ടാ​റ്റാ മോ​ട്ടോ​ഴ്സി​നെ ന​ഷ്ട​ത്തി​ലാ​ക്കി ജെഎൽ​ആ​ർ
മു​​ബൈ: ന​​ഷ്ട​​ക്ക​​യ​​ത്തി​​ൽ ഉ​​ഴ​​റു​​ന്ന ജാ​​ഗ്വാ​​ർ ആ​​ൻ​​ഡ് ലാ​​ൻ​​ഡ് റോ​​വ​​ർ മൂ​​ലം ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന് റി​​ക്കാ​​ർ​​ഡ് ന​​ഷ്ടം. ഡി​​സം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ അ​​റ്റ ന​​ഷ്ടം 26,993 കോടി രൂ​​പ ആ​​യി. 772 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം ഉ​​ണ്ടാ​​കു​​മെ​​ന്ന് മാ​​ർ​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന സ്ഥാ​​ന​​ത്താ​​ണ് ഈ ​​ക​​ന​​ത്ത ന​​ഷ്ടം. 2017ൽ ​​ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 1,214.60 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, വ​​രു​​മാ​​നം അ​​ഞ്ചു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 77,001 കോ​​ടി രൂ​​പ​​യാ​​യി.
ക​​ന്പ​​നി​​യു​​ടെ പ്രീ​​മി​​യം ബ്രാ​​ൻ​​ഡ് ആ​​യ ജഗ്വാ​​ർ ആ​​ൻ​​ഡ് ലാ​​ൻ​​ഡ് റോ​​വ​​റി​​ന്‍റെ (ജെഎ​​ൽ​​ആ​​ർ) 27,838 കോ​​ടി രൂ​​പ ന​​ഷ്ടം എ​​ഴു​​തി​​ത്ത​​ള്ളി​​യ​​തി​​നാ​​ലാ​​ണ് ഇ​​ത്ര​​യ​​ധി​​കം തു​​ക ന​​ഷ്ടം​​വ​​ന്ന​​ത്. ചൈ​​നയി​​ൽ വി​​ല്പ​​ന കു​​റ​​ഞ്ഞ​​തും സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ലു​​ണ്ടാ​​യ അ​​പ​​ച​​യ​​വും ക​​ടം ഉ​​യ​​ർ​​ന്ന​​തു​​മാ​​ണ് ജെഎ​​ൽ​​ആ​​റി​​നെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​ത്.

എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ ഇ​​ങ്ങ​​നൊ​​രു ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത് ക​​ന്പ​​നി​​യു​​ടെ മു​​ന്നോ​​ട്ടു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ഉൗ​​ർ​​ജം പ​​ക​​രു​​മെ​​ന്ന് ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് ചീ​​ഫ് ഫി​​നാ​​ൻ​​ഷ​​ൽ ഓ​​ഫീ​​സ​​ർ പി.​​ബി. ബാ​​ലാ​​ജി പ​​റ​​ഞ്ഞു.

ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 72 ശ​​ത​​മാ​​ന​​വും ജെഎ​​ൽ​​ആ​​റി​​ന്‍റെ സം​​ഭാ​​വ​​ന​​യാ​​ണ്. എ​​ന്നാ​​ൽ, 2018 ജെഎ​​ൽ​​ആ​​റി​​ന് ന​​ല്ല വ​​ർ​​ഷ​​മാ​​യി​​രു​​ന്നി​​ല്ല. ഡീ​​സ​​ൽ വാ​​ഹ​​ന​​ങ്ങ​​ളോ​​ടു​​ള്ള താ​​ത്പ​​ര്യം കു​​റ​​ഞ്ഞ​​ത് വി​​ല്പ​​ന​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു. ഒ​​പ്പം ബ്രെ​​ക്സി​​റ്റ് പ്ര​​ശ്ന​​ങ്ങ​​ളും ക​​ന്പ​​നി​​യെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി. വി​​ല്പ​​ന കു​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് യു​​കെ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ജെഎൽ​​ആ​​റി​​ന് ക​​ഴി​​ഞ്ഞ ഒ​​ക്‌ടോബ​​റി​​ൽ ഒ​​രു ഫാക്ടറി അ​​ട​​ച്ചു​​പൂ​​ട്ടേ​​ണ്ടി​​വ​​ന്നു. ഇ​​തി​​നൊ​​പ്പം ഈ​​വ​​ർ​​ഷം ഏ​​പ്രി​​ൽ മു​​ത​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.


ജെഎ​​ൽ​​ആ​​ർ ഡീ​​സ​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ 90 ശ​​ത​​മാ​​ന​​വും വി​​ല്പ​​ന യൂ​​റോ​​പ്പി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഉ​​പ​​യോ​​ക്താ​​ക്ക​​ൾ കൂ​​ടു​​ത​​ലാ​​യി പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ -ഹൈ​​ബ്രി​​ഡ് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്ക് തി​​രി​​ഞ്ഞ​​ത് വി​​ല്പ​​ന കു​​ത്ത​​നെ താ​​ഴ്ത്തി. മറ്റൊരു പ്ര​​ധാ​​ന വി​​പ​​ണി​​യാ​​യ ചൈ​​ന​​യി​​ലും ജെഎൽ​​ആ​​റി​​ന്‍റെ നി​​ല​​നി​​ൽ​​പ്പ് പ്ര​​തീ​​ക്ഷ ന​​ല്കു​​ന്ന​​ത​​ല്ല.

ജ​​നു​​വ​​രി​​യി​​ൽ ചെ​​ല​​വു​​ചു​​രു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി 4,500 ജീ​​വ​​ന​​ക്കാ​​രെ പി​​രി​​ച്ചു​​വി​​ടു​​മെ​​ന്ന് ജെഎൽ​​ആ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

ഇ​​പ്പോ​​ഴ​​ത്തെ നി​​ല​യി​​ൽ റേ​​റ്റിം​​ഗ് ഏ​​ജ​​ൻ​​സി​​ക​​ളാ​​യ മൂ​​ഡീ​​സ് ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് സ​​ർ​​വീ​​സ​​സും എ​​സ് ആ​​ൻ​​ഡ് പിയും ഫി​​ച്ച് റേ​​റ്റിം​​ഗ്സും ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ ക്രെ​​ഡി​​റ്റ് റേ​​റ്റിം​​ഗ് താ​​ഴ​​്ത്തി.

ആ​​ഭ്യ​​ന്ത​​ര അ​​റ്റാ​​ദാ​​യം മു​​ക​​ളി​​ലേ​​ക്ക്

ഡി​​സം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ മാ​​ത്രം അ​​റ്റാ​​ദാ​​യം 618 കോ​​ടി രൂ​​പ​​യാ​​ണ്. വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ൾ വെ​​ല്ലു​​വി​​ളി നേ​​രി​​ട്ട വ​​ർ​​ഷ​​മാ​​യി​​രു​​ന്നി​​ട്ടു​​കൂ​​ടി 2018 ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​നു മി​​ക​​ച്ച വ​​ർ​​ഷ​​മാ​​യി​​രു​​ന്നു.