ഫെയിം 2: ഇ​ൻ​സെ​ന്‍റീ​വ് പൊ​തു​ഗ​താ​ഗ​ത​ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം
ഫെയിം 2: ഇ​ൻ​സെ​ന്‍റീ​വ്  പൊ​തു​ഗ​താ​ഗ​ത​ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം
Tuesday, March 26, 2019 3:37 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​നപ്ര​ചാ​ര​ണ പ​ദ്ധ​തി​യാ​യ ഫെ​യിം 2ന് ​പു​തി​യ നി​ബ​ന്ധ​ന​ക​ളു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പൊ​തു​ഗ​താ​ഗ​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ഇ​ൻ​സെ​ന്‍റീ​വ് ന​ല്കൂ എ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. മൂ​ന്നു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള ഫെ​യിം 2ന് 10,000 ​കോ​ടി രൂ​പ​യാ​ണ് ഇ​ൻ​സെ​ന്‍റീ​വ് ന​ല്കു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

എ​ക്സ് ഫാ​ക്ട​റി വി​ല അ​ഞ്ചു ല​ക്ഷം രൂ​പ​യു​ള്ള അ​ഞ്ചു ല​ക്ഷം ഇ-​റി​ക്ഷ​ക​ൾ​ക്ക് 50,000 രൂ​പ വീ​ത​മാ​ണ് ല​ഭി​ക്കു​ക. 15 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള 35,000 ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ​ക്ക് 1.5 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.


ഇ​ൻ​സെ​ന്‍റീ​വി​നാ​യി അ​പേ​ക്ഷി​ക്കു​ന്പോ​ൾ വാ​ഹ​നം സ്വ​കാ​ര്യ ഉ​പ​യോ​ഗ​ത്തി​ന​ല്ല എ​ന്ന് ഡീ​ല​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഫെ​യിം 2ന്‍റെ നി​ബ​ന്ധ​ന​ക​ളി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് സ്വ​കാ​ര്യ ഉ​പ​യോ​ഗ​ത്തി​നാ​ണെ​ങ്കി​ലും ല​ഭ്യ​മാ​കും. ഇ​ത് ഡീ​ല​ർ​ത​ന്നെ ക്ലെ​യിം ചെ​യ്യ​ണം.

മു​ച്ച​ക്ര റി​ക്ഷ​ക​ൾ, കാ​റു​ക​ൾ, ബ​സ് മു​ത​ലാ​യ വാ​ഹ​ന​ങ്ങ​ൾ പൊ​തുഗ​താ​ഗ​ത​ത്തി​ന് അ​ല്ലെ​ങ്കി​ൽ വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ണെ​ങ്കി​ലേ ഇ​ൻ​സെ​ന്‍റീ​വ് ല​ഭി​ക്കൂ.