ടാറ്റാ ഹാരിയർ ഉത്പാദനം തുടങ്ങി
ടാറ്റാ ഹാരിയർ ഉത്പാദനം തുടങ്ങി
Wednesday, October 31, 2018 3:00 PM IST
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സ് വൈ​കാ​തെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ (എ​സ്‌​യു​വി) മോ​ഡ​ൽ ഹാ​രി​യ​റി​ന്‍റെ ഉ​ത്പാ​ദ​നം തു​ട​ങ്ങി. ക​മ്പ​നി​യു​ടെ പൂ​ന​യി​ലെ ഏ​റ്റ​വും പു​തി​യ അ​സം​ബ്ലി ലെ​യ്നി​ലാ​ണ് ഹാ​രി​യ​റി​ന്‍റെ ഉ​ത്പാ​ദ​നം. ജാ​ഗ്വാ​ർ ആ​ൻ​ഡ് ലാ​ൻ​ഡ് റോ​വ​റി​ന്‍റെ നി​ർ​മാ​ണ​സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 90 ശ​ത​മാ​നം അ​സം​ബ്ലിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും റോ​ബോ​ട്ടി​ക് സ​ഹാ​യ​ത്തി​ലാ​ണ്.

2018 നോ​യി​ഡ ഓ​ട്ടോ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച എ​ച്ച്5​എ​ക്സ് എ​ന്ന ക​ൺ​സ​പ്റ്റ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഹാ​രി​യ​ർ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.


കൂ​ടു​ത​ൽ സ്പേ​സ്, എ​സി കൂ​ളിം​ഗ്, ഓ​ഫ് റോ​ഡ് ശേ​ഷി തു​ട​ങ്ങി​യ​വ മി​ക​ച്ച അ​നു​ഭ​വം ന​ല്കു​ന്ന വി​ധ​ത്തി​ലാ​ണ് ടാ​റ്റ ഹാ​രി​യ​ർ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

2.0 ലി​റ്റ​ർ ക്ര​യോ​ടെ​ക് ഡീ​സ​ൽ എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. 140 പി​എ​സ് പ​വ​റി​ൽ 320 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഈ ​എ​ൻ​ജി​നാ​കും. 2വീ​ൽ ഡ്രൈ​വ്, 4 വീ​ൽ ഡ്രൈ​വ് ഓ​പ്ഷ​നു​ക​ളി​ലാ​ണ് വാ​ഹ​നം ഇ​റ​ങ്ങു​ക.