക്കാ​നാ​ണ് ഇവ ​അ​ട​ച്ചി​ട്ടത്. ക​ന്പ​നി​യു​ടെ സ​ന​ന്ദി​ലെ പ്ലാ​ന്‍റ് ജൂ​ണി​ൽ ഏ​ഴു ദി​വ​സ​ത്തോ​ളം അ​ട​ച്ചി​ട്ടു. മാ​രു​തി സു​സു​കി​യാ​വ​ട്ടെ മ​നേ​സ​റി​ലെ​യും ഗു​രു​ഗ്രാ​മി​ലെ​യും പ്ലാ​ന്‍റു​ക​ൾ ജൂ​ണി​ൽ എ​ട്ടു ദി​വ​സം അ​ട​ച്ചി​ട്ടി​രു​ന്നു. ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ​യും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി.

ഇ​രു​ച​ക്ര വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ ഹീ​റോ മോ​ട്ടോ​കോ​ർ​പ്, ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ, ടി​വി​എ​സ്, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് എ​ന്നി​വ​യും ഉ​ത്പാ​ദ​നം കു​റ​ച്ചു.