വി​ൽ​പ്പ​ന 70 ല​ക്ഷം പി​ന്നി​ട്ട് ഹോ​ണ്ട സി​ബി ഷൈ​ൻ
വി​ൽ​പ്പ​ന 70 ല​ക്ഷം പി​ന്നി​ട്ട്  ഹോ​ണ്ട സി​ബി ഷൈ​ൻ
Wednesday, December 5, 2018 3:42 PM IST
ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ​യു​ടെ ഹോ​ണ്ട​യു​ടെ സി​ബി ഷൈ​ൻ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 70 ല​ക്ഷം ക​ട​ന്നു.

125 സി​സി മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ഇ​ന്ത്യ​യി​ലെ ന​ന്പ​ർ വ​ണ്‍ വി​ൽ​പ്പ​ന ബ്രാ​ൻ​ഡാ​യ സി​ബി ഷൈ​ൻ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​ക്കു​ന്ന മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളി​ൽ ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഷൈ​ൻ ശ്രേ​ണി​യു​മാ​യി ഹോ​ണ്ട 125സി​സി വി​പ​ണി​യു​ടെ 51 ശ​ത​മാ​നം ക​യ്യ​ട​ക്കു​ന്നു. ഈ ​വി​ഭാ​ഗ​ത്തി​ന് മൊ​ത്ത​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യ​പ്പോ​ൾ ഹോ​ണ്ട 10 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി​യെ​ന്ന് ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ സെ​യി​ൽ​സ്-​മാ​ർ​ക്ക​റ്റി​ങ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് യാ​ദ്വീ​ന്ദ​ർ സിം​ഗ് ഗു​ലേ​രി​യ പ​റ​ഞ്ഞു.

ഹോ​ണ്ട ഷൈ​ൻ 2018 പ​തി​പ്പി​ന് ചി​ല പു​തു​ക്ക​ലു​ക​ളും വ​രു​ത്തി​യി​ട്ടു​ണ്ട്. 124.73 സി​സി എ​യ​ർ​കൂ​ൾ​ഡ്, സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ഞ്ചി​ൻ, 7500 ആ​ർ​പി​എ​മ്മി​ൽ 10.16 ബി​എ​ച്ച്പി ശ​ക്തി പ​ക​രും. സി​ബി ഷൈ​ൻ ആ​റു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. പു​തി​യ ഗ്രാ​ഫി​ക്കു​ക​ളും പ്രീ​മി​യം 3ഡി ​എം​ബ്ല​വും ന​വ കാ​ഴ്ച ത​രു​ന്നു.


​ഹോ​ണ്ട ജോ​യ് ക്ല​ബ്’ ര​ജി​സ്ട്രേ​ഷ​ൻ: ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള ക​ട​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ് ആ​രം​ഭി​ച്ച നൂ​ത​ന പ​രി​പാ​ടി​യാ​യ ​ഹോ​ണ്ട ജോ​യ് ക്ല​ബ്’ അ​വ​ത​രി​പ്പി​ച്ച് ഒ​രു മാ​സം തി​ക​യും മു​ന്പ് ര​ജി​സ്ട്രേ​ഷ​ൻ ഒ​രു ല​ക്ഷം പി​ന്നി​ട്ടു.

നി​ല​വി​ലു​ള്ള​തും പു​തി​യ​താ​യി വ​രു​ന്ന​വ​രു​മാ​യ ഹോ​ണ്ട ടൂ ​വീ​ല​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണ് ഹോ​ണ്ട ജോ​യ് ക്ല​ബ്. ന​വം​ബ​ർ 30വ​രെ സൗ​ജ​ന്യ​മാ​യി ഈ ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​രും. ഹോ​ണ്ട ബ്ര​യോ കാ​റും ഹോ​ണ്ട അ​മേ​സും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന മ​ഹാ ജോ​യ്, ബ​ന്പ​ർ ജോ​യ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വിം​ഗ്സ് ഓ​ഫ് ജോ​യ് എ​ന്ന പ​രി​പാ​ടി​യും ഹോ​ണ്ട അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് യാ​ദ്വീ​ന്ദ​ർ സിം​ഗ് ഗു​ലേ​രി​യ പ​റ​ഞ്ഞു.