"ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍
"ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍
Thursday, October 10, 2024 12:59 PM IST
സോനു തോമസ്
സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി "ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍. പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്പു​ക​ള്‍ "ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ സ്വ​യം ത​ട​യും.

ഈ ​ആ​പ്പ് പി​ന്നീ​ട് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ലും അ​നു​വ​ദി​ക്കി​ല്ല. ആ​പ്പു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പെ​ര്‍​മി​ഷ​നു​ക​ള്‍, ഉ​ള്ളി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന കോ​ഡു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി.

സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ക​യും റി​മോ​ട്ട് ആ​ക്‌​സ​സ് പോ​ലു​ള്ള അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ആ​പ്പു​ക​ളി​ല്‍​നി​ന്ന് ഉ​പ​യോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഗൂ​ഗി​ളി​ന്‍റെ പു​തി​യ പ​ദ്ധ​തി.

നി​ല​വി​ല്‍ സിം​ഗ​പ്പു​രി​ല്‍ ല​ഭ്യ​മാ​യ ആ​പ്പ് ഒ​മ്പ​തു ല​ക്ഷ​ത്തോ​ളും സു​ര​ക്ഷ ഭീ​ഷ​ണി​യു​ള്ള ആ​പ്പു​ക​ള്‍ ത​ട​ഞ്ഞ​താ​യി ഗൂ​ഗി​ള്‍ പ​റ​ഞ്ഞു. "ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​ദ്ധ​തി അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഇ​ന്ത്യ​യി​ലെ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ല്‍ ല​ഭ്യ​മാ​കും.