എസ് യുവികൾക്ക് എതിരാളി ടാറ്റ ഹാരിയർ
എസ് യുവികൾക്ക് എതിരാളി ടാറ്റ ഹാരിയർ
Monday, February 18, 2019 12:01 PM IST
ഹ്യുണ്ടായി ക്രെറ്റ മുതൽ ജീപ്പ് കോംപസ് വരെയുള്ള എസ് യുവികൾക്ക് എതിരാളി യാവുന്ന ടാറ്റ മോഡലാണ് ഹാരിയർ. ലാൻഡ് റോവർ ഡി 8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഒമേഗ ( ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്‍റ് ഗ്ലോബൽ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോമാണ് ടാറ്റ എസ്് യുവിയ്ക്ക്. എതിരാളികളെക്കാൾ നീളക്കൂടുതലുണ്ട്. 2,741 മില്ലീമീറ്റർ വീൽബേസുളള വാഹനത്തിന് 4,598 മില്ലീമീറ്റർ ആണ് നീളം.

ഫിയറ്റിൽ നിന്നുള്ള രണ്ട് ലിറ്റർ, നാല് സിലിണ്ടർ, ടർബോ ഡീസൽ എൻജിനാണ് ടാറ്റ എസ്് യുവിയുടെ ബോണറ്റിനടിയിലുള്ളത്. ജീപ്പ് കോംപസിന്‍റെ തരം എൻജിനാണിതെങ്കിലും ഹാരിയറിൽ എൻജിൻ കരുത്ത് കുറച്ചിട്ടുണ്ട്. ക്രയോടെക് 2.0 ലിറ്റർ എന്നു ടാറ്റ വിശേഷിപ്പിക്കുന്ന എൻജിന് 138 ബിഎച്ച്പിയാണ് കരുത്ത് (കോംപസിനിത് 170 ബിഎച്ച്പി). ആറ് സ്പീഡ് മാന്വൽ ഗീയർബോക്സുള്ള എസ്യുവിയ്ക്ക് 350 എൻഎം ആണ് പരമാവധി ടോർക്ക്. പ്രതീക്ഷിക്കുന്ന വില 13-18 ലക്ഷം രൂപ.