ടൊയോട്ട കാംമ്രി
പ്രീമിയം സെഡാനായ കാംമ്രിയുടെ എട്ടാം തലമുറ. പഴയതിൽ നിന്നു വ്യത്യസ്തമായി ഹൈബ്രിഡ് വകഭേദം മാത്രമേയുള്ളൂ പുതിയ കാംമ്രിക്ക്.

പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും അടങ്ങുന്ന പവർട്രെയിൻ 208 ബിഎച്ച്പി കരുത്ത് നൽകും. ലക്സസ് ഇഎസ് 300 എച്ചിന്‍റെ തരം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതുകൊണ്ടുതന്നെ മുൻഗാമിയെക്കാൾ നീളവും വിസ്താരമേറിയ ഉൾഭാഗവും പുതിയ കാംമ്രിയ്ക്കുണ്ട്.


എട്ടിഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 10 ഇഞ്ച് ഹെഡ്അപ്പ് ഡിസ്പ്ലേ, ഇൻസ്ട്രമെന്‍റ് ക്ലസ്റ്ററിൽ ഏഴിഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവ പുതിയ മോഡലിനുണ്ട്.

സ്കോഡ സുപ്പർബ്, ഫോക്സ്വാഗൻ പസാറ്റ്, ഹോണ്ട അക്കോർഡ് എന്നീ മോഡലുകളോടു മത്സരിക്കുന്ന ടൊയോട്ട കാംമ്രിയ്ക്ക് 39 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.